ഇന്ന് ഒക്ടോബർ 2 ഗാന്ധി ജയന്തി; വിദ്വേഷ രാഷ്ട്രീയത്തിന്റെ വക്താക്കളെ മഹത്വവൽക്കരിക്കുന്ന കാലത്ത് പ്രസക്തിയേറുന്ന ഗാന്ധിചിന്തകൾ
ഒക്ടോബര്‍ 2- സ്വാതന്ത്ര്യത്തെക്കാള്‍ മഹത്തരം ഒന്നുമില്ലെന്ന് നമ്മെ പഠിപ്പിച്ച മഹാത്മജിയുടെ 152-ആം ജന്മദിനം ഇന്ന്. 1948 ജനുവരി 30-ന് നാഥുറാം വിനായക് ഗോഡ്സെ ഉതിര്‍ത്ത വെടിയുണ്ടയില്‍ ജീവന് പൊലിഞ്ഞ ഗാന്ധിജി മുന്നോട്ട് വച്ച ആശയങ്ങളും, ദര്‍ശനങ്ങളും ഇന്നും ഇന്ത്യന്‍ രാഷ്ട്രീയ-സാമൂഹിക പരിസരങ്ങളില്‍ പ്രസക്തിയോടെ നിലകൊള്ളുന്നു. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയം വമിപ്പിച്ച വ്യക്തിത്വങ്ങളെ മഹത്വവല്‍ക്കരിച്ച്, ദേശത്തിന്റെ ചരിത്രം പോലും വളച്ചൊടിക്കാന്‍ ബോധപൂര്‍വ്വമായ ശ്രമം നടക്കുന്ന ഇക്കാലത്ത് ഗാന്ധിയെ ഓര്‍ക്കുക എന്നത് പോലും ആഴമേറിയ പ്രതിരോധമാകുന്നു. എല്ലാ വായനക്കാര്‍ക്കും ‘റോസ് … Read more