നിറമുള്ള കാഴ്ചയായി പ്രൈഡ് പരേഡ്; മഴയെ അവഗണിച്ചും ഡബ്ലിനിൽ എത്തിയത് ആയിരങ്ങൾ

ഡബ്ലിന്‍ നഗരത്തില്‍ നടന്ന പ്രൈഡ് ഡേ സെലിബ്രേഷന് ശക്തമായ മഴയെ അവഗണിച്ചും എത്തിയത് ആയിരക്കണക്കിന് പേര്‍. തലസ്ഥാനനഗരിയില്‍ നടക്കുന്ന പ്രൈഡ് മാര്‍ച്ചിന്റെ 50-ആം വാര്‍ഷികം കൂടിയായ ഇന്നലെ O’Connell Street-ല്‍ നിന്നും Merrion Square-ലേയ്ക്കാണ് മാര്‍ച്ച് നടന്നത്. 1974-ലായിരുന്നു നഗരത്തിലെ ആദ്യ പ്രൈഡ് മാര്‍ച്ച് നടന്നത്. Merrion Square-ല്‍ തയ്യാറാക്കിയ പ്രൈഡ് വില്ലേജില്‍ സംഗീതപരിപാടികളും, ഭക്ഷണവിതരണവും, മറ്റ് ആഘോഷപരിപാടികളുമായി ഇത്തവണത്തെ പ്രൈഡ് മാര്‍ച്ച് നിറമുള്ള കാഴ്ചയായി. എല്‍ജിബിടിക്യു+ ചാരിറ്റി സംഘടനയായ Belong To ആയിരുന്നു ഇത്തവണ മാര്‍ച്ചിലെ … Read more

താൻ സ്വവർഗാനുരാഗി ആണെന്ന് വെളിപ്പെടുത്തി ഐറിഷ് മന്ത്രി ജാക്ക് ചേംബേഴ്സ്

താനൊരു സ്വവര്‍ഗാനുരാഗിയാണെന്ന് ക്യാബിനറ്റ് മന്ത്രി ജാക്ക് ചേമ്പേഴ്സ് തന്‍റെ സോഷ്യല്‍മീഡിയയിലൂടെ വെളിപ്പെടുത്തി.  തന്‍റെ സ്വകാര്യജീവിതത്തെ കുറിച്ച് തുറന്ന് പറയാന്‍ പലപ്പോഴും തനിക്ക് ബുദ്ധിമുട്ട് അനുഭവപ്പെട്ടിട്ടുണ്ടെന്നും എന്നാല്‍ തന്നോട് തന്നെ സത്യസന്ധത പുലര്‍ത്തേണ്ടത്‌ അനിവാര്യമായ ഒന്നാണെന്നും Fianna Fail ടിഡി പ്രസ്താവിച്ചു. 2024 ആരംഭത്തില്‍ താന്‍ കുറച്ച് വത്യസ്തമായ കാര്യങ്ങള്‍ പങ്കുവയ്ക്കുകയാണ് എന്ന മുഖവുരയോടെയാണ്‌ ഇന്‍സ്റ്റഗ്രാമില്‍ ജാക്ക് തന്‍റെ കുറിപ്പ് ആരംഭിക്കുന്നത്. തന്‍റെ വ്യക്തി ജീവിതത്തിലും പൊതുസേവന രംഗത്തും സത്യസന്ധമായി ഇരിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അതിനാല്‍ തന്നെ ഞാന്‍ … Read more

ട്രാൻസ്‍ജെൻഡർ വ്യക്തികൾക്ക് മാമോദീസ സ്വീകരിക്കാം; വിപ്ലവകരമായ ഉത്തരവുമായി മാർപ്പാപ്പ

ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളെ പിന്തുണയ്ക്കുന്ന വിപ്ലവകരമായ ഉത്തരവ് പുറത്തിറക്കി ഫ്രാന്‍സിസ് മാര്‍പ്പാപ്പ. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ പെട്ടവര്‍ക്കും ഇനിമുതല്‍ മാമോദീസ സ്വീകരിക്കാമെന്ന് ബുധനാഴ്ച പുറത്തിറക്കിയ ഉത്തരവില്‍ മാര്‍പ്പാപ്പ വ്യക്തമാക്കി. ഒപ്പം അവര്‍ക്ക് തലതൊട്ടപ്പന്‍/ തലതൊട്ടമ്മമാര്‍ ആകാമെന്നും, പള്ളികളില്‍ നടക്കുന്ന വിവാഹങ്ങളില്‍ സാക്ഷികളാകാന്‍ അനുമതിയുണ്ടായിരിക്കുമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. ട്രാന്‍സ് വ്യക്തികളും ദൈവത്തിന്റെ മക്കളാണെന്ന് നേരത്തെ പറഞ്ഞിട്ടുള്ള മാര്‍പ്പാപ്പയുടെ പുതിയ ഉത്തരവിന് ലോകമെമ്പാടുനിന്നും വലിയ അഭിനന്ദനപ്രവാഹമാണ്. സ്വര്‍വഗാനുരാഗം, ട്രാന്‍സ്‌ജെന്‍ഡറുകള്‍ എന്നിവരോടെല്ലാം വിരോധം പുലര്‍ത്തിവന്ന ചരിത്രമുള്ള സഭയുടെ സമുന്നതനായ വ്യക്തി തന്നെ അവരെ അംഗീകരിക്കുന്നത് … Read more

സെൻസസ് 2022: അയർലണ്ടിൽ ഒരേ ലിംഗത്തിൽ പെട്ട പങ്കാളികളുടെ എണ്ണത്തിൽ വൻ വർദ്ധന; ചൈൽഡ് കെയറിൽ പോകുന്ന കുട്ടികളിൽ അഞ്ചിൽ ഒന്ന് ഇന്ത്യക്കാരും പോളണ്ടുകാരും

അയര്‍ലണ്ടില്‍ ഒരേ ലിംഗത്തില്‍ പെട്ട പങ്കാളികളുടെയും, ഒരേ ലിംഗത്തില്‍ പെട്ട രക്ഷിതാക്കളുള്ള കുട്ടികളുടെയും എണ്ണത്തില്‍ വലിയ വര്‍ദ്ധന. 2022-ലെ സെന്‍സസ് റിപ്പോര്‍ട്ട് പ്രകാരം ആ വര്‍ഷം രജിസ്റ്റര്‍ ചെയ്ത സമാനലിംഗത്തിലുള്ള പങ്കാളികളുടെ എണ്ണം 10,393 ആണ്. മുമ്പ് സെന്‍സസ് നടന്ന 2016-നെ അപേക്ഷിച്ച് 72% അധികമാണിത്. ഒരേ ലിംഗത്തില്‍ പെട്ട രക്ഷിതാക്കളുള്ള കുട്ടികളുടെ എണ്ണം 86 ശതമാനവും വര്‍ദ്ധിച്ചു. വികസിതരാജ്യമെന്ന നിലയില്‍ ഐറിഷ് സമൂഹം ഭിന്നലൈംഗിക താല്‍പര്യമുള്ളവരെ കൂടുതലായി സ്വീകരിക്കാന്‍ തയ്യാറാകുകയും, സര്‍ക്കാര്‍ സംവിധാനങ്ങളും മറ്റും അവരെ … Read more

ഡബ്ലിനിൽ ആയിരങ്ങൾ ഒഴുകിയെത്തി Trans and Intersex Pride Event; മെച്ചപ്പെട്ട ആരോഗ്യപരിപാലനം വേണമെന്ന് ആവശ്യം

Trans and Intersex Pride Event-നായി ഡബ്ലിന്‍ നഗരത്തില്‍ അണിനിരന്ന് ആയിരങ്ങള്‍. 3,000-ഓളം പേര്‍ അണിനിരന്ന പരേഡ്, ഇന്നുവരെയുണ്ടായതില്‍ വച്ച് ഏറ്റവും പ്രധാനപ്പെട്ട ഇവന്റുകളിലൊന്നായാണ് കണക്കാക്കപ്പെടുന്നത്. Garden of Remembrance-ല്‍ ഒത്തുചേര്‍ന്ന ആളുകള്‍ പിന്നീട് നഗരമദ്ധ്യത്തിലൂടെ പാര്‍ലമെന്റിലേയ്ക്ക് പ്രകടനമായെത്തി. നിലവിലെ സര്‍ക്കാര്‍ തങ്ങളെ അവഗണിക്കുന്നതായി മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് ഒത്തുചേരല്‍ സംഘടിപ്പിക്കപ്പെട്ടത്. ട്രാന്‍സ്, ഇന്റര്‍സെക്‌സ് വിഭാഗത്തില്‍ പെട്ടവര്‍ക്ക് മെച്ചപ്പെട്ട ആരോഗ്യം, കൂടുതല്‍ പരിഗണന എന്നിവ പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. രാജ്യത്ത് ചികിത്സയ്ക്കായി ട്രാന്‍സ് വ്യക്തികള്‍ ഏറെക്കാലം കാത്തുനില്‍ക്കേണ്ട സ്ഥിയുണ്ട്. നിലവിലെ ദേശീയ … Read more

അയർലണ്ടിൽ സ്വവർഗാനുരാഗത്തിന്റെ പേരിൽ ശിക്ഷിക്കപ്പെട്ട പുരുഷന്മാരുടെ വിവരങ്ങൾ ഔദ്യോഗിക രേഖകളിൽ നിന്നും നീക്കം ചെയ്യും

അയര്‍ലണ്ടില്‍ മുന്‍കാലത്ത് പുരുഷന്മാര്‍ തമ്മിലുള്ള സ്വവര്‍ഗരതിയുമായി ബന്ധപ്പെട്ട കേസുകളില്‍ ശിക്ഷിക്കപ്പെട്ടവരുടെ വിവരങ്ങള്‍ ഔദ്യോഗിക രേഖകളിൽ നിന്നും നശിപ്പിക്കാന്‍ സര്‍ക്കാര്‍. ഉഭയസമ്മതപ്രകാരം പുരുഷന്മാര്‍ തമ്മില്‍ ശാരീരിക ബന്ധത്തിലേര്‍പ്പെട്ടതിനെത്തുടര്‍ന്ന് ഇവര്‍ക്ക് മേല്‍ കുറ്റം ചുമത്തിയതും, ശിക്ഷിക്കപ്പെട്ടതമായി രേഖകളാണ് നീക്കം ചെയ്യുക. ഒപ്പം സ്വവര്‍ഗാനുരാഗികളായ ആളുകളുടെ ലൈംഗിക ചായ്‌വ് (Sexual Orientation) മാറ്റിക്കുന്ന Conversion Therapy-ക്ക് നിരോധനമേര്‍പ്പെടുത്തുമെന്നും സര്‍ക്കാര്‍ ചൊവ്വാഴ്ച വ്യക്തമാക്കി. 1993 വരെ അയര്‍ലണ്ടില്‍ സ്വവര്‍ഗരതി കുറ്റകരമായിരുന്നു. ഇക്കാലയളവ് വരെ 941 പുരുഷന്മാരെ ഇതിന്റെ പേരില്‍ ശിക്ഷിച്ചിട്ടുണ്ട്. ഇവരുടെ ശിക്ഷാരേഖകളുമായി … Read more