കാൻസർ ബാധിച്ച കുട്ടിക്ക് മൂലകോശം ദാനം ചെയ്ത് അയർലണ്ട് മലയാളിയായ അനീഷ് ജോർജ്ജ്

രക്താർബുദബാധിതനായ പതിമ്മൂന്നുകാരന് മൂലകോശം ദാനം ചെയ്ത് അയർലണ്ട് മലയാളിയായ അനീഷ് ജോർജ്ജ്. മുമ്പ് നടന്ന ഒരു മൂലകോശദാന ക്യാമ്പിൽ അനീഷ് നൽകിയ കോശം ഇപ്പോൾ പതിമ്മൂന്നുകാരനായ രോഗിക്ക് യോജിക്കുമെന്നും നൽകാൻ തയ്യാറാണോയെന്നും ചോദിച്ച് സന്നദ്ധസംഘടന വിളിക്കുകയായിരുന്നു.രക്താർബുദം ബാധിച്ച അഞ്ചുവയസ്സുകാരന് മൂലകോശം തേടി യുള്ള ക്യാമ്പിലാണ് അനീഷ് പണ്ട് പങ്കെ ടുത്തത്. അന്ന് ഫലംകാണാതെ കുഞ്ഞ് മരിച്ചിരുന്നു. അമ്മ സെലീന അർബുദം ബാധിച്ച് മരിച്ചതിനാൽ തന്നെ അനീഷിന് ഇത്തവണയും രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല.  വിമാന ടിക്കറ്റ് സന്നദ്ധസംഘടന നൽകി. … Read more

‘ഹൃദയത്തിൽ ഇടിമുഴക്കം പോലെ മുല്ലപ്പെരിയാർ’; ആശങ്ക പങ്കുവച്ച് സുരേഷ് ഗോപി

മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷയില്‍ ആശങ്ക പങ്കുവച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. നിലവിലെ അവസ്ഥ ഭീതി പടര്‍ത്തുന്നുവെന്ന് മന്ത്രി പറഞ്ഞു. കോടതിയെ പോലും ശാസ്ത്രീയമായി ബോധിപ്പിക്കണമെങ്കില്‍ സാറ്റലൈറ്റ് സംവിധാനം വേണം. ഡാം പൊട്ടിയാല്‍ ആര് ഉത്തരം പറയും, കോടതി പറയുമോയെന്നും സുരേഷ് ഗോപി ചോദിച്ചു. ഹൃദയത്തില്‍ ഇടിമുഴക്കം പോലെയാണ് മുല്ലപ്പെരിയാര്‍ നില്‍ക്കുന്നത്. നമുക്കിനി കണ്ണീരില്‍ മുങ്ങിത്താഴാന്‍ ആവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം വയനാട് ദുരന്തവും തുംഗഭദ്ര അണക്കെട്ടിനുണ്ടായ തകരാറും കാലാവസ്ഥാ വ്യതിയാനത്തിന്റെ സാഹചര്യങ്ങളുടേയും പശ്ചാത്തലത്തില്‍ കേരള മുഖ്യമന്ത്രിയും തമിഴ്‌നാട് … Read more

വയനാടിനെ ചേർത്തുപിടിച്ച് അയർലണ്ട് മലയാളികളായ കുട്ടികൾ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അര ലക്ഷം രൂപ കൈമാറി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അര ലക്ഷം രൂപ കൈമാറി അയർലണ്ട് മലയാളികളായ കുട്ടികൾ. അയർലണ്ട് ഡ്യൂ ഡ്രോപ്‌സിലെ കുട്ടികളാണ് ജൂലൈ 27-ന് പോർട്ളീഷിൽ നടന്ന ഉത്സവ് ചെണ്ടമേളം മത്സരത്തിൽ ഒന്നാം സമ്മാനം ലഭിച്ച 501 യൂറോയോടൊപ്പം തങ്ങളുടെ കൈവശമുണ്ടായിരുന്ന തുകയും ചേർത്ത് വയനാട് ദുരന്തത്തിൽ പെട്ടവരെ സഹായിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന നൽകിയത്. അവധിക്ക് നാട്ടിൽ വന്ന ടീം അംഗങ്ങളായ ലിയോ, ലിയ, ജോസഫ്, ലിൻസ്, ടി.പി ബിജു എന്നിവരാണ് തുക കൈമാറിയത്. വഴിക്കടവ് മണിമുളിയിൽ … Read more

വയനാട്ടിലെ ഉരുൾപൊട്ടലിൽ 63 മരണം; നിരവധി പേർ കുടുങ്ങിക്കിടക്കുന്നു

വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ 63 മരണം. ശക്തമായ മഴയെത്തുടര്‍ന്ന് ചൊവ്വാഴ്ച പുലര്‍ച്ചെ മേപ്പാടിക്കടുത്തുള്ള ചൂരല്‍മലയിലും, മുണ്ടക്കൈയിലുമാണ് ഉരുള്‍പൊട്ടലുകളുണ്ടായത്. നിരവധി പേര്‍ ദുരന്തമേഖലയില്‍ കുടുങ്ങിക്കിടക്കുകയാണ്. നൂറോളം പേര്‍ പരിക്കേറ്റ് വിവിധ ആശുപത്രികളിലായി ചികിത്സയില്‍ കഴിയുന്നുണ്ട്. ചൂരല്‍മലയില്‍ നിരവധി വീടുകള്‍ കതരുകയും, ഒലിച്ചുപോകുകയും ചെയ്തിട്ടുണ്ട്. നിരവധി പേരുടെ മൃതദേഹങ്ങള്‍ കിലോമീറ്ററുകള്‍ക്കപ്പുറത്തേയ്ക്ക് വരെ ഒഴുകിപ്പോയി. ചാലിയാര്‍ പുഴയിലടക്കം കണ്ടെത്തിയ മൃതദേഹങ്ങള്‍ ഇത്തരത്തില്‍ വയനാട്ടില്‍ നിന്നും ഒലിച്ചുവന്നതാണെന്നാണ് കരുതുന്നത്. മുണ്ടക്കൈയിലേയ്ക്കുള്ള പാലം തകര്‍ന്നതിനാല്‍ തുടക്കത്തില്‍ രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമായി നടത്താന്‍ സാധിച്ചിരുന്നില്ല. ദേശീയദുരന്തനിവാരണ സേനയുടെ (NDRF) … Read more

കേരളത്തിൽ വീണ്ടും നിപ മരണം; ചികിത്സയിലായിരുന്ന 14-കാരൻ മരിച്ചു

കേരളത്തിൽ വീണ്ടും നിപ മരണം. നിപ ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന 14-കാരൻ ഇന്ന് മരിച്ചു. മലപ്പുറം പാണ്ടിക്കാട് ചെമ്പ്രശ്ശേരി സ്വദേശിയായ കുട്ടിക്ക് ഈ മാസം 10നാണു പനി ബാധിച്ചത്. പല ആശുപത്രികളിലും കാണിച്ച ശേഷം രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ഇന്നലെ കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളജിലെ വെന്റിലേറ്ററിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്ന് രാവിലെ 10.50ഓടെ ഹൃദയാഘാധമുണ്ടായി 11.30ഓടെ മരണം സംഭവിക്കുകയായിരുന്നുവെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു. സംസ്‍കാരം നിപ പ്രോട്ടോക്കോൾ പ്രകാരം നടത്തും. കുട്ടിയുടെ മാതാപിതാക്കളും … Read more

വിഴിഞ്ഞത്ത് 10,000 കോടി രൂപയുടെ നിക്ഷേപം എത്തും ; 2028-ഓടെ സമ്പൂര്‍ണ തുറമുഖമായി മാറുമെന്ന് മുഖ്യമന്ത്രി

വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍ റണ്‍ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. ഇത്തരം തുറമുഖങ്ങള്‍ ലോകത്ത് കൈവിരലില്‍ എണ്ണാവുന്നവ മാത്രമേ ഉള്ളൂവെന്നും, ഇന്ത്യ ഇതിലൂടെ ലോകഭൂപടത്തില്‍ സ്ഥാനം പിടിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ദീര്‍ഘകാലത്തെ സ്വപ്നം യാഥാര്‍ഥ്യമായതായി പറഞ്ഞ മുഖ്യമന്ത്രി, ഇതിനു പിന്തുണ നല്‍കിയ എല്ലാവര്‍ക്കും കേരളത്തിന്റെ നന്ദി അറിയിക്കുന്നുവെന്നും കൂട്ടിച്ചേർത്തു. 2028-ഓടെ സമ്പൂര്‍ണ തുറമുഖമായി വിഴിഞ്ഞം മാറുമെന്നും, 10,000 കോടി രൂപയുടെ നിക്ഷേപം വിഴിഞ്ഞത്തെത്തുമെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു. ആദ്യ കണ്ടെയ്‌നര്‍ മദര്‍ഷിപ് ഇന്നലെയാണ് വിഴിഞ്ഞത്ത് എത്തിയത്. ലോകത്തെ … Read more

‘എയർ കേരള’ ചിറകുവിരിക്കുന്നു; ചരിത്രത്തിലാദ്യമായി കേരളത്തിൽ നിന്നൊരു വിമാനക്കമ്പനി

കേരളം ആസ്ഥാനമാക്കി ഇതാ ഒരു വിമാന കമ്പനി. സെറ്റ് ഫ്‌ളൈ ഏവിയേഷന്റെ കീഴിലുള്ള ‘എയര്‍ കേരള’ വിമാന സര്‍വീസിന് കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രാലയം പ്രവര്‍ത്തനാനുമതി നൽകിയതോടെ ഏറെക്കാലമായുള്ള ഒരു സ്വപ്നം ചിറകുവിരിക്കുകയാണ്. പ്രവാസി മലയാളികളായ ബിസിനസുകാർ ചേർന്ന് രൂപീകരിച്ച സെറ്റ് ഫ്ലൈ എന്ന കമ്പനിക്ക് കീഴിലാണ് ‘എയര്‍ കേരള’ പ്രവർത്തിക്കുക. ഇന്ത്യയിലെ പ്രമുഖ നഗരങ്ങൾക്കിടയിൽ ആഭ്യന്തര സർവീസുകളാണ് ആദ്യം തുടങ്ങുകയെന്നും, ഇതിനായി മൂന്ന് വിമാനങ്ങൾ വാങ്ങുമെന്നും സെറ്റ് ഫ്ലൈ ചെയർമാൻ അഫി അഹമ്മദ്, വൈസ് ചെയർമാൻ … Read more

കരിപ്പൂർ എയർപോർട്ടിലേക്ക് സൗദി എയർലൈൻസ് മടങ്ങിയെത്തുന്നു; ആഴ്ചയിൽ 7 സർവീസ്

2015-ല്‍ കോഴിക്കോട് എയര്‍പോര്‍ട്ട് വിട്ട സൗദി എയര്‍ലൈന്‍സ് മടങ്ങിയെത്തുന്നു. റണ്‍വേ നവീകരണം കാരണം വലിയ വിമാനങ്ങള്‍ക്ക് നിയന്ത്രണം വന്നതോടെയായിരുന്നു സൗദി എയര്‍ലൈന്‍സ് കരിപ്പൂരില്‍ നിന്നുള്ള സര്‍വീസുകള്‍ അവസാനിപ്പിച്ചത്. ആഴ്ചയില്‍ ഏഴ് സര്‍വീസുകളാണ് മടങ്ങിവരവില്‍ കമ്പനി നടത്തുക. ഇതില്‍ നാലെണ്ണം ജിദ്ദയിലേയ്ക്കും മൂന്നെണ്ണം റിയാദിലേയ്ക്കും ആകും. നവംബര്‍ മാസത്തോടെ സര്‍വീസുകള്‍ 11 ആയി ഉയര്‍ത്താനും പദ്ധതിയുണ്ട്. കോഡ് ഇ വിഭാഗത്തില്‍ പെടുന്ന വലിയ വിമാനങ്ങളാണ് സൗദി എയര്‍ലൈന്‍സ് കരിപ്പൂരില്‍ ഉപയോഗിക്കുക. ഇവയില്‍ 36 ബിസിനസ് ക്ലാസ് സീറ്റുകളും, 298 … Read more

ബിലീവേഴ്‌സ് ചർച്ച് സ്ഥാപകൻ മാർ അത്തനേഷ്യസ് യോഹാൻ അന്തരിച്ചു

ബിലീവേഴ്‌സ് ഈസ്‌റ്റേണ്‍ ചര്‍ച്ച് സഭാധ്യക്ഷന്‍ മാര്‍ അത്തനേഷ്യസ് യോഹാന്‍ (74) അന്തരിച്ചു. അമേരിക്കയില്‍ വച്ച് പ്രഭാതസവാരിക്കിടെ വാഹനമിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് അദ്ദേഹത്തിന്റെ വിയോഗം. 2003-ല്‍ ബിലീവേഴ്‌സ് ചര്‍ച്ച് എന്ന പേരില്‍ സഭയ്ക്ക് രൂപം നല്‍കി പാവപ്പെട്ടവര്‍ക്ക് ചികിത്സ നല്‍കുന്ന ആശുപത്രികളും, വിദ്യാഭ്യാസ കേന്ദ്രങ്ങളുമടക്കം നിരവധി സ്ഥാപനങ്ങള്‍ കെ.പി യോഹന്നാന്‍ എന്നറിയപ്പെടുന്ന അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ചിരുന്നു. ബിലീവേഴ്‌സ് ചര്‍ച്ചിന്റെ തിരുവല്ലയിലെ മെഡിക്കല്‍ കോളജ് നിരാലംബരായ രോഗികള്‍ക്ക് എന്നും ആശ്വാസമാണ്. ഇന്ത്യയിലുടനീളം അനവധി കാരുണ്യപ്രവര്‍ത്തനങ്ങളും ബിലീവേഴ്‌സ് ചര്‍ച്ച് ചെയ്തുവരുന്നുണ്ട്. … Read more

പൊതുഗതാതഗതം തടഞ്ഞു; മേയർ ആര്യയ്ക്കും സച്ചിൻ ദേവിനുമെതിരെ പൊലീസ് കേസെടുത്തു

പൊതുവഴിയില്‍ കെഎസ്ആര്‍ടിസി ബസ് തടഞ്ഞ സംഭവത്തില്‍ തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍, ഭര്‍ത്താവും ബാലുശ്ശേരി എംഎല്‍എയുമായ സച്ചിന്‍ ദേവ് എന്നിവരടക്കം അഞ്ച് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതിയുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് കന്റോണ്‍മെന്റ് പൊലീസാണ് കേസെടുത്തത്. നിയമവിരുദ്ധമായ സംഘം ചേരല്‍, പൊതുഗതാഗതത്തിന് തടസം സൃഷ്ടിക്കല്‍ തുടങ്ങി ജാമ്യം ലഭിക്കുന്ന വകുപ്പുകളാണ് പ്രതികള്‍ക്ക് മേല്‍ ചുമത്തിയിരിക്കുന്നത്. കാറിലെ യാത്രക്കാരായിരുന്ന ബന്ധുക്കളാണ് മറ്റ് പ്രതികള്‍. അപകടകരമായ രീതിയില്‍ ബസ് ഓടിച്ചത് ചോദ്യം ചെയ്തതിനെത്തുടര്‍ന്ന് ബസ് ഡ്രൈവറായ യദു അസഭ്യം പറഞ്ഞെന്ന് … Read more