അയർലണ്ടിലെ വിദ്വേഷ കുറ്റകൃത്യ ബില്ലിൽ നിന്നും ‘വിദ്വേഷ ജനകമായ സംസാരം; എടുത്തുമാറ്റി; ബിൽ വീണ്ടും അവതരിപ്പിക്കും

അയര്‍ലണ്ടില്‍ ഏറെക്കാലമായി ചര്‍ച്ചയിലിരിക്കുന്ന വിദ്വേഷ കുറ്റകൃത്യ ബില്ലില്‍ (The Criminal Justice (Incitement to Violence or Hatred and Hate Offences) Bill 2022) നിന്നും വിദ്വേഷം ജനിപ്പിക്കുന്ന സംസാരം (hate speech) എന്ന സെക്ഷന്‍ എടുത്തുമാറ്റാന്‍ തീരുമാനിച്ചതായി നീതിന്യായവകുപ്പ് മന്ത്രി ഹെലന്‍ മക്എന്റീ. എന്താണ് വിദ്വേഷജനകമായ സംസാരം എന്ന കാര്യത്തില്‍ വ്യക്തത വരുത്താന്‍ സാധിക്കാത്തത് സര്‍ക്കാരിനുള്ളില്‍ തന്നെ ഭിന്നാഭിപ്രായങ്ങള്‍ സൃഷ്ടിച്ചതോടെയാണ് നടപടി. അതേസമയം ‘physical hate crimes’ കുറ്റകരമാക്കുന്ന രീതിയില്‍ ബില്ലുമായി മുമ്പോട്ട് പോകുമെന്ന് … Read more

ഇന്ത്യൻ വിദ്യാർത്ഥികൾക്കും ആശ്വാസം; അയർലണ്ടിലെ വിദ്യാർത്ഥികളുടെ വാടക താമസ കാലയളവ് 51 ആഴ്ചയിൽ നിന്നും 41 ആയി കുറയ്ക്കുന്ന നിയമം പ്രാബല്യത്തിൽ

അയര്‍ലണ്ടില്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള 41 ആഴ്ചത്തെ സ്റ്റുഡന്റ് ലീസ് നിയമം പ്രാബല്യത്തില്‍. ഇരു സഭകളും നേരത്തെ പാസാക്കിയ ബില്ലില്‍ പ്രസിഡന്റ് മൈക്കല്‍ ഡി ഹിഗ്ഗിന്‍സ് ഒപ്പുവച്ചതോടെ അത് നിയമമായി മാറി. The Residential Tenancies (Amendment)(No. 2) Act പ്രകാരം ഇനിമുതല്‍ വിദ്യാര്‍ത്ഥികളുടെ താമസത്തിന് കെട്ടിടം വാടകയ്ക്ക് നല്‍കുന്ന കാലയളവ് 51 ആഴ്ച എന്നത് 41 ആഴ്ചയായി കുറയും. അയര്‍ലണ്ടില്‍ സെപ്റ്റംബര്‍ മുതല്‍ മെയ് വരെയുള്ള 35 ആഴ്ചകളാണ് സാധാരണയായി വിദ്യാര്‍ത്ഥികള്‍ക്കുള്ള ഒരു അക്കദാമിക് വര്‍ഷം. എന്നാല്‍ വീട്ടുടമകള്‍ … Read more

അയർലണ്ടിൽ നടപ്പിലാക്കാനുദ്ദേശിക്കുന്ന വിദ്വേഷ കുറ്റകൃത്യനിയമവും, ബന്ധപ്പെട്ട വിവാദവും എന്ത്? പ്രവാസികൾക്ക് ഗുണകരമാകുമോ?

അയര്‍ലണ്ടില്‍ സര്‍ക്കാര്‍ പുതുതായി നടപ്പിലാക്കാനുദ്ദേശിക്കുന്ന വിദ്വേഷ കുറ്റകൃത്യ നിയമവുമായി (Hate Crime Legislation) ബന്ധപ്പെട്ടുള്ള വിവാദങ്ങള്‍ തുടരുകയാണ്. നിയമത്തെ ആദ്യം പിന്തുണച്ച പ്രതിപക്ഷ പാര്‍ട്ടിയായ Sinn Fein പിന്നീട് നിലപാട് മാറ്റുകയും, മറ്റ് പലയിടത്ത് നിന്നും നിയമത്തനെതിരായ സ്വരങ്ങള്‍ ഉയരുന്നതും തുടരുകയാണ്. ഈ സാഹചര്യത്തില്‍ എന്നതാണ് ഈ നിയമമെന്നും, ഇത് നടപ്പിലാക്കുന്നതിനെ ആരൊക്കെ, എന്തിനൊക്കെ എതിര്‍ക്കുന്നു എന്നും വിശകലനം ചെയ്യുകയാണിവിടെ. എന്താണ് വിദ്വേഷ കുറ്റകൃത്യ ബില്‍? നിലവില്‍ മുന്നോട്ടുവച്ചിരിക്കുന്ന വിദ്വേഷ കുറ്റകൃത്യ ബില്‍ പാസാകുകയാണെങ്കില്‍ അത് അറിയപ്പെടുക … Read more

അയർലണ്ടിൽ കത്തി ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങൾക്കുള്ള ശിക്ഷ വർദ്ധിപ്പിക്കുന്നു; അഞ്ചല്ല ഇനി 10 വർഷം തടവ്

അയര്‍ലണ്ടില്‍ കത്തി ഉപയോഗിച്ച് നടത്തുന്ന കുറ്റകൃത്യങ്ങള്‍ക്ക് കൂടുതല്‍ കാലം തടവുശിക്ഷ ലഭിക്കുമെന്ന് നീതിന്യായവകുപ്പ് മന്ത്രി ഹെലന്‍ മക്കന്റീ. ഇത് സംബന്ധിച്ച മക്കന്റീയുടെ നിര്‍ദ്ദേശം മന്ത്രിസഭ അംഗീകരിച്ചു. രാജ്യത്തെ ക്രമസമാധാനപാലനത്തിന് പ്രത്യേക ശ്രദ്ധ നല്‍കുമെന്ന് പുതിയ പ്രധാനമന്ത്രി സൈമണ്‍ ഹാരിസ് ഉറപ്പ് നല്‍കിയതിന് പിന്നാലെയാണ് നടപടി. അയര്‍ലണ്ടില്‍ കത്തി ഉപയോഗിച്ചുള്ള ആക്രമണങ്ങള്‍ വര്‍ദ്ധിച്ചതായി കഴിഞ്ഞ ദിവസം പുറത്തുവന്ന ആശങ്ക പടര്‍ത്തിയിരുന്നു. മുറിവേല്‍പ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ കത്തി കൈവശം വയ്ക്കുക, കത്തിയുമായി അതിക്രമിച്ച് കടക്കുക, കത്തി കാട്ടി ഭീഷണിപ്പെടുത്തുക മുതലായ … Read more

അയർലണ്ടിൽ വാടകവീടിന് പകരം സെക്സ് ആവശ്യപ്പെടുന്ന വീട്ടുടമകൾക്കെതിരെ നിയമം വരുന്നു

അയര്‍ലണ്ടില്‍ വാടകയ്ക്ക് വീട് നല്‍കാന്‍ സെക്‌സ് ആവശ്യപ്പെടുന്നതിനെതിരെ നിയമം വരുന്നു. ഇത് സംബന്ധിച്ച ബില്‍ സെപ്റ്റംബറില്‍ Sinn Fein പാര്‍ലമെന്റില്‍ അവതരിപ്പിക്കും. വാടകയ്ക്ക് താമസത്തിനെത്തുന്നവരോട് വീട്ടുടമകള്‍, വീട് ലഭിക്കണമെങ്കില്‍ സെക്‌സിലേര്‍പ്പെടണമെന്ന് ആവശ്യപ്പെടുന്നതായി പരാതികളുയര്‍ന്നതോടെയാണ് ഇതിനെതിരായ നിയമം പാസാക്കാന്‍ നീക്കമുണ്ടായിരിക്കുന്നത്. Sex for rent എന്നാണ് ഈ രീതി അറിയപ്പെടുന്നത്. നിയമപ്രകാരം വാടകക്കാരില്‍ നിന്നും സെക്‌സിന് ആവശ്യപ്പെടുകയോ, അത്തരത്തില്‍ പരസ്യം നല്‍കുകയോ ചെയ്യുന്നത് ശിക്ഷാര്‍ഹമാക്കും. നിയമം പ്രാവര്‍ത്തികമായാല്‍ ഇത്തരം വീട്ടുടമകള്‍ക്ക് വലിയ തുക പിഴയൊടുക്കേണ്ടി വരും. വീട്ടുടമകളുടെ ഈ … Read more

സമ്മതം ലഭിച്ചെന്ന് വിശ്വസിച്ച് ലൈംഗികബന്ധത്തിൽ ഏർപ്പെട്ടാൽ അയർലണ്ടിൽ നിയമത്തിന് മുന്നിൽ നിന്നും രക്ഷപ്പെടണമെന്നില്ല

അയര്‍ലണ്ടില്‍ ലൈംഗിക കുറ്റകൃത്യങ്ങള്‍ക്കുള്ള ശിക്ഷ കര്‍ശനമാക്കുന്ന Criminal Law (Sexual Offences and Human Trafficking) Bill 2023 സര്‍ക്കാര്‍ അംഗീകരിച്ചു. രാജ്യത്ത് നിലവിലെ നിയമപ്രകാരം, പരാതി നല്‍കിയയാള്‍ ലൈംഗികബന്ധത്തിന് സമ്മതം നല്‍കിയെന്ന് സത്യത്തില്‍ തെറ്റിദ്ധരിച്ചാണ് പീഡനം നടത്തിയതെങ്കില്‍, ആരോപണവിധേയനെ കുറ്റവിമുക്തനാക്കാന്‍ സാധിക്കുന്നതാണ്. എന്നാല്‍ ഇത്തരമൊരു സാഹചര്യം ഉണ്ടാകുമ്പോള്‍ സാധാരണ ഒരാള്‍ തെറ്റിദ്ധരിക്കാന്‍ സാധ്യതയുണ്ടോ എന്ന് കൂടി പരിശോധിക്കുന്ന തരത്തിലാണ് പുതിയ ബില്‍. അതായത് ആരോപണവിധേയന്‍, ഇരയില്‍ നിന്ന് സമ്മതം ലഭിച്ചുവെന്ന് വിശ്വസിച്ചാലും, കേസിലെ സാഹചര്യത്തില്‍ സാധാരണ … Read more

അയർലണ്ടിൽ കുട്ടികൾക്ക് ചെയ്യാവുന്ന ജോലികൾ എന്തൊക്കെ? നിർബന്ധിത വിദ്യാഭ്യാസം എന്നാൽ എന്ത്?

ലോകമെമ്പാടുമെന്ന പോലെ അയര്‍ലണ്ടിലും കുട്ടികള്‍ക്ക് ചെയ്യാവുന്ന ജോലികളുടെ കാര്യത്തിലും, പ്രായത്തിലും നിയന്ത്രണങ്ങളുണ്ട്. കുട്ടികളുടെ സംരക്ഷണത്തിനും, അവകാശത്തനുമായി Child Care Act 1991, the Children Act 2001 എന്നിങ്ങനെയുള്ള നിയമങ്ങളും നിലവിലുണ്ട്. United Nations Convention on the Rights of the Child പ്രകാരം 18 വയസിന് താഴെ പ്രായമുള്ള എല്ലാവരും കുട്ടികള്‍ എന്ന പരിധിയില്‍ പെടും. ഇതാണ് അയര്‍ലണ്ടും പിന്തുടരുന്നത്. അയര്‍ലണ്ടില്‍ വിദ്യാഭ്യാസം, ജോലിക്കാര്യം എന്നിവ സംബന്ധിച്ച് കുട്ടികള്‍ക്കുള്ള വിവിധ അവകാശങ്ങള്‍, നിയന്ത്രണങ്ങള്‍, നിയമസംരക്ഷണങ്ങള്‍ … Read more