ഐറിഷ് പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ യുഎസിൽ; ലക്ഷ്യം വ്യാപാരബന്ധം ബന്ധം മെച്ചപ്പെടുത്തൽ
സെന്റ് പാട്രിക്‌സ് ഡേ പ്രമാണിച്ചുള്ള പതിവ് സന്ദര്‍ശനത്തിനായി ഐറിഷ് പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍ യുഎസിലെത്തി. അഞ്ച് ദിവസം നീളുന്ന സന്ദര്‍ശനപരിപാടിക്കായി എത്തിയ മാര്‍ട്ടിന്‍ ടെക്‌സാസിലെ ഓസ്റ്റിനിലാണ് വിമാനമിറങ്ങിയത്. പതിറ്റാണ്ടുകളായി നടന്നുവരുന്ന ചടങ്ങ് പ്രകാരമാണ് സെന്റ് പാട്രിക്‌സ് ഡേ സമയത്ത് അയര്‍ലണ്ടിന്റെ പ്രധാനമന്ത്രിമാര്‍ യുഎസ് സന്ദര്‍ശിക്കുന്നത്. മാര്‍ച്ച് 17-നാണ് സെന്റ് പാട്രിക്‌സ് ഡേ. അതേസമയം യുഎസിന്റെ പുതിയ പ്രസിഡന്റായി ഡോണള്‍ഡ് ട്രംപ് അധികാരമേറ്റതിന് പിന്നാലെ അമേരിക്കയും, യൂറോപ്യന്‍ യൂണിയനും തമ്മില്‍ വ്യാപാരയുദ്ധവും ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് മാര്‍ട്ടിന്റെ യുഎസ് … Read more