ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്കർ അന്തരിച്ചു
മുംബൈ: ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്കര്‍ (92) അന്തരിച്ചു. കോവിഡും, പിന്നീട് ന്യൂമോണിയയും ബാധിച്ചതിനെത്തുടര്‍ന്ന് ഒരു മാസത്തോളമായി മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സ്വരമാധുരിയാല്‍ വിസ്മസ്പ്പിച്ച ലത, ഇന്ത്യന്‍ ഭാഷകളിലും, വിദേശഭാഷകളിലുമായി 30,000-ലേറെ ഗാനങ്ങള്‍ പാടിയിട്ടുണ്ട്. ഭാരതരത്നം, പത്മഭൂഷണ്‍, പത്മവിഭൂഷണ്‍, ദാദാ സാഹിബ് ഫാല്‍ക്കേ അവാര്‍ഡ് എന്നിങ്ങനെ ഒട്ടനവധി പുരസ്കാരങ്ങള്‍ നല്കി രാജ്യം അവരെ ആദരിച്ചു. ഫ്രഞ്ച് സര്‍ക്കാരിന്റെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ലീജിയന് ഓഫ് ഓണറും ലതയ്ക്ക് നല്കപ്പെട്ടു. 1929 സെപ്റ്റംബര്‍ 28-ന് മദ്ധ്യപ്രദേശിലെ … Read more