ഇത്തവണത്തെ ലീവിങ് സെർട്ടിൽ കോപ്പിയടിച്ച് പിടിക്കപ്പെട്ടത് 114 വിദ്യാർഥികൾ
ഇത്തവണത്തെ ലീവിങ് സര്‍ട്ടിഫിക്കറ്റ്, ലീവിങ് സര്‍ട്ടിഫിക്കറ്റ് അപ്ലൈഡ് പരീക്ഷകളില്‍ കോപ്പിയടി സംശയിച്ച് പിടിക്കപ്പെട്ടത് 114 വിദ്യാര്‍ത്ഥികള്‍. ഇതില്‍ 71 വിദ്യാര്‍ത്ഥികളുടെ ഫലം പ്രസിദ്ധീകരിക്കുന്ന സ്ഥിരമായി തടഞ്ഞുവച്ചതായും State Examinations Commission (SEC) അറിയിച്ചു. ബാക്കി 43 വിദ്യാര്‍ത്ഥികളുടെ ഫലം താല്‍ക്കാലികമായി തടഞ്ഞുവച്ചിട്ടുണ്ട്. ഇതില്‍ ഇവരുടെയും, ഇവര്‍ പഠിക്കുന്ന സ്‌കൂളുകളുടെയും വിശദീകരണം ലഭിച്ച ശേഷം ഫലം പുറത്തുവിടുന്ന കാര്യത്തില്‍ തീരുമാനമെടുക്കും. അതേസമയം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കോപ്പിയടി സംശയത്തില്‍ പിടിക്കപ്പെടുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ ഇത്തവണ 90% വര്‍ദ്ധനയാണ് ഉണ്ടായിരിക്കുന്നത്. … Read more