ക്രാന്തി വാട്ടർഫോർഡ് യൂണിറ്റ് സമ്മേളനം നടത്തി; പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

ക്രാന്തി വാട്ടർഫോർഡ് യൂണിറ്റ് സമ്മേളനം നടത്തി അടുത്ത സമ്മേളന കാലയളവ് വരെ വാട്ടർഫോർഡ് യൂണിറ്റിനെ നയിക്കാനുള്ള പ്രതിനിധികളെ തെരഞ്ഞെടുത്തു. 28.11.24 ൽ യെച്ചൂരി നഗറിൽ ചേർന്ന സമ്മേളനം ക്രാന്തി ദേശീയ സെക്രട്ടറി ഷിനിത്ത് എ കെ ഉദ്ഘാടനം ചെയ്തു. ദേശീയ കമ്മിറ്റി അംഗം അഭിലാഷ് തോമസ് അധ്യക്ഷത വഹിച്ചു. യൂണിറ്റ് ട്രഷറർ ദയാനന്ദ് സ്വാഗതം പറഞ്ഞു. എഐസി ബ്രാഞ്ച് സെക്രട്ടറി ബിനു തോമസും എം എൻ ഐ കമ്മിറ്റി അംഗം അനൂപ് ജോണും ആശംസകൾ അറിയിച്ചു. രൂപം … Read more

ക്രാന്തി ഡബ്ലിൻ സൗത്ത് യൂണിറ്റ് സമ്മേളനം നടത്തി; പുതിയ ഭാരവാഹികൾ ഇവർ

ഡബ്ലിൻ: അയർലണ്ടിലെ പുരോഗമന രാഷ്ട്രീയ-സാംസ്കാരിക സംഘടനയായ ക്രാന്തിയുടെ ഡബ്ലിൻ സൗത്ത് യൂണിറ്റ് വാർഷിക സമ്മേളനം 24/11/2024 ഞായറാഴ്ച ഡബ്ലിൻ 22-വിൽ വെച്ച് നടന്നു. ക്രാന്തിയുടെ കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് ശ്രീ. മനോജ് ഡി മാന്നാത്ത്‌ സമ്മേളനം ഉത്ഘാടനം ചെയ്തു. കേന്ദ്ര കമ്മിറ്റി സെക്രട്ടറി ശ്രീ. ഷിനിത്ത്‌, കേന്ദ്ര കമ്മിറ്റി ട്രഷറർ ശ്രീ. ജോൺ ചാക്കോ എന്നിവർ സമ്മേളനത്തെ അഭിവാദ്യം ചെയ്ത് സംസാരിച്ചു. ശ്രീ.ബിജു ജോർജ് അധ്യക്ഷനായ യോഗത്തിൽ ശ്രീ. എബ്രഹാം മാത്യു സ്വാഗതവും ശ്രീമതി. പ്രിയ വിജയ് … Read more

ക്രാന്തി ഡബ്ലിൻ നോർത്ത് യൂണിറ്റ് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു

നവംബർ 16-ന് സ. ജോൺ ചാക്കോയുടെ സാൻട്രിയിലെ ഭവനത്തിൽ വെച്ചു നടന്ന ക്രാന്തി ഡബ്ലിൻ നോർത്ത് യൂണിറ്റ് സമ്മേളനം ക്രാന്തി കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് സ. മനോജ് ഡി മന്നത്ത് ഉദ്ഘാടനം ചെയ്തു. സ. ജോൺ ചാക്കോ അധ്യക്ഷൻ ആയ ചടങ്ങിൽ സ. അജയ് സി ഷാജി സ്വാഗതം പറഞ്ഞു. സ. പ്രണബ് രക്തസാക്ഷി പ്രമേയവും, സ. പ്രീതി മനോജ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. പ്രവർത്തന റിപ്പോർട്ടും വരവു ചിലവ് കണക്കും സ. അജയ് സി ഷാജി … Read more

ലിമറിക്ക് കേന്ദ്രമാക്കി ക്രാന്തിയുടെ എട്ടാമത് യൂണിറ്റ് പ്രവർത്തനമാരംഭിച്ചു

ലിമറിക്ക്: ചുരുങ്ങിയ കാലയളവിനുള്ളിൽ അയർലണ്ടിലെയും കേരളത്തിലെയും വിവിധങ്ങളായ സാമൂഹിക വിഷയങ്ങളിലെ സജീവമായ ഇടപെടലുകൾ മൂലം അയർലണ്ടിലെ പ്രവാസി മലയാളികളുടെ ഇടയിൽ അംഗീകാരം നേടിയ ക്രാന്തിയുടെ പുതിയ യൂണിറ്റിന് തുടക്കമായി. ലിമറിക്ക് കേന്ദ്രമാക്കി പ്രവർത്തനമാരംഭിച്ച എട്ടാമത് യൂണിറ്റിന്റെ ഉദ്ഘാടനം ക്രാന്തി ദേശീയ സെക്രട്ടറി ഷിനിത്ത് എ.കെ നിർവഹിച്ചു. ന്യൂകാസിൽ വെസ്റ്റിലെ ഡെസ്മോണ്ട് കോംപ്ലക്സിൽ നടന്ന പരിപാടിയിൽ ക്രാന്തി ജോ.സെക്രട്ടറി അനൂപ് ജോൺ അധ്യക്ഷത വഹിച്ചു. വാട്ടർഫോർഡ് യൂണിറ്റ് സെക്രട്ടറി കെ.എസ് നവീൻ ആശംസ പ്രസംഗം നടത്തി. ബോബി മാത്യു … Read more

ക്രാന്തി ലിമെറിക്ക് യൂണിറ്റ് ഉദ്ഘാടനം നാളെ

ക്രാന്തി അയർലണ്ട് ലിമെറിക്ക് യൂണിറ്റ് പ്രവർത്തനം ആരംഭിക്കുന്നു. നാളെ ജൂൺ 29 ശനിയാഴ്ച്ച ലിമെറിക്കിലെ ഡെസ്മണ്ട് കോംപ്ലക്സിൽ വൈകിട്ട് 3 മണിക്ക് യൂണിറ്റിന്റെ ഔദ്യോഗിക ഉദ്ഘാടനം നടക്കും. ക്രാന്തിയുടെ എട്ടാമത് യൂണിറ്റാണ് ലിമറിക്കിലേത്. 2017-ൽ തുടക്കം കുറിച്ച ക്രാന്തി അയർലണ്ടിൽ ശ്രദ്ധേയമായ പല പ്രവർത്തനങ്ങളും നടത്തിയിട്ടുണ്ട്.

ക്രാന്തിയുടെ “കരുതലിൻ കൂടിന്റെ” താക്കോൽദാന കർമ്മം എം.എ ബേബി നിർവഹിച്ചു

ഇടതുപക്ഷ സാംസ്കാരിക സംഘടനയായ ക്രാന്തിയുടെ നേതൃത്വത്തിൽ കരുതലിൻ കൂട് എന്ന പേരിൽ നാലുമുക്ക് കണ്ണമംഗലത്ത് ടോമി – വത്സമ്മ ദമ്പതികൾക്ക് നിർമ്മിച്ചുനൽകിയ വീടിന്റെ താക്കോൽ കൈമാറ്റം നടന്നു. നാട്ടുകാരുടെ സഹകരണത്തോടെ വാങ്ങി നൽകിയ 5 സെന്റ് സ്ഥലത്ത് നിർമ്മിച്ച വീടിൻ്റെ തറക്കല്ലിടീൽ കർമ്മം കഴിഞ്ഞ ജനു. 6-ന് എം.എം.മണി എം എൽ എയാണ് നിർവ്വഹിച്ചത്. രണ്ട് ബെഡ് റൂം, ഹാൾ,അടുക്കള, ബാത്ത് റൂം, സിറ്റൗട്ട് ഉൾപ്പെടുന്ന വീട് 11 ലക്ഷം രൂപ മുടക്കിയാണ് ക്രാന്തി നിർമ്മിച്ചത്. സി … Read more

ക്രാന്തി വാട്ടർഫോർഡ് യൂണിറ്റിന്റെ മെയ്ദിന അനുസ്മരണ പരിപാടി ഇന്ന്

വാട്ടർഫോർഡ്: ക്രാന്തി വാട്ടർഫോർഡ് യൂണിറ്റ് സംഘടിപ്പിക്കുന്ന മെയ്ദിന അനുസ്മരണ പരിപാടി ഇന്ന്വാട്ടർഫോർഡിലെ WAMA(Waterford Academy of Music and Arts)യിൽ വച്ച് സംഘടിപ്പിക്കുന്നു. എഴുത്തുകാരനും പ്രഭാഷകനുമായ ഡോ. സുനിൽ പി. ഇളയടം മുഖ്യാതിഥിയായി പങ്കെടുക്കുന്നതാണ്. വൈകിട്ട് 5 മണിക്ക് ആരംഭിക്കുന്ന പരിപാടി 8 മണിക്ക് ലഘുഭക്ഷണത്തോടുകൂടി അവസാനിക്കുന്നതാണ്. പ്രസ്തുത അനുസ്മരണ പരിപാടിയിലേക്ക് വാട്ടർഫോർഡിലെയും പരിസരപ്രദേശങ്ങളിലെയും എല്ലാ പ്രവാസി മലയാളികളെയും സ്വാഗതം ചെയ്യുന്നതായി വാട്ടർഫോർഡ് യൂണിറ്റ് കമ്മിറ്റി അറിയിച്ചു

മെയ്ദിനാഘോഷങ്ങൾക്കായി സുനിൽ പി ഇളയിടവും, ജെർമി കോർബിനും അയർലണ്ടിലെത്തി; ഡബ്ലിനിലെ അനുസ്മരണ പരിപാടി ഇന്ന്

ഡബ്ലിൻ: ക്രാന്തിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന മെയ്ദിന അനുസ്മരണ പരിപാടികൾക്കായി എഴുത്തുകാരനും പ്രഭാഷകനുമായ സുനിൽ പി ഇളയിടവും ,ബ്രിട്ടനിലെ മുൻ പ്രതിപക്ഷ നേതാവും ലേബർ പാർട്ടി നേതാവുമായി പ്രവർത്തിച്ചജെർമി കോർബിനും അയർലണ്ടിലെത്തി. ക്രാന്തി ദേശീയ സെക്രട്ടറി എം. ഷിനിത്ത്, AlC എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം വർഗീസ് ജോയ് , ക്രാന്തി കേന്ദ്ര കമ്മറ്റി അംഗം ജോൺ ചാക്കോ ഒപ്പം പ്രവർത്തകരും ചേർന്ന് ഡബ്ലിൻ എയർപോർട്ടിൽ വിശിഷ്ടാതിഥികളെ സ്വീകരിച്ചു. ഡബ്ലിനിലെ കാൾട്ടൺ ഹോട്ടലിൽ(Eircode K67P5C7) വച്ച് ഇന്ന് വൈകുന്നേരം മൂന്നുമണി … Read more

ക്രാന്തിയുടെ മെയ്ദിന അനുസ്മരണം ശനിയാഴ്ച ഡബ്ലിനിലും ഞായറാഴ്ച വാട്ടർഫോർഡിലും;ബ്രിട്ടനിലെ മുൻപ്രതിപക്ഷനേതാവുംലേബർ പാർട്ടി അധ്യക്ഷനുമായിരുന്ന ജെർമി കോർബിൻ പങ്കെടുക്കുന്നു.

ഡബ്ലിൻ: ലോകമെമ്പാടുമുള്ള തൊഴിലാളികളുടെ അവകാശങ്ങൾക്ക് വേണ്ടിയുള്ള പിൽക്കാല സമരങ്ങൾക്ക് എന്നും പ്രചോദനമായിരുന്നു മെയ്ദിന പ്രക്ഷോഭം . തൊഴിലാളികളുടെ അവകാശത്തിനായുള്ള പോരാട്ടത്തിന് കരുത്തായി ലോകമെങ്ങും മെയ്ദിന അനുസ്മരണ പരിപാടികൾ സംഘടിപ്പിക്കപ്പെടുകയാണ്. അയർലണ്ടിലെ ഇടതുപക്ഷ സാംസ്കാരിക സംഘടനയായ ക്രാന്തിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന മെയ്ദിന അനുസ്മരണ പരിപാടികളുടെ ഒരുക്കങ്ങൾ പൂർത്തിയായതായി കേന്ദ്ര കമ്മറ്റി അറിയിച്ചു. മെയ് 11ന് ശനിയാഴ്ച ഡബ്ലിനിലും മെയ് 12ന് ഞായറാഴ്ച വാട്ടർഫോർഡിലുമായിട്ടാണ് അനുസ്മരണ പരിപാടികൾ ഒരുക്കിയിട്ടുള്ളത്. ഡബ്ലിനിലെ കാൾട്ടൺ ഹോട്ടലിൽ (eircode- K67P5C7) ശനിയാഴ്ച സംഘടിപ്പിക്കുന്ന അനുസ്മരണ … Read more

ക്രാന്തി ഡബ്ലിനിലും വാട്ടർഫോർഡിലുമായി മെയ്ദിന അനുസ്മരണം സംഘടിപ്പിക്കുന്നു; ഡോ.സുനിൽ പി.ഇളയിടം മുഖ്യാതിഥി

ഡബ്ലിൻ: തൊഴിലിന്റെ മഹത്വവും തൊഴിലാളികളുടെ അവകാശവും ഓർമ്മപ്പെടുത്തി വീണ്ടുമൊരു മെയ്ദിനം കൂടി കടന്നു വരികയാണ്. “സർവ്വരാജ്യ തൊഴിലാളികളെ സംഘടിക്കുവിൻ, സംഘടിച്ച് സംഘടിച്ച് ശക്തരാകുവിൻ” എന്ന മുദ്രാവാക്യത്തെ ഉയർത്തിപ്പിടിച്ചാണ് ഓരോ വർഷവും തൊഴിലാളി ദിനം ആചരിക്കുന്നത്. നീണ്ടകാലത്തെ കഠിന പോരാട്ടങ്ങളിലൂടെ പീഢനങ്ങളെ അതിജീവിച്ച് അവകാശങ്ങൾ നേടിയെടുത്ത സ്മരണയിൽ ലോക തൊഴിലാളി സമൂഹം മെയ്ദിനം ആഘോഷിക്കുമ്പോൾ അയർലണ്ടിലെ ഇടതുപക്ഷ സാംസ്കാരിക സംഘടനയായ ക്രാന്തിയുടെ നേതൃത്വത്തിലും അനുസ്മരണ പരിപാടികൾ സംഘടിപ്പിക്കുന്നു. മെയ് 11ന് ഡബ്ലിനിലും മെയ് 12ന് വാട്ടർഫോർഡിലുമായി സംഘടിപ്പിക്കുന്ന പരിപാടിയിൽ … Read more