അയർലണ്ടിൽ രണ്ട് പേർക്ക് കൂടി കുരങ്ങ് പനി സ്ഥിരീകരിച്ചു

അയര്‍ലണ്ടില്‍ രണ്ട് പേര്‍ക്ക് കൂടി കുരങ്ങ് പനി (മങ്കി പോക്‌സ്) സ്ഥിരീകരിച്ചു. കഴിഞ്ഞ ആഴ്ചകളിലായി സ്ഥിരീകരിച്ച രണ്ട് കേസുകള്‍ക്ക് പുറമെയാണിത്. രോഗം സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരുടെ വിവരങ്ങള്‍ ശേഖരിച്ചതായും, അവരെ നിരീക്ഷിച്ചുവരികയാണെന്നും Health Protection Surveillance Centre (HPSC) പറഞ്ഞു. സ്വകാര്യത മാനിക്കാനായി രോഗികളുടെ മറ്റ് വിവരങ്ങളൊന്നും പുറത്ത് വിടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. യൂറോപ്പിലും നോര്‍ത്ത് അമേരിക്കയിലും, മറ്റ് രാജ്യങ്ങളിലുമായി ഇതുവരെ 500-ലേറെ പേര്‍ക്ക് കുരങ്ങ് പനി ബാധിച്ചതായാണ് റിപ്പോര്‍ട്ട്. അതേസമയം കുരങ്ങ് പനി ബാധിക്കുന്ന ഭൂരിഭാഗം … Read more

അയർലണ്ടിൽ ഒരാൾക്ക് കൂടി കുരങ്ങ് പനി സ്ഥിരീകരിച്ചു

അയര്‍ലണ്ടില്‍ രണ്ടാമത് ഒരാള്‍ക്ക് കൂടി കുരങ്ങ് പനി (മങ്കി പോക്‌സ്) സ്ഥിരീകരിച്ചു. യു.കെയിലും യൂറോപ്പിലും രോഗം പടര്‍ന്ന സാഹചര്യത്തില്‍ അയര്‍ലണ്ടില്‍ ഇത് അപ്രതീക്ഷിതമല്ലെന്ന് HSE പറഞ്ഞു. രോഗം ബാധിച്ച രണ്ട് പേരും ആരൊക്കെയായി സമ്പര്‍ക്കം പുലര്‍ത്തി എന്നതടക്കം HSE കൃത്യമായി നിരീക്ഷണം നടത്തിവരുന്നുണ്ടെന്നും അധികൃതര്‍ പറഞ്ഞു. രോഗികളുടെ സ്വകാര്യത സംരക്ഷിക്കേണ്ടത് കാരണം അവരെ പറ്റിയുള്ള മറ്റ് വിവരങ്ങളൊന്നും നല്‍കാന്‍ കഴിയില്ലെന്നും HSE വ്യക്തമാക്കി. രോഗം ബാധിച്ച രണ്ട് പേര്‍ക്കും ഗുരുതരമായ പ്രശ്‌നങ്ങളൊന്നും ഇല്ലെന്നാണ് കരുതുന്നത്. ഇവര്‍ക്ക് വേണ്ട … Read more

കുരങ്ങ് പനി അയർലണ്ടിലും; ആദ്യ കേസ് സ്ഥിരീകരിച്ചു

കുരങ്ങ് പനിയുടെ (മങ്കി പോക്‌സ്) ആദ്യ കേസ് അയര്‍ലണ്ടില്‍ സ്ഥിരീകരിച്ചു. ഒരാഴ്ച മുമ്പ് വടക്കന്‍ അയര്‍ലണ്ടില്‍ രോഗം സ്ഥിരീകരിച്ചതിന് പിന്നാലെയാണ് അയര്‍ലണ്ടിലും കുരങ്ങ് പനി എത്തിയിരിക്കുന്നത്. രാജ്യത്തിന്റെ കിഴക്കന്‍ മേഖലയിലാണ് ഒരാള്‍ക്ക് രോഗബാധ കണ്ടെത്തിയതായി HSE അറിയിച്ചിരിക്കുന്നത്. രോഗം ബാധിച്ച ആളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടില്ലെന്നും, യു.കെ, മറ്റ് യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ കുരങ്ങ് പനി ബാധിച്ച സാഹചര്യത്തില്‍ ഇവിടുത്തെ രോഗബാധ അപ്രതീക്ഷിതമല്ലെന്നും Health Protection Surveillance Centre (HPSC) പ്രസ്താവനയില്‍ വ്യക്തമാക്കി. രോഗം ബാധിച്ചയാളുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ … Read more

ഐറിഷ് ദ്വീപിൽ കുരങ്ങ് പനിയുടെ ആദ്യ കേസ് റിപ്പോർട്ട് ചെയ്തു

ഐറിഷ് ദ്വീപില്‍ കുരങ്ങ് പനിയുടെ (മങ്കി പോക്‌സ്) ആദ്യ കേസ് സ്ഥിരീകരിച്ചു. പനി, ദേഹത്ത് കുരുക്കള്‍ പൊന്തുക എന്നീ രോഗലക്ഷണങ്ങളോടെ കാണപ്പെടുന്ന കുരങ്ങ് പനി മെയ് 26-ന് വടക്കന്‍ അയര്‍ലണ്ടിലാണ് സ്ഥിരീകരിച്ചത്. യൂറോപ്പിലെ മറ്റ് പല രാജ്യങ്ങളിലും ഏതാനും ദിവസങ്ങളായി രോഗം പടരുന്നുണ്ടായിരുന്നു. മദ്ധ്യ, പടിഞ്ഞാറന്‍ ആഫ്രിക്കന്‍ മേഖലകളിലാണ് കുരങ്ങ് പനി പൊതുവെ കണ്ടുവരുന്നത്. പനി, തലവേദന, പേശി വേദന തുടങ്ങിയലക്ഷങ്ങളോടെയാണ് രോഗം ആരംഭിക്കുക. ശേഷം ദേഹത്ത് ചിക്കന്‍ പോക്‌സിന് സമാനമായ കുരുക്കള്‍ പൊന്തിവരും. മുഖത്തും, മറ്റ് … Read more

യൂറോപ്പിൽ മങ്കി പോക്സ് രോഗബാധ; അയർലണ്ടിലും ജാഗ്രത

പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ കണ്ടുവരുന്ന മങ്കി പോക്‌സ് എന്ന അസുഖം വൈകാതെ തന്നെ അയര്‍ലണ്ടിലും എത്തിയേക്കുമെന്ന് ആരോഗ്യവിദഗ്ദ്ധര്‍. അസുഖത്തെ പറ്റി വിശകലനം ചെയ്യാനും, തയ്യാറെടുപ്പുകള്‍ നടത്താനും വിദഗ്ദ്ധ സംഘത്തെ നിയോഗിച്ചതായി HSE-യും വ്യക്തമാക്കി. വര്‍ഷങ്ങളായി പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ കണ്ടുവരുന്ന വൈറസാണ് മങ്കി പോക്‌സിന് കാരണമാകുന്നത്. പനിയും, ചിക്കന്‍ പോക്‌സ് പോലെ ദേഹത്ത് കുരുക്കള്‍ പ്രത്യക്ഷപ്പെടലുമാണ് രോഗലക്ഷണങ്ങള്‍. ഈ രോഗം വൈകാതെ തന്നെ അയര്‍ലണ്ടിലുമെത്തുമെന്നാണ് Tropical Medical Bureau, Travel Health Clinics-ലെ ഡയറക്ടറായ Dr Graham Fry പറയുന്നത്. … Read more