യുദ്ധം കനക്കുന്നു; റഷ്യ വിടുകയാണെന്നറിയിച്ച് മക്ഡൊണാൾഡ്സ്
റഷ്യയിലെ തങ്ങളുടെ ബിസിനസ് വില്ക്കുകയാണെന്നറിയിച്ച് ലോകപ്രശസ്ത അമേരിക്കന്‍ ഫാസ്റ്റ് ഫുഡ് കമ്പനിയായ മക്ഡൊണാള്‍ഡ്സ്. റഷ്യയില്‍ 850 റസ്റ്ററന്റുകളിലായി ഏകദേശം 62,000 പേരാണ് മക്ഡൊണാള്ഡ്സിനായി ജോലി ചെയ്യുന്നത്. ഫെബ്രുവരിയില്‍ റഷ്യയുടെ ഉക്രെയിന് അധിനിവേശം ആരംഭിച്ചതിന് ശേഷം രാജ്യം വിടുന്ന പ്രധാന പാശ്ചാത്യന്‍ കമ്പനികളിലൊന്നാണ് മക്ഡൊണാള്‍ഡ്സ്. യുദ്ധം കാരണമുണ്ടാകുന്ന മാനുഷികപ്രതിസന്ധി ചൂണ്ടിക്കാട്ടിയ കമ്പനി, റഷ്യയില്‍ ബിസിനസ് തുടരുന്നത് മക്ഡൊണാള്‍ഡ്സിന്റെ മൂല്യത്തിന് നിരക്കുന്നതല്ലെന്നും വ്യക്തമാക്കി. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ തങ്ങള്‍ റഷ്യയിലെ സ്റ്റോറുകള്‍ അടയ്ക്കുന്നതായും, അതേസമയം ജോലിക്കാര്‍ക്ക് ശമ്പളം നല്‍കുന്നത് തുടരുമെന്നും മക്ഡൊണാള്‍ഡ്സ് … Read more