മൊറോക്കോ ഭൂകമ്പം; മരണം 2,800 കടന്നു; 2,500-ലധികം പേർക്ക് പരിക്ക്
വടക്കേ ആഫ്രിക്കന്‍ രാജ്യമായ മൊറോക്കോയില്‍ നടന്ന ഭൂകമ്പത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 2,800 കടന്നു. സ്പെയിന്, ബ്രിട്ടന് എന്നിവിടങ്ങളില്‍ നിന്നുള്ള രക്ഷാപ്രവര്‍ത്തകരുടെയടക്കം സഹായത്തോടെ തകര്‍ന്ന കെട്ടിടങ്ങള്‍ക്കുള്ളിലും മറ്റും കുടുങ്ങിക്കിടക്കുന്ന കൂടുതല്‍ പേരെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. സെപ്റ്റംബര്‍ 8-ന് രാത്രിയാണ് മൊറോക്കോയിലെ ഹൈ അറ്റ്ലസ് പര്‍വ്വതമേഖയില്‍ നിന്നും 6.8 തീവ്രതയുള്ള ഭൂചലനം ഉത്ഭവിച്ചത്. പര്‍വ്വതമേഖലയിലെ ഗ്രാമങ്ങളെയും, ഇവിടെ നിന്നും 72 കി.മീ അകലെയുള്ള മാരിക്കേഷ് നഗരത്തെയുമാണ് ഭൂകമ്പം ഏറ്റവുമധികം ബാധിച്ചത്. ചെളിയും, കല്ലുകൊണ്ടുണ്ടാക്കിയ ധാരാളം വീടുകള്‍ ഈ പ്രദേശത്തുള്ളത് … Read more