അയർലണ്ടിൽ ഒരു വർഷത്തിനിടെയുള്ള പണപ്പെരുപ്പ വർദ്ധന 2.2%; ഒരു മാസത്തിനിടെ ഊർജ്ജത്തിനും, ഭക്ഷണത്തിനും വില കൂടി

അയര്‍ലണ്ടിലെ പണപ്പെരുപ്പം ഫെബ്രുവരി വരെയുള്ള 12 മാസത്തിനിടെ 2.2% വര്‍ദ്ധിച്ചതായി സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫിസ് (CSO) റിപ്പോര്‍ട്ട്. ജനുവരി വരെയുള്ള ഒരു വര്‍ഷത്തിനിടെ ഇത് 2.7% ആയിരുന്നു. പക്ഷേ ഒരു മാസത്തിനിടെയുള്ള വിപണിനിരക്കുകള്‍ കണക്കാക്കിയാല്‍ സാധനങ്ങളുടെ വില 0.9% വര്‍ദ്ധിച്ചതായാണ് മനസിലാക്കാന്‍ സാധിക്കുന്നത്. ഊര്‍ജ്ജവില ജനുവരി മാസത്തെക്കാള്‍ 0.5% ആണ് ഫെബ്രുവരിയില്‍ വര്‍ദ്ധിച്ചത്. ഭക്ഷ്യവസ്തുക്കളുടെ വിലയും 0.5% വര്‍ദ്ധന രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു വര്‍ഷം മുമ്പുള്ള ഊര്‍ജ്ജവിലയുമായി താരതമ്യപ്പെടുത്തിയാല്‍ നിലവിലെ വില 6.3% കുറഞ്ഞിട്ടുണ്ട്. അതേസമയം ഭക്ഷ്യവസ്തുക്കളുടെ വില … Read more

പണമില്ല: അയർലണ്ടിൽ മക്കൾക്ക് നൽകാനായി സ്വന്തം ഭക്ഷണം ഉപേക്ഷിച്ച് 41% രക്ഷിതാക്കൾ

ജീവിതച്ചെലവ് കുതിച്ചുയര്‍ന്ന അയര്‍ലണ്ടില്‍ തങ്ങളുടെ മക്കള്‍ക്ക് ആവശ്യത്തിന് ഭക്ഷണം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനായി 41% രക്ഷിതാക്കളും ചിലപ്പോഴെല്ലാം സ്വന്തം ഭക്ഷണം ഒഴിവാക്കുകയോ, അളവ് കുറയ്ക്കുകയോ ചെയ്തിട്ടുണ്ടെന്ന് വെളിപ്പെടുത്തല്‍. കുട്ടികളുടെ ചാരിറ്റി സംഘടനയായ Barnardos നടത്തിയ Food Insecurity Research 2023 സര്‍വേയിലാണ് ഇക്കാര്യം വ്യക്തമായത്. 2022-ല്‍ ഇങ്ങനെ ചെയ്തവരുടെ എണ്ണം 29% ആയിരുന്നു എന്നതും ഇതോടൊപ്പം ചേര്‍ത്തുവായിക്കണം. 1,000 പേര്‍ പങ്കെടുത്ത് കഴിഞ്ഞ നവംബര്‍ മാസത്തില്‍ നടത്തിയ സര്‍വേയില്‍, കുട്ടികള്‍ക്ക് ഭക്ഷണം നല്‍കാനായി തങ്ങള്‍ മറ്റുള്ളവരില്‍ നിന്നും പണം … Read more

വൈദ്യുതിക്കും, ഗ്യാസിനും വിലക്കുറവ് പ്രഖ്യാപിച്ച് Electric Ireland; ലക്ഷക്കണക്കിന് കുടുംബങ്ങൾക്ക് ആശ്വാസം

അയര്‍ലണ്ടില്‍ ഗാര്‍ഹികാവശ്യത്തിനുള്ള വൈദ്യുതി, പാചകവാതകം എന്നിവയുടെ വില യഥാക്രമം 8%, 7% എന്നിങ്ങനെ കുറയ്ക്കുമെന്ന് പ്രഖ്യാപിച്ച് ഊര്‍ജ്ജവിതരണ കമ്പനിയായ Electric Ireland. മാര്‍ച്ച് 1 മുതല്‍ വിലക്കുറവ് പ്രാബല്യത്തില്‍ വരുമെന്നും കമ്പനി വ്യക്തമാക്കി. മറ്റൊരു കമ്പനിയായ SSE Aitricity-യും ഡിസംബറില്‍ ഗ്യാസ്, വൈദ്യുതി വിലക്കുറവ് പ്രഖ്യാപിച്ചിരുന്നു. രാജ്യത്തെ ഏറ്റവും വലിയ ഊര്‍ജ്ജവിതരണക്കാരായ Electric Ireland, നാല് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് വിലയില്‍ കുറവ് വരുത്തുന്നത്. ഇതോടെ വൈദ്യുതിക്ക് മാസംതോറും ശരാശരി 12.73 യൂറോയും, ഗ്യാസിന് 9.27 … Read more

സാധനം വാങ്ങാൻ ആളില്ല; അയർലണ്ടിലെ രണ്ട് Supervalu സ്റ്റോറുകൾ പൂട്ടി

അയര്‍ലണ്ടില്‍ ജീവിതച്ചെലവ് വര്‍ദ്ധന തുടരുന്നതിനിടെ പ്രമുഖ സൂപ്പര്‍മാര്‍ക്കറ്റ് ചെയ്‌നായ Supervalu-വിന്റെ രണ്ട് സ്‌റ്റോറുകള്‍ അടച്ചുപൂട്ടി. ലാഭകരമല്ല എന്ന കാരണത്താലാണ് വടക്കന്‍ ഡബ്ലിനിലെ Ballymun-ലെയും, കില്‍ക്കെന്നിയിലെ Market Cross-ലെയും Supervalu സ്റ്ററോറുകള്‍ പ്രവര്‍ത്തനം നിര്‍ത്തിയത്. ഈ രണ്ട് സ്റ്റോറുകളിലും ഉപഭോക്താക്കളും കുറവായിരുന്നു. ഈ വര്‍ഷമാദ്യം കമ്പനി കോര്‍ക്ക് സിറ്റിയിലെ Merchants Quay-ലുള്ള തങ്ങളുടെ സ്‌റ്റോറും പൂട്ടിയിരുന്നു. ഇപ്പോള്‍ പൂട്ടിയ രണ്ട് സ്റ്റോറുകളിലുമായി 80-ഓളം പേര്‍ക്കാണ് ജോലി നഷ്ടമാകുക. ജീവിതച്ചെലവ് ഉയര്‍ന്ന സാഹചര്യത്തില്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കാനായി ഈയിടെ രാജ്യത്തെ സൂപ്പര്‍മാര്‍ക്കറ്റുകള്‍ … Read more

അയർലണ്ടിലെ 650,000 കുടുംബങ്ങൾക്ക് ഇന്ന് Child Benefit payment ആയി 100 യൂറോ ലഭിക്കും

ജീവിതച്ചെലവ് വര്‍ദ്ധിച്ചിരിക്കുന്ന സാഹചര്യത്തില്‍ രാജ്യത്തെ 650,000 കുടുംബങ്ങള്‍ക്ക് Child Benefit payments ഇനത്തില്‍ 100 യൂറോ അധികധനസഹായം നല്‍കാന്‍ സര്‍ക്കാര്‍. സഹായധനം ഇന്ന് (ജൂണ്‍ 6) വിതരണം ചെയ്യുമെന്ന് സാമൂഹികസുരക്ഷാ വകുപ്പ് അറിയിച്ചു. അധികധനസഹായം പ്രഖ്യാപിച്ചതോടെ ഈ മാസം 240 യൂറോ വീതം രാജ്യത്തെ 12 ലക്ഷത്തിലേറെ കുട്ടികളുടെ ക്ഷേമത്തിനായി ലഭിക്കും. ഫെബ്രുവരി മാസത്തിലാണ് Child Benefit payments തുക വര്‍ദ്ധിപ്പിക്കുമെന്ന് സമൂഹികസുരക്ഷാ വകുപ്പ് മന്ത്രി Heather Humphreys പറഞ്ഞത്. 2023 ബജറ്റില്‍ ക്ഷേമപദ്ധതികള്‍ക്കായി മാറ്റിവച്ച 2.2 … Read more

സാധാരണക്കാർക്ക് ഇരുട്ടടിയായി ജീവിതച്ചെലവ്; കാർബൺ ടാക്സ് വർദ്ധനയിൽ പിന്നോട്ടില്ല, പകരം വിലവർദ്ധന നിയന്ത്രിക്കാൻ പ്രത്യേക പാക്കേജ് എന്ന് ധനമന്ത്രി

അയര്‍ലണ്ടില്‍ ജീവിതച്ചെലവ് ജനങ്ങള്‍ക്ക് താങ്ങാവുന്നതിലും അപ്പുറമായിരിക്കെ, മെയ് മാസത്തില്‍ വര്‍ദ്ധിപ്പിക്കാനിരിക്കുന്ന കാര്‍ബണ്‍ ടാക്‌സിന്റെ കാര്യത്തില്‍ പിന്നോട്ടില്ലെന്ന് ധനമന്ത്രി. ഇന്ധനം, ഗ്യാസ്, പലചരക്ക് എന്നിങ്ങനെ സര്‍വ്വമേഖലയിലും വില വര്‍ദ്ധന സംഭവിച്ചിരിക്കുന്നതില്‍ സര്‍ക്കാര്‍ പഴി കേള്‍ക്കുന്നതിനിടെയാണ് മന്ത്രി പാസ്‌കല്‍ ഡോണഹു കാര്‍ബണ്‍ ടാക്‌സ് വര്‍ദ്ധനയുമായി മുന്നോട്ട് പോകുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തെ ഇന്ധനവില വര്‍ദ്ധിപ്പിച്ചതാണ് രാജ്യത്തെ മറ്റെല്ലാ മേഖലകളിലും ആനുപാതികമായ വില വര്‍ദ്ധനയ്ക്ക് കാരണമായത്. കാര്‍ബണ്‍ ടാക്‌സ് വര്‍ദ്ധന കൂടിയാകുന്നതോടെ വീണ്ടും ഇന്ധനവില വര്‍ദ്ധിക്കുകയും, തുടര്‍ന്ന് വീണ്ടും വിലക്കയറ്റം സംഭവിക്കും എന്നുമുള്ള … Read more