അസുഖം ബാധിച്ചാൽ ഇനി ശമ്പളത്തോടെ അഞ്ച് ദിവസം അവധി; പ്രഖ്യാപനവുമായി ഐറിഷ് സർക്കാർ
അയര്‍ലണ്ടില്‍ ശമ്പളത്തോടു കൂടിയുള്ള അസുഖ ബാധിത അവധി (സിക്ക് ലീവ്) 2024 ജനുവരി 1 മുതല്‍ അഞ്ച് ദിവസമായി വര്‍ദ്ധിപ്പിക്കുമെന്ന് സര്‍ക്കാര്‍. നിലവില്‍ മൂന്ന് ദിവസമാണ് സിക്ക് ലീവ് നല്കപ്പെടുന്നത്. 2026-ഓടെ സിക്ക് ലീവ് 10 ദിവസമാക്കി വര്‍ദ്ധിപ്പിക്കുന്ന പദ്ധതിയുടെ രണ്ടാം ഘട്ടമായാണ് തീരുമാനം. അസുഖമോ, പരിക്കോ കാരണം ജോലിക്ക് എത്താന്‍ സാധിക്കാതെ വന്നാല്‍ വര്‍ഷത്തില്‍ അഞ്ച് ദിവസത്തേയ്ക്ക് തൊഴിലാളികള്‍ക്ക് ശമ്പളം നല്കാന് ജനുവരി 1 മുതല്‍ തൊഴിലുടമകള്‍ ബാധ്യസ്ഥരാണ്. വരുമാനത്തിന്റെ 70% ആണ് സിക്ക് ലീവ് … Read more