ശൈത്യകാലത്ത് വാഹനാപകടങ്ങൾ കുറയ്ക്കാൻ ചെയ്യേണ്ടത് എന്തെല്ലാം?

അയര്‍ലണ്ട് അടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങള്‍ കൊടിയ ശൈത്യത്തിലേയ്ക്ക് കടന്നിരിക്കേ, റോഡ് സുരക്ഷയിലും ആശങ്ക ഉടലെടുത്തിരിക്കുകയാണ്. അയര്‍ലണ്ടില്‍ പൊതുവെ വാഹനാപകടങ്ങളും, മരണങ്ങളും വര്‍ദ്ധിച്ചിരിക്കുന്ന സാഹചര്യത്തില്‍, താപനില മൈനസ് ഡിഗ്രിയിലേയ്ക്ക് താഴുകയും, മൂടല്‍മഞ്ഞ്, റോഡിലെ ഐസ് ഉറയുക എന്നിവയുമെല്ലാം അപകടങ്ങള്‍ ഇനിയും വര്‍ദ്ധിപ്പിച്ചേക്കുമെന്നാണ് ആശങ്ക. എന്നാല്‍ മഞ്ഞുകാലത്ത് സംഭവിക്കാവുന്ന വാഹനാപപകടങ്ങള്‍ വലിയൊരു പരിധി വരെ തടയാന്‍ ചില മുന്‍കരുതലുകള്‍ മതിയാകും. അവ എന്തെല്ലാമാണെന്ന് നോക്കാം. മഞ്ഞ് കാലത്ത് ബാറ്റി ക്ഷയിക്കുന്നതടക്കം നിരവധി പ്രതിസന്ധികളാണ് വാഹനങ്ങള്‍ക്ക് നേരിടേണ്ടിവരിക. അതിനാല്‍ നിങ്ങളുടെ വാഹനം … Read more

അയർലണ്ടിൽ ജനിച്ച് മൂന്ന് വയസ് തികഞ്ഞ കുട്ടികൾക്ക് ഐറിഷ് പൗരത്വത്തിനായി ഇനി ഓൺലൈനിൽ അപേക്ഷിക്കാം

അഡ്വ. ജിതിൻ റാം അയര്‍ലണ്ടില്‍ ജനിച്ച് മൂന്ന് വയസ് തികഞ്ഞ കുട്ടികള്‍ക്ക് ഐറിഷ് പൗരത്വത്തിന് ഇനി ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം. കുട്ടിയുടെ മാതാപിതാക്കള്‍ക്ക് ഐറിഷ് പൗരത്വം ഇല്ലാതെ തന്നെ ഈ ഫോം വഴി കുട്ടിക്ക് ഐറിഷ് പൗരത്വം ലഭിക്കാന്‍ അപേക്ഷ നല്‍കാവുന്നതാണ്. നേരത്തെ ഓഫ്‌ലൈന്‍ വഴി മാത്രമായിരുന്നു അപേക്ഷകള്‍ സ്വീകരിച്ചിരുന്നത്. പൊതു പൗരത്വ അപേക്ഷകളും ഈയിടെ ഓണ്‍ലൈനായി സ്വീകരിക്കാന്‍ ആരംഭിച്ചിരുന്നു. മലയാളികള്‍ അടക്കമുള്ള ഒട്ടേറെ വിദേശികളുടെ മക്കള്‍ക്ക് ഐറിഷ് പൗരത്വം ലഭിക്കാനുള്ള നടപടിക്രമങ്ങള്‍ എളുപ്പമാക്കുന്നതാണ് സര്‍ക്കാരിന്റെ പുതിയ … Read more

അയർലണ്ടിൽ ചൈൽഡ് ബെനഫിറ്റ് പേയ്‌മെന്റ് ഈ മാസം ഇരട്ടി; വിതരണം ഇന്ന്

2024 ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങളിലൊന്നായ ഡബിള്‍ ചൈല്‍ഡ് ബെനഫിറ്റ് പേയ്‌മെന്റ് ഇന്ന് വിതരണം ചെയ്യും. സാധാരണയായി 140 യൂറോയാണ് എല്ലാ മാസവും ചൈല്‍ഡ് ബെനഫിറ്റ് ഇനത്തില്‍ സര്‍ക്കാര്‍ നല്‍കിവരുന്നത്. എന്നാല്‍ ക്രിസ്മസ് പ്രമാണിച്ച് ഈ മാസം (ഒറ്റത്തവണ) 280 യൂറോ, അതായത് ഇരട്ടിയാണ് ഈ സഹായധനം. 16 വയസ് വരെ പ്രായമുള്ള കുട്ടികളുള്ള കുടുംബങ്ങള്‍ക്കാണ് ചൈല്‍ഡ് ബെനഫിറ്റ് പേയ്‌മെന്റ് നല്‍കിവരുന്നത്. എന്നാല്‍ കുട്ടികള്‍ക്ക് 18 വയസ് തികയും വരെ അവര്‍ മുഴുവന്‍ സമയം വിദ്യാര്‍ത്ഥികളാണെങ്കിലോ, അവര്‍ക്ക് ഏതെങ്കിലും … Read more

ദ്രോഗ്‌ഹെഡ ഇന്ത്യൻ അസോസിയേഷന്റെ (DMA) ക്രിസ്മസ്, ന്യൂ ഇയർ ആഘോഷം ഡിസംബർ 29-ന്

Drogheda Indian Association Ireland (DMA) നടത്തുന്ന 18-ആമത് ക്രിസ്മസ്, ന്യൂ ഇയര്‍ ആഘോഷം ഡിസംബര്‍ 29 വെള്ളിയാഴ്ച. ദ്രോഗ്‌ഹെഡയിലെ Tulleyallen Parish Hall-ല്‍ വച്ച് വൈകിട്ട് 4 മണി മുതല്‍ രാത്രി 10 മണി വരെയാണ് ആഘോപരിപാടികള്‍. കുട്ടികള്‍, മുതിര്‍ന്നവര്‍ എന്നിവര്‍ക്കായുള്ള വിവിധ പരിപാടികള്‍ക്കൊപ്പം സിനിമാറ്റിക് ഡാന്‍സ്, ഗാനമേള, രുചികരമായ അത്താഴം എന്നിവയും സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 08921 15979, 08776 65330

അയർലണ്ട് മലയാളിയായ എഴുത്തുകാരി ദിവ്യ ജോൺ ജോസിന്റെ ‘പുതുമൊഴി’ പ്രകാശനം ചെയ്തു

അയര്‍ലണ്ട് മലയാളിയായ ദിവ്യ ജോണ്‍ ജോസിന്റെ പുസ്തകമായ ‘പുതുമൊഴി,’ കോഴിക്കോട് നടക്കുന്ന കേരളാ ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ വച്ച് പ്രകാശനം ചെയ്തു. എഴുത്തുകാരിയായ സി.എസ് ചന്ദ്രികയില്‍ നിന്നും സാഹിത്യകാരനും, തിരക്കഥാകൃത്തുമായ വിനോയ് തോമസ് പുസ്തകം ഏറ്റുവാങ്ങി. സാഹിത്യരംഗത്തെ പ്രശസ്തരായ ഉണ്ണി ആര്‍, വി.എച്ച് നിഷാദ്, ആസിഫ് കൂരിയാട് എന്നിവരും വേദിയില്‍ സന്നിഹിതരായിരുന്നു. കഴിഞ്ഞ ഏതാനും വര്‍ഷത്തിനിടെ തങ്ങളുടെ പ്രതിഭ കൊണ്ട് മലയാളികളുടെ മനസിനെ തൊട്ട 25 എഴുത്തുകാരെയും, അവരുടെ രചനകളെയുമാണ് ‘പുതുമൊഴി’ എന്ന പുസ്തകത്തിലൂടെ പ്രവാസി മലയാളിയായ ദിവ്യ … Read more

അയർലണ്ടിലെ ആശുപത്രികളിലെ തിരക്ക് നിയന്ത്രിക്കാൻ ‘വിർച്വൽ വാർഡുകൾ’ വരുന്നു; എന്താണ് ഈ പദ്ധതി?

അയര്‍ലണ്ടിലെ ആശുപത്രികളിലെ അമിത തിരക്ക് നിയന്ത്രിക്കാന്‍ വിപ്ലവകരമായ പദ്ധതിയുമായി HSE. രോഗികള്‍ക്ക് അവരുടെ വീടുകളില്‍ തന്നെ വൈദ്യപരിശോധന നല്‍കുന്ന Acute Virtual Ward-കള്‍ക്ക് അടുത്ത വര്‍ഷം ആദ്യത്തോടെ Limerick University Hospital, St Vincent’s Hospital എന്നിവിടങ്ങളില്‍ രൂപം നല്‍കുമെന്നാണ് HSE-യുടെ പ്രഖ്യാപനം. രോഗികളെ അവരവരുടെ വീടുകളില്‍ തന്നെ ചികിത്സയ്ക്ക് വിധേയരാക്കുന്ന പദ്ധതിയില്‍, ഇവര്‍ക്കായി ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, മറ്റ് ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവരെ ഏര്‍പ്പാടാക്കും. രോഗികളെ സന്ദര്‍ശിക്കാനായി ഇവര്‍ നേരിട്ട് എത്തുകയോ, അല്ലെങ്കില്‍ വീഡിയോ കോള്‍ വഴി റൗണ്ട്‌സ് … Read more

ക്രിസ്മസിനെ വരവേൽക്കാൻ ഡബ്ലിനിലെ വിപണികൾ ഒരുങ്ങി; പ്രധാന ആകർഷണങ്ങൾ ഇവ

ക്രിസ്മസിന് മുന്നോടിയായുള്ള ഡബ്ലിനിലെ കച്ചവടവിപണികള്‍ മേയര്‍ Daithí de Róiste ഉദ്ഘാടനം ചെയ്തു. പരമ്പരാഗതമായി ക്രിസ്മസ് കാലത്ത് നടത്താറുള്ള Henry Street/Mary Street Christmas market, Moore Street market, പുതുക്കിയ Temple Bar food market എന്നിവയാണ് മേയര്‍ കഴിഞ്ഞ ദിവസം ഔദ്യോഗികമായി ജനങ്ങള്‍ക്ക് തുറന്നുനല്‍കിയത്. Henry Street/Mary Street-ല്‍ ഇത്തവണ 51 സ്റ്റാളുകളാണുള്ളത്. ആഴ്ചയില്‍ എല്ലാ ദിവസവും രാവിലെ 10 മണിമുതല്‍ രാത്രി 9 മണിവരെ വിപണി സജീവമായിരിക്കും. ഡിസംബര്‍ 24 വരെയാണ് ഈ … Read more

അയർലണ്ടിലെ നീതിന്യായവകുപ്പ് പരാജയമോ? മന്ത്രിക്കെതിരെ അവിശ്വാസപ്രമേയം

ഡബ്ലിന്‍ കലാപത്തിന്റെ പശ്ചാത്തലത്തില്‍ നീതിന്യായവകുപ്പ് മന്ത്രി ഹെലന്‍ മക്കന്റീക്കെതിരെ അവിശ്വാസപ്രമേയവുമായി പ്രതിപക്ഷ പാര്‍ട്ടിയായ Sinn Fein. ഡിസംബര്‍ 5 ചൊവ്വാഴ്ചയാണ് പാര്‍ലമെന്റില്‍ അവിശ്വാസപ്രമേയം സംബന്ധിച്ചുള്ള വോട്ടെടുപ്പ് നടക്കുക. നേരത്തെയും നഗരത്തില്‍ അക്രമസംഭവങ്ങള്‍ വര്‍ദ്ധിച്ചുവരുന്നതില്‍ മന്ത്രിക്കും, ഗാര്‍ഡ നേതൃത്വത്തിനുമെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു. പ്രമേയം പാര്‍ലമെന്റില്‍ പരാജയപ്പെടാനും, മക്കന്റീ പ്രമേയത്തെ അതിജീവിക്കാനുമാണ് ഏറ്റവുമധികം സാധ്യതയെന്നാണ് രാഷ്ട്രീയനിരീക്ഷകരുടെ വിലയിരുത്തല്‍. നഗരത്തിലുണ്ടായ കലാപത്തെ നേരിടാന്‍ മന്ത്രിയും, ഗാര്‍ഡ കമ്മിഷണറായ ഡ്രൂ ഹാരിസും സജ്ജരായിരുന്നില്ലെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. മൂന്ന് കുട്ടികള്‍ക്കും, ഒരു ആയയ്ക്കുമാണ് നവംബര്‍ 23 … Read more

പ്രവാസി ബിസിനസ് അച്ചീവ്‌മെന്റ് അവാർഡ് ‘വിശ്വാസ് ഫുഡ്സ്’ ഉടമ ബിജുമോൻ ജോസഫിന്

ഡബ്ലിൻ : കണ്ണൂർ കമ്മ്യൂണിറ്റി ഇൻ അയർലണ്ട്, പ്രവാസി വ്യവസായികൾക്കായി ഏർപ്പെടുത്തിയ 2023-ലെ പ്രഥമ  ‘പ്രവാസി ബിസിനസ് അച്ചീവ്‌മെന്റ് അവാർഡിന് വിശ്വാസ് ഫുഡ് കമ്പനിയുടെ ഉടമയായ ബിജുമോൻ ജോസഫ് അർഹനായി. ഡബ്ലിനിൽ നടന്ന എട്ടാമത് കണ്ണൂർ സംഗമത്തിൽ അഡ്വ. സിബി സെബാസ്റ്റ്യന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ വെച്ച് പ്രശംസാ പത്രവും അവാർഡും ഡൺല്ലേരി ഡെപ്യുട്ടി മേയർ ഇവാ എലിസബത്ത് ഡൗലിംഗ്, മുൻ ഡബ്ലിൻ ലോർഡ് മേയർ കൗൺസിലർ ഡെർമോട്ട് ലാസി, മുൻ ഡെപ്യുട്ടി മേയർ കൗൺസിലർ  മൈക്കിൾ … Read more

അയർലണ്ടിലെ താപനില -4 ഡിഗ്രിയിൽ; ഐസ്, ഫോഗ് വാണിങ്ങുകൾ നിലവിൽ വന്നു

ക്രിസ്മസ് കാലം അടുത്തിരിക്കെ അയര്‍ലണ്ടില്‍ -4 ഡിഗ്രി വരെ കുറഞ്ഞ അന്തരീക്ഷതാപനില ഇതേനിലയില്‍ വാരാന്ത്യത്തിലും തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണവകുപ്പ്. ഇതെത്തുടര്‍ന്ന് രാജ്യമെങ്ങും ഐസ്, ഫോഗ് വാണിങ്ങുകള്‍ നല്‍കിയിട്ടുണ്ട്. വെള്ളിയാഴ്ച വൈകിട്ട് 5 മണിക്ക് നിലവില്‍ വന്ന വാണിങ്, ഞായര്‍ ഉച്ചയ്ക്ക് 12 വരെ തുടരും. മഞ്ഞുറയുന്നത് സംബന്ധിച്ച മുന്നറിയിപ്പ് ചൊവ്വാഴ്ച വരെ തുടരും. റോഡില്‍ ഐസ് രൂപപ്പെടുക, ഫോഗ് അഥവാ മൂടല്‍മഞ്ഞ് രൂപപ്പെടുക എന്നിവ ഡ്രൈവിങ് അതീവ ദുഷ്‌കരമാക്കും. വേഗത കുറച്ചും, ഫോഗ് ലാംപുകള്‍ ഓണ്‍ ചെയ്തും … Read more