MIND മെഗാമേളയുടെ ആഘോഷത്തിമിർപ്പിൽ അയർലണ്ട് ഇന്ത്യക്കാർ

ഏഴായിരത്തിലധികം ഇന്ത്യക്കാരുടെ സംഗമവേദിയായി MIND മെഗാമേള. അവിശ്വസനീയമായ ജനപങ്കാളിത്തംകൊണ്ടും, സംഘാടക മികവുകൊണ്ടും ജനഹൃദയങ്ങളിൽ ഇടംപിടിച്ച MIND മെഗാമേള, തെന്നിന്ത്യൻ താരസുന്ദരി ഹണി റോസിനൊപ്പം, ഫിങ്കൽ കൗണ്ടി മേയർ, ടി ഡി, കൗൺസിലർമാർ എന്നിവർചേർന്നു ഉദ്ഘാടനം ചെയ്തു. അയർലണ്ട് ഇന്ത്യക്കാർആവേശം നിറഞ്ഞ വടംവലിയുൾപ്പെടെ നിരവധി കായിക മത്സരങ്ങളും, കണ്ണഞ്ചിപ്പിക്കുന്ന നൃത്ത സംഗീത വിരുന്നും, മുപ്പത്തിയഞ്ചോളം ഷോപ്പിംഗ് – ഫുഡ് സ്റ്റാളുകൾ, ഫാഷൻ ഷോയുമായി കാണികൾക്ക് അവിസ്മരണീയ ദിനമായി മാറി മൈൻഡ് മെഗാമേള. ആവേശം നിറഞ്ഞ വടംവലിയുൾപ്പെടെ നിരവധി കായിക … Read more

മൈൻഡ് മെഗാ മേള; ഹണി റോസ് അയർലണ്ടിൽ എത്തി

മൈൻഡ് മെഗാമേളയിൽ  പങ്കെടുക്കുവാൻ ഹണി റോസ് ഡബ്ലിനിൽ എത്തിച്ചേർന്നു. മൈൻഡ് ഭാരവാഹികൾ എയർപോർട്ടിൽ ഊഷ്മളമായ സ്വീകരണം നൽകി. ജൂൺ മൂന്നിന് ഡബ്ലിൻ എയർപോർട്ടിന് എതിർവശമുള്ള അൽസാ സ്പോർട്സ് സെന്ററിൽ നടക്കുന്ന മെഗാമേളയുടെ ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ ആണെന്ന് മൈൻഡ് ഭാരവാഹികൾ അറിയിച്ചു.  രണ്ടായിരത്തിലധികം കാർപാർക്കിങ്, മുപ്പതിലധികം ഷോപ്പിങ് സ്റ്റാളുകൾ, കുട്ടികൾക്കും മുതിർന്നവർക്കുമായി  കലാകായിക മത്സരങ്ങൾ, രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽനിന്നുള്ള പതിനാറു ടീമുകൾ പങ്കെടുക്കുന്ന വടംവലി  മത്സരം, പുരുഷന്മാർക്കും സ്ത്രീകള്ക്കും പഞ്ചഗുസ്തി  മത്സരം, വിവിധ കൗണ്ടികളിൽനിന്നുള്ള എട്ടു ടീമുകൾ  പങ്കെടുക്കുന്ന … Read more

മലയാളികളുടെ പ്രിയപ്പെട്ട ഫെഡറൽ ബാങ്ക് ഡബ്ലിനിൽ

മൈൻഡ് മെഗാമേളയിൽ ഫെഡറൽ ബാങ്ക് ഉൾപ്പടെ മുപ്പതിലധികം സ്റ്റാളുകൾ. വ്യത്യസ്ത രുചിക്കൂട്ടുകൾ, ഫാഷൻ ബൊട്ടീക്, ഫിനാൻസ് കൺസൾട്ടിങ്, ഗ്രോസറി ഷോപ്പിംഗ്, ഹോം ഫർണിഷിങ് ഉൾപ്പടെ ഒട്ടനവധി സ്റ്റാളുകളിൽ നിന്ന് നിരവധി സമ്മാനങ്ങളും ഡിസ്കൗണ്ടുകളും.  മൈൻഡ് മെഗാമേളയുടെ ഫെഡറൽ ബാങ്ക് സ്റ്റാളിൽനിന്നു ഒരു ഫെഡറൽ ബാങ്ക് ബ്രാഞ്ചിൽ നിന്ന് ലഭിക്കുന്ന 80% സേവനങ്ങളും ഞൊടിയിടയിൽ ലഭ്യമാകുമെന്ന് ബാങ്ക് അധികൃതർ അറിയിക്കുന്നു. മെഗാമേളയുടെ വേദിയിൽ തെന്നിന്ധ്യൻ താരസുന്ദരി ഹണി റോസ്, ഡബ്ലിൻ മേയർ, ഐറിഷ് മിനിസ്റ്റേഴ്‌സ്, കൗണ്ടി കൗൺസിലേഴ്‌സ് ഉൾപ്പടെ … Read more