വളർത്തുനായയുമായി എത്തിയ അന്ധയും, പാരാലിംപിക് താരവുമായ ഉപഭോക്താവിനോട് ബേക്കറി സെക്ഷനിൽ നിന്നും മാറി നിക്കാൻ പറഞ്ഞ Lidl-ന് 2000 യൂറോ പിഴ

തന്റെ വഴികാട്ടിയായ വളര്‍ത്തുനായയുമായി (ഗൈഡ് ഡോഗ്) എത്തിയ അന്ധയായ പാരാലിംപിക് താരത്തോട് ബേക്കറി വില്‍ക്കുന്നയിടത്തു നിന്നും മാറി നില്‍ക്കാന്‍ ആവശ്യപ്പെട്ട സൂപ്പർമാർക്കറ്റ് ചെയിനായ Lidl-ന് 2,000 യൂറോ പിഴ. 2024 ഫെബ്രുവരിയില്‍ Lidl-ന്റെ ഒരു സ്റ്റോറിലെത്തിയ ഐറിഷ് പാരാലിംപിക് താരം Nadine Lattimore-നോട് ഭിന്നശേഷിക്കാരി എന്ന നിലയില്‍ സ്‌റ്റോര്‍ വിവേചനം കാട്ടിയെന്ന് കണ്ടെത്തി വര്‍ക്ക് പ്ലേസ് റിലേഷന്‍സ് കമ്മീഷന്‍ (WRC) ആണ് ശിക്ഷ വിധിച്ചത്. അതേസമയം Lattimore-ന്റെ കാര്യത്തില്‍ വീഴ്ച വരുത്തിയെന്ന് സമ്മതിച്ച Lidl Ireland പക്ഷേ … Read more

Lidl സ്റ്റോറുകളിലെ ഈ ചോക്കലേറ്റ് വാങ്ങരുത്; മുന്നറിയിപ്പ് നൽകി അധികൃതർ

Lidl സ്‌റ്റോറുകളില്‍ വില്‍ക്കപ്പെടുന്ന ഒരു ചോക്കലേറ്റ് മിഠായി പ്ലാസ്റ്റിക് കഷണങ്ങളുടെ സാന്നിദ്ധ്യം കണ്ടെത്തിയതിനെത്തുടര്‍ന്ന് തിരിച്ചെടുക്കുന്നു. Fin Carré White Chocolate bar-ന്റെ ഒരു ബാച്ചാണ് തിരിച്ചെടുക്കാന്‍ Food Safety Authority of Ireland (FSAI) സൂപ്പര്‍മാര്‍ക്കറ്റിന് നിര്‍ദ്ദേശം നല്‍കിയിക്കുന്നത്. ജര്‍മ്മനിയില്‍ നിന്നുമെത്തുന്ന ഈ ചോക്കലേറ്റ് Lidl സ്‌റ്റോറുകള്‍ വഴിയാണ് വില്‍ക്കുന്നത്. ഇവ വില്‍ക്കരുതെന്നും, വാങ്ങിയവര്‍ ഉപയോഗിക്കരുതെന്നും FSAI മുന്നറിയിപ്പ് നല്‍കി. 16-10-2024 ബെസ്റ്റ് ബിഫോര്‍ യൂസ് ഡേറ്റ് ആയിട്ടുള്ള ബാച്ചിന് മാത്രമാണ് ഇത് ബാധകം.

സാധനം വാങ്ങാൻ ആളില്ല; അയർലണ്ടിലെ രണ്ട് Supervalu സ്റ്റോറുകൾ പൂട്ടി

അയര്‍ലണ്ടില്‍ ജീവിതച്ചെലവ് വര്‍ദ്ധന തുടരുന്നതിനിടെ പ്രമുഖ സൂപ്പര്‍മാര്‍ക്കറ്റ് ചെയ്‌നായ Supervalu-വിന്റെ രണ്ട് സ്‌റ്റോറുകള്‍ അടച്ചുപൂട്ടി. ലാഭകരമല്ല എന്ന കാരണത്താലാണ് വടക്കന്‍ ഡബ്ലിനിലെ Ballymun-ലെയും, കില്‍ക്കെന്നിയിലെ Market Cross-ലെയും Supervalu സ്റ്ററോറുകള്‍ പ്രവര്‍ത്തനം നിര്‍ത്തിയത്. ഈ രണ്ട് സ്റ്റോറുകളിലും ഉപഭോക്താക്കളും കുറവായിരുന്നു. ഈ വര്‍ഷമാദ്യം കമ്പനി കോര്‍ക്ക് സിറ്റിയിലെ Merchants Quay-ലുള്ള തങ്ങളുടെ സ്‌റ്റോറും പൂട്ടിയിരുന്നു. ഇപ്പോള്‍ പൂട്ടിയ രണ്ട് സ്റ്റോറുകളിലുമായി 80-ഓളം പേര്‍ക്കാണ് ജോലി നഷ്ടമാകുക. ജീവിതച്ചെലവ് ഉയര്‍ന്ന സാഹചര്യത്തില്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കാനായി ഈയിടെ രാജ്യത്തെ സൂപ്പര്‍മാര്‍ക്കറ്റുകള്‍ … Read more

അയർലണ്ടിലെ Lidl സ്റ്റോറിൽ നിന്നും പണം നൽകാതെ പാനീയം എടുത്ത് കുടിച്ചു; പിരിച്ചുവിടപ്പെട്ട ജോലിക്കാരന് 4,000 യൂറോ നഷ്ടപരിഹാരം

അയര്‍ലണ്ടില്‍ പണം നല്‍കാതെ പ്രോട്ടീന്‍ ഡ്രിങ്ക് കുടിച്ചതിന്റെ പേരില്‍ ജോലിക്കാരനെ പുറത്താക്കിയ സംഭവത്തില്‍ സൂപ്പര്‍ മാര്‍ക്കറ്റ് കമ്പനിയായ Lidl-ന് തിരിച്ചടി. Lidl-ന്റെ Gorey-യിലുള്ള സ്‌റ്റോറില്‍ വച്ചാണ് Sean O’Reilly എന്ന ജോലിക്കാരന്‍ Yakult probiotic drinks എന്ന പേരിലുള്ള പാനീയം എടുത്ത് കുടിച്ചത്. ഇദ്ദേഹം ഈ സ്‌റ്റോറിലെ ജോലിക്കാരനായിരുന്നു. പണം നല്‍കാതെയാണ് O’Reilly പാനീയം എടുത്തതെന്ന് കാട്ടി Lidl, ഇദ്ദേഹത്തെ ജോലിയില്‍ നിന്നും പിരിച്ചുവിടുകയായിരുന്നു. 2020 ഡിസംബര്‍ 28-ന് നടന്ന സംഭവത്തില്‍, ജോലിക്കാരനായ O’Reilly പരാതിയുമായി Workplace … Read more

അയർലണ്ടിൽ പാൽ വില കുറച്ച് Lidl-ഉം Aldi-യും; വിലക്കുറവ് പ്രഖ്യാപിച്ച് Supervalu-ഉം

അയര്‍ലണ്ടിലെ പ്രധാന സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലകളായ Lidl, Aldi എന്നിവ പാല്‍ വിലയില്‍ കുറവ് വരുത്തി. സ്വന്തം ബ്രാന്‍ഡുകളുടെ പാലിനാണ് ശനിയാഴ്ച മുതല്‍ 10 സെന്റ് കുറച്ചത്. തിങ്കളാഴ്ച മുതല്‍ സമാനമായ വിലക്കുറവ് Supervalu-വും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ Lidl-ല്‍ രണ്ട് ലിറ്റര്‍ പാലിന് വില 2.19 യൂറോയില്‍ നിന്നും 2.09 യൂറോ ആയി കുറഞ്ഞു. ഉപഭോക്താക്കള്‍ക്കാകെ 3 മില്യണ്‍ യൂറോ ഇതുവഴി ലാഭമുണ്ടാകുമെന്ന് കമ്പനി പറഞ്ഞു. ദിവസേന വിപണിവില നിരീക്ഷിക്കുന്നതായും, ഉപഭോക്താക്കളില്‍ നിന്നും അമിതവില ഈടാക്കുന്നില്ലെന്ന് തങ്ങള്‍ ഉറപ്പുവരുത്തുന്നുണ്ടെന്നും … Read more

പാലിന് വില കുറച്ച് സൂപ്പർമാർക്കറ്റുകൾ; കർഷകർക്ക് തിരിച്ചടി, വിലക്കയറ്റം കൃത്രിമമെന്ന് ലേബർ പാർട്ടി

അയര്‍ലണ്ടിലെ നാല് പ്രധാന സൂപ്പര്‍മാര്‍ക്കറ്റുകള്‍ പാലിന്റെ വില വെട്ടിക്കുറച്ചതിനെത്തുടര്‍ന്ന് ക്ഷീരകര്‍ഷകര്‍ ദുരിതത്തിലെന്ന് Irish Farmers’ Association (IFA). Lidl, Tesco, Aldi, Supervalu എന്നീ സ്റ്റോറുകളാണ് തങ്ങളുടെ കടകളിലെ 2 ലിറ്റര്‍ പാലിന് വില 10% കുറയുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. വിലക്കുറവ് പാല്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് സഹായമാണെങ്കിലും കര്‍ഷകരെ അത് പ്രതികൂലമായി ബാധിക്കുമെന്ന് Irish Farmers’ Association (IFA) പറഞ്ഞു. ഈ വര്‍ഷം നേരത്തെയുണ്ടായ സമാനമായി വില വെട്ടിക്കുറയ്ക്കല്‍ കാരണം കര്‍ഷകര്‍ക്ക് 50,000 യൂറോ ശരാശരി നഷ്ടം സംഭവിച്ചതായും, … Read more