‘മുമ്പ് പറയാതിരുന്ന പലതും പറയാൻ എനിക്കിപ്പോൾ സ്വാതന്ത്ര്യമുണ്ട്’; ലിയോ വരദ്കറുടെ ആത്മകഥ വരുന്നു
മുന്‍ ഐറിഷ് പ്രധാനമന്ത്രിയും, മുന്‍ Fine Gael നേതാവുമായിരുന്ന ലിയോ വരദ്കര്‍ ആത്മകഥ എഴുതുന്നു. തന്റെ രാഷ്ട്രീയചരിത്രം പറയുന്ന, ഒരു ഓര്‍മ്മപ്പുസ്തകത്തിന് സമാനമായ ആത്മകഥ 2025-ല്‍ പുറത്തിറങ്ങുമെന്ന് വരദ്കര്‍ പറഞ്ഞു. എല്ലാ കാര്യങ്ങളും ഓര്‍മ്മയുള്ളപ്പോള്‍ തന്നെ കടലാസിലേയ്ക്ക് പകര്‍ത്തുന്നത് താന്‍ വളരെയധികം ആസ്വദിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രമുഖ പ്രസാധകരായ പെന്‍ഗ്വിന്‍ ബുക്‌സിന്റെ കീഴില്‍ വരുന്ന Sandycove ആണ് വരദ്കറുടെ ആത്മകഥ പ്രസിദ്ധീകരിക്കുന്നത്. ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് പാര്‍ട്ടി നേതൃസ്ഥാനവും, പ്രധാനമന്ത്രി സ്ഥാനവും രാജിവയ്ക്കുന്നതായി വരദ്കറില്‍ നിന്നും അപ്രതീക്ഷിത പ്രഖ്യാനമുണ്ടാകുന്നത്. … Read more