ഡബ്ലിനിൽ നിന്നും ടിപ്പററിയിലേയ്ക്ക് പോയ ബസിലെ യാത്രക്കാരന് മീസിൽസ് ബാധ; മറ്റ് യാത്രക്കാർക്ക് മുന്നറിയിപ്പുമായി HSE

ഡബ്ലിൻ എയർപോർട്ടിൽ നിന്നും കൗണ്ടി ടിപ്പററിയിലേയ്ക്ക് യാത്ര ചെയ്ത ഒരു ബസിലെ ആളുകൾക്ക് മീസിൽസ് ബാധിച്ചേക്കാമെന്ന് HSE മുന്നറിയിപ്പ്. ഇറ്റലിയിലെ നേപ്പിൾസിൽ നിന്നും കഴിഞ്ഞ ശനിയാഴ്ച ഡബ്ലിനിൽ ഇറങ്ങിയ ഒരു യാത്രക്കാരന് മീസിൽസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇദ്ദേഹം പിന്നീട് പ്രസ്തുത ബസിൽ യാത്ര ചെയ്യുകയും ചെയ്തു. ഡബ്ലിൻ എയർപോർട്ടിൽ നിന്നും Clonmel-ലേക്ക് പോയ JJ Kavanagh, number 717 എന്ന ബസിൽ ആണ് ഇദ്ദേഹം യാത്ര ചെയ്തത്. ശനിയാഴ്ച വൈകിട്ട് 4 മണിക്കാണ് ബസ് യാത്ര തിരിച്ചത്. ഈ … Read more

അയർലണ്ടിൽ ഈ വർഷം മീസിൽസ് ബാധിച്ചത് 68 പേർക്ക്; 65 പേരും 34 വയസിന് താഴെ പ്രായക്കാർ

അയര്‍ലണ്ടില്‍ ഈ വര്‍ഷം ഇതുവരെ 68 പേര്‍ക്ക് മീസില്‍സ് (അഞ്ചാം പനി) സ്ഥിരീകരിച്ചതായി Health Protection Surveillance Centre (HPSC). ഇതിനു പുറമെ 17 പേര്‍ നിരീക്ഷണത്തിലുമാണ്. രോഗം ബാധിച്ച 68 പേരില്‍ 34 പേര്‍ പുരുഷന്മാരും, 32 പേര്‍ സ്ത്രീകളുമാണ്. രണ്ട് പേരുടെ ലിംഗം വെളിപ്പെടുത്തിയിട്ടില്ല. രോഗികളായ 65 പേരും 34 വയസോ, അതിന് താഴെയോ പ്രായമുള്ളവരാണ്. അതില്‍ രണ്ട് പേരാകട്ടെ 12 മാസത്തിന് താഴെ മാത്രം പ്രായമുള്ള കുട്ടികളും. അതേസമയം കുട്ടികള്‍ക്ക് ചെറുപ്പത്തില്‍ മീസില്‍സ് … Read more

അയർലണ്ടിലെ മീസിൽസ് വാക്സിൻ പദ്ധതിക്ക് തിരിച്ചടിയായത് വാക്സിൻ ഓട്ടിസത്തിന് കാരണമാകുമെന്ന വ്യാജപ്രചരണം

അയര്‍ലണ്ടില്‍ മീസില്‍സ് പടരുന്നത് തടയുന്നതില്‍ തിരിച്ചടിയായത് വാക്‌സിനും, ഓട്ടിസവും തമ്മില്‍ ബന്ധമുണ്ടെന്ന തരത്തില്‍ പ്രചരിച്ച വ്യാജവാര്‍ത്ത. മീസില്‍സിനെ പ്രതിരോധിക്കാനായി എടുക്കുന്ന എംഎംആര്‍ വാക്‌സിന്‍ ഓട്ടിസത്തിന് കാരണമാകുമെന്ന് വ്യാജവാര്‍ത്ത പരന്നത് കാരണം പലരും വാക്‌സിന്‍ എടുക്കാന്‍ മടി കാണച്ചതായി ആരോഗ്യകുപ്പ് അധികൃതര്‍, ആരോഗ്യമന്ത്രി സ്റ്റീഫന്‍ ഡോനലിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. വാക്‌സിന്‍ എടുക്കാത്തത് കാരണം രാജ്യത്തെ 18-19 പ്രായക്കാരായവരില്‍ അഞ്ചില്‍ ഒന്ന് പേരും പ്രതിരോധമില്ലാത്തവരാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ചെറിയ പ്രായക്കാരായ ആണ്‍കുട്ടികളിലാണ് ഓട്ടിസം ഏറ്റവും കൂടുതലായി കാണപ്പെടുന്നത്. മീസില്‍സ് … Read more

ലണ്ടനിൽ നിന്നും ഡബ്ലിനിൽ എത്തിയ വിമാനത്തിൽ മീസിൽസ് ബാധ; മുന്നറിയിപ്പുമായി HSE

യു.കെയില്‍ നിന്നും അയര്‍ലണ്ടിലെത്തിയ ഒരു വിമാനത്തിലെ യാത്രക്കാര്‍ മീസില്‍സ് വൈറസുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നേക്കാമെന്ന മുന്നറിയിപ്പുമായി HSE. മെയ് 16 വ്യാഴാഴ്ച രാത്രി 8.10-ഓടെ ലണ്ടന്‍ ഗാറ്റ്‌വിക്കില്‍ നിന്നും ഡബ്ലിനില്‍ എത്തിയ Ryanair FR123 വിമാനത്തില്‍ ഉണ്ടായിരുന്നവര്‍ക്കാണ് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. അടുത്ത 21 ദിവസത്തേയ്ക്ക് മീസില്‍സ് രോഗലക്ഷണങ്ങള്‍ കാണുന്നുണ്ടോ എന്ന് ഇവര്‍ പ്രത്യേകം നിരീക്ഷിക്കണമെന്ന് HSE പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. രോഗലക്ഷണങ്ങള്‍ കണ്ടില്ലെങ്കില്‍ പോലും ഇവര്‍ ജൂണ്‍ 7 വരെയുള്ള മൂന്നാഴ്ചത്തേയ്ക്ക് പ്രായമായവര്‍, കുട്ടികള്‍, ഗര്‍ഭിണികള്‍, രോഗപ്രതിരോധശേഷി … Read more

അയർലണ്ടിൽ 3 പേർക്ക് കൂടി മീസിൽസ്; ആകെ 16 രോഗികൾ

അയര്‍ലണ്ടില്‍ പുതുതായി മൂന്ന് പേര്‍ക്ക് കൂടി മീസില്‍സ് അഥവാ അഞ്ചാം പനി സ്ഥിരീകരിച്ചു. ഇതോടെ ഈ വര്‍ഷം രാജ്യത്ത് മീസില്‍സ് പിടിപെടുന്നവരുടെ എണ്ണം 16 ആയി. ഇതിന് പുറമെ 16 പേര്‍ കൂടി നിരീക്ഷണത്തിലുണ്ട്. രാജ്യത്ത് രണ്ട് മീസില്‍സ് ഔട്ട്‌ബ്രേക്കുകള്‍ ഉണ്ടായതായും Health Protection Surveillance Centre (HPSC) അറിയിച്ചിട്ടുണ്ട്. ഇവ രണ്ടും സ്വകാര്യ വ്യക്തികളുടെ വീടുകളിലാണ് സംഭവിച്ചിട്ടുള്ളത്. ഒരിടത്ത് നാല് പേര്‍ക്കും, മറ്റൊരിടത്ത് മൂന്ന് പേര്‍ക്കും രോഗബാധയുണ്ടായി. 2023-ല്‍ രാജ്യത്ത് നാല് പേര്‍ക്കാണ് ആകെ മീസില്‍സ് … Read more

അയർലണ്ടിൽ രണ്ട് പേർക്ക് കൂടി മീസിൽസ്; ആകെ രോഗികൾ 11; ജാഗ്രത വേണം!

അയര്‍ലണ്ടില്‍ രണ്ട് പേര്‍ക്ക് കൂടി മീസില്‍സ് (അഞ്ചാം പനി) സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ഈ വര്‍ഷം രോഗം സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 11 ആയി. വേറെ ഏതാനും പേര്‍ക്ക് രോഗമുണ്ടോ എന്ന് നിരീക്ഷണം നടത്തിവരികയാണെന്നും Health Protection Surveillance Centre (HPSC) അറിയിച്ചു. ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ മീസില്‍സിന് കഴിയുമെന്നതിനാല്‍ ജനങ്ങള്‍ അതീവജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു. മീസില്‍സിനെ ചെറുക്കാന്‍ രോഗം വരാതെ തടയുന്ന എംഎംആര്‍ വാക്‌സിനാണ് ഏറ്റവും ഫലപ്രദം. വാക്‌സിന്‍ എടുക്കാത്തവര്‍ ഉടന്‍ തന്നെ കുത്തിവെപ്പ് … Read more

വാക്സിനെടുക്കാൻ ആളുകൾ മടിക്കുന്നു; അയർലണ്ടിൽ മീസിൽസ് പടരാൻ സാധ്യത വളരെ കൂടുതൽ

അയര്‍ലണ്ടില്‍ മീസില്‍സ് പടര്‍ന്നുപിടിക്കാനുള്ള സാധ്യത വളരെ കൂടുതലാണെന്ന മുന്നറിയിപ്പുമായി HSE. Health Protection Surveillance Centre (HPSC) റിപ്പോര്‍ട്ട് പ്രകാരം അയര്‍ലണ്ടില്‍ മീസില്‍സിനെതിരായി വാക്‌സിന്‍ സ്വീകരിക്കുന്നവരുടെ എണ്ണം ആവശ്യമായതിലും വളരെ കുറവാണെന്നും വ്യക്തമാക്കുന്നുണ്ട്. പ്രതിരോധശേഷി ഇല്ലാത്തവരില്‍ വളരെ വേഗത്തിലാകും രോഗം പടര്‍ന്നുപിടിക്കുക. Louth, Meath എന്നീ കൗണ്ടികളിലാണ് മീസില്‍സ് വാക്‌സിന്‍ എടുക്കുന്നവര്‍ ഏറ്റവും കുറവ് എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവിടങ്ങളില്‍ 80 ശതമാനത്തില്‍ താഴെ ജനങ്ങള്‍ക്ക് മാത്രമേ മീസില്‍സ് പ്രതിരോധ കുത്തിവെപ്പ് എടുത്തിട്ടുള്ളൂ. Sligo, Leitrim, Donegal … Read more