Grace Healthcare Ireland-ന്റെ പ്രത്യേക റിക്രൂട്മെന്റ് ഏപ്രിൽ 29-ന് ഡബ്ലിനിൽ; നഴ്സ് മാനേജർ, സ്റ്റാഫ് നഴ്സ്, ഹെൽത്ത് കെയർ അസിസ്റ്റന്റ് തുടങ്ങി നിരവധി ഒഴിവുകൾ

Grace Healthcare Ireland-ന്റെ പ്രത്യേക റിക്രൂട്ട്‌മെന്റ് ഏപ്രില്‍ 29-ന് വൈകിട്ട് 4 മണിമുതല്‍ 7 മണിവരെ ഡബ്ലിനില്‍ നടത്തപ്പെടുന്നു. ലൊക്കേഷന്‍: Tara Winthrop Private Clinic, Nevinstown Lane, Swords, Co. Dublin eir code K67 HH57. നേരത്തെ അപ്പോയിന്റ്‌മെന്റ് എടുക്കേണ്ട ആവശ്യമില്ലെന്നും, തങ്ങളുടെ CV, cover letter എന്നിവയുമായി നേരിട്ട് വന്നാല്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാമെന്നും സംഘാടകര്‍ അറിയിച്ചു. Clinical Nurse Manager, Staff Nurse, Healthcare Assistants, Chef, Kitchen Assistants, Housekeepers എന്നീ … Read more

ഗോൾവേയിൽ 100 മില്യൺ യൂറോയുടെ വിപുലീകരണം നടത്താൻ Boston Scientific; 300 പേർക്ക് ജോലി നൽകും

ഗോള്‍വേയിലെ തങ്ങളുടെ ക്യാംപസില്‍ 100 മില്യണ്‍ യൂറോ മുടക്കി 300 പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ മെഡിക്കല്‍ ഉപകരണ നിര്‍മ്മാണ കമ്പനിയായ Boston Scientific. Ballybrit ക്യാംപസില്‍ നിലവിലുള്ള സൗകര്യങ്ങള്‍ വിപുലീകരിക്കുന്നതിലൂടെ അടുത്ത ഏതാനും വര്‍ഷത്തിനുള്ളില്‍ കൂടുതല്‍ പേര്‍ക്ക് ജോലി നല്‍കുമെന്നാണ് കമ്പനി അറിയിക്കുന്നത്. നിലവിലെ ഫാക്ടറി കാര്‍ബണ്‍ ന്യൂട്രല്‍ ആക്കാനുള്ള നടപടികള്‍ കമ്പനി ഈയിടെ കൈക്കൊണ്ടിരുന്നു. കഴിഞ്ഞ 30 വര്‍ഷത്തിലേറെയായി ഗോള്‍വേയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനി, വര്‍ഷം 40 ലക്ഷത്തിലേറെ മെഡിക്കല്‍ ഉപകരണങ്ങളാണ് ലോകമെമ്പാടും കയറ്റിയയ്ക്കുന്നത്. ഹാര്‍ട്ട് സ്റ്റെന്റ്‌സ്, … Read more

കോർക്കിൽ പുതുതായി 100 പേർക്ക് ജോലി നൽകാൻ വസ്ത്രനിർമ്മാണ കമ്പനി Regatta Great Outdoors

അയര്‍ലണ്ടില്‍ പുതുതായി 100 പേര്‍ക്ക് കൂടി തൊഴില്‍ നല്‍കുമെന്ന പ്രഖ്യാപനവുമായി ഔട്ട്‌ഡോര്‍ ക്ലോത്തിങ്, ഫൂട്ട് വെയര്‍ റീട്ടെയില്‍ കമ്പനിയായ Regatta Great Outdoors. ഈ വേനല്‍ക്കാലത്ത് അയര്‍ലണ്ടില്‍ തങ്ങളുടെ പുതിയ ഡിസ്ട്രിബ്യൂഷന്‍ സെന്ററും, ഒപ്പം പുതിയൊരു സ്റ്റോറും പ്രവര്‍ത്തനമാരംഭിക്കുമെന്ന് കമ്പനി അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ Regatta Great Outdoors സ്‌റ്റോറുകളുടെ എണ്ണം 29 ആകും. കോര്‍ക്കിലെ Ringaskiddy-ലാണ് 170,000 സ്‌ക്വയര്‍ഫീറ്റില്‍ പുതിയ ഡിസ്ട്രിബ്യൂഷന്‍ സെന്റര്‍ ആരംഭിക്കുക. യൂറോപ്പിലും, യുഎസിലുമായി രണ്ട് ഡിസ്ട്രിബ്യൂഷന്‍ സെന്ററുകള്‍ ഇതുകൂടാതെ കമ്പനിക്കുണ്ട്. … Read more

തൊഴിലന്വേഷകർക്ക് വമ്പൻ അവസരം; ഡബ്ലിൻ ബസിന്റെ മെഗാ റിക്രൂട്ടിങ് ഡേ ഏപ്രിൽ 2-ന്

ഡബ്ലിന്‍ ബസ് സര്‍വീസിലേയ്ക്ക് പുതിയ ഡ്രൈവര്‍മാരെ നിയമിക്കുന്നതിന്റെ ഭാഗമായി റിക്രൂട്ടിങ് ഡേയുമായി അധികൃതര്‍. 450 ഡ്രൈവര്‍മാര്‍, 50 എഞ്ചിനീയറിങ് ജോലിക്കാര്‍ (മെക്കാനിക്കുകള്‍, എഞ്ചിനീയറിങ് ഓപ്പറേറ്റര്‍മാര്‍ അടക്കം) എന്നിവരെയാണ് പുതുതായി നിയമിക്കുക. ഏപ്രില്‍ 2 ശനിയാഴ്ച രാവിലെ 10 മണി മുതല്‍ വൈകിട്ട് 6 വരെയാണ് റിക്രൂട്ടിങ് ഡേ. Broadstone Depot-യിലെ Technical Training School-ല്‍ വച്ചാണ് റിക്രൂട്ടിങ്. താല്‍പര്യമുള്ളവര്‍ക്ക് ഈ ദിവസം നേരിട്ടെത്തി പങ്കെടുക്കാവുന്നതാണ്. കൂടുതല്‍ അറിയാനും ശമ്പളം സംബന്ധിച്ച വിവരങ്ങള്‍ക്കുമായി: www.dublinbus.ie/careers 4, 9, 83/a, … Read more

കിൽഡെയറിലെ പ്ലാന്റിൽ 12 ബില്യന്റെ വൻ നിക്ഷേപം നടത്താൻ ഇന്റൽ; 1,600 പേർക്ക് ജോലി നൽകും

കില്‍ഡെയറിലെ തങ്ങളുടെ പുതിയ പ്ലാന്റില്‍ 12 ബില്യണ്‍ യൂറോയുടെ വന്‍ നിക്ഷേപം നടത്താനൊരുങ്ങി ടെക് ഭീമന്മാരായ ഇന്റല്‍. നിക്ഷേപത്തോടൊപ്പം 1,600 പേര്‍ക്ക് കൂടി Fab 34 എന്നറിയപ്പെടുന്ന ഈ പ്ലാന്റില്‍ പുതുതായി ജോലി ലഭിക്കുമെന്നാണ് കമ്പനി പറയുന്നത്. ഇതോടെ അയര്‍ലണ്ടില്‍ ഇന്റലിനായി ജോലി ചെയ്യുന്ന ആകെ തൊഴിലാളികളുടെ എണ്ണം 6,500 ആകും. പുതിയ നിക്ഷേപ പദ്ധതി കൂടി ചേരുന്നതോടെ അയര്‍ലണ്ടില്‍ ഇന്റല്‍ നടത്തിയിട്ടുള്ള ആകെ നിക്ഷേപം 30 ബില്യണ്‍ യൂറോ ആയി ഉയരുകയും ചെയ്യും. വരും വര്‍ഷങ്ങളില്‍ … Read more

ഡബ്ലിൻ എയർപോർട്ടിൽ ജോലി ചെയ്യാം; സെർച്ച് ഓഫിസേഴ്സ്, സർവീസ് ഡെലിവറി, ക്ലീനിങ് ഓപ്പറേഷൻസ് ടീം മുതലായ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

ഡബ്ലിന്‍ എയര്‍പോര്‍ട്ടിലെ നിരവധി ജോലി ഒഴിവുകളിലേയ്ക്ക് അര്‍ഹരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു. ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ തന്നെ നിയമനം ലഭിക്കുന്ന താഴെ പറയുന്ന തസ്തികകളിലേയ്ക്കാണ് നിലവിലെ നിയമനം: Project manager Contracts Performance Manager Land side Product Manager Senior Product and People Leader Terminals&Land side Airport Search Unit Officers Retail Sales Professionals Service Delivery Cleaning Operations Teams ഇവയ്ക്ക് പുറമെ ഡബ്ലിനിലെ Aer Rianta International-ല്‍ താഴെ … Read more

ലിമറിക്ക്, ക്ലെയർ, നോർത്ത് ടിപ്പററി എന്നിവിടങ്ങളിലെ HSE കെയർഹോമുകളിൽ നഴ്‌സിംഗ് ജോലിക്ക് ഇപ്പോൾ അപേക്ഷിക്കാം

HSE Mid West Community Healthcare-ല്‍ താഴെ പറയുന്ന തസ്തികകളില്‍ ജോലിയൊഴിവ്: Full-time and Part-time Staff Nurses Clinical Nurse Managers 1 Clinical Nurse Managers 2 Limerick, Clare, North Tipperary എന്നിവിടങ്ങളിലെ വൃദ്ധര്‍ക്കായുള്ള കെയര്‍ ഹോമുകളിലാകും നിയമനം. താല്‍പര്യമുള്ളവര്‍ക്ക് കൂടുതല്‍ വിവരങ്ങള്‍ക്കായി വെബ്‌സൈറ്റ് സന്ദര്‍ശിക്കാം: https://linktr.ee/hsemwch Limerick, Clare, North Tipperary പ്രദേശങ്ങളിലെ ലോക്കല്‍ HSE Mid West Community Nursing Unit-ല്‍ നിന്നും വിവരങ്ങള്‍ ലഭിക്കും. ഫെബ്രുവരി 13 ആണ് അപേക്ഷിക്കാനുള്ള … Read more

അയർലണ്ടിലെ കുടിയേറ്റക്കാർ അടക്കമുള്ളവർക്ക് ഗാർഡയിൽ ചേരാൻ അവസരം; ഫെബ്രുവരി 15-ന് റിക്രൂട്ട്മെന്റ് കാമ്പെയ്ൻ

അയര്‍ലണ്ടിലെ പൊലീസ് സേനയായ ഗാര്‍ഡയില്‍ (An Garda Síochána) ഓഫിസറായി ചേരാന്‍ അവസരം. അയര്‍ലണ്ടില്‍ താമസിക്കുന്ന കുടിയേറ്റക്കാര്‍, ട്രാവലര്‍ വിഭാഗത്തില്‍ പെട്ടവര്‍, വംശീയമായ ന്യൂനപക്ഷങ്ങളില്‍ പെട്ടവര്‍ എന്നിവരെ ലക്ഷ്യമിട്ടാണ് പ്രത്യേക റിക്രൂട്ട്‌മെന്റ്. Pearse Street Garda Station-ലെ കമ്മ്യൂണിറ്റി പൊലീസിങ് ഓഫിസാണ് റിക്രൂട്ട്‌മെന്റ് നടത്തുന്നത്. റിക്രൂട്ട്‌മെന്റിന് മുന്നോടിയായി സേനയെ പറ്റിയുള്ള കാര്യങ്ങള്‍ വിശദീകരിക്കുക, സംശയങ്ങള്‍ക്ക് മറുപടി നല്‍കുക, ഓഫിസര്‍മാരുമായി കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കുക എന്നിവ നടത്തപ്പെടും. വിവിധ വിഭാഗങ്ങളില്‍ പെട്ടവരെ ഗാര്‍ഡയുടെ ഭാഗമാക്കുക എന്നതാണ് റിക്രൂട്ട്‌മെന്റിലൂടെ ഉദ്ദേശിക്കുന്നത്. ഫെബ്രുവരി … Read more

അയർലണ്ടിലെ സ്ട്രോബറി കമ്പനിയായ Keelings-ൽ വൻ തൊഴിലവസരം

അയര്‍ലണ്ടിലെ സ്‌ട്രോബറി ബിസിനസില്‍ പ്രമുഖരായ Keelings, തങ്ങളുടെ വെയര്‍ഹൗസിലേയ്ക്ക് പുതിയ ജോലിക്കാരെ നിയമിക്കുന്നു. Ballymun-ലെ വെയര്‍ഹൗസില്‍ ഓപ്പറേറ്റര്‍ തസ്തികയിലാകും നിയമനം. ഫെബ്രുവരി 2 ബുധനാഴ്ച ഉച്ചയ്ക്ക് 1 മണിമുതല്‍ രാത്രി 8 മണിവരെ വെയര്‍ ഹൗസ് ഓപ്പറേറ്റര്‍മാര്‍ക്കായി Carlton Hotel-ല്‍ വച്ച് ഒരു റിക്രൂട്ട്‌മെന്റ് സംഘടിപ്പിച്ചിട്ടുണ്ട്. നിയനം ആഗ്രഹിക്കുന്നവര്‍ക്ക് അന്നേ ദിവസം നേരിട്ടെത്തി റിക്രൂട്ട്‌മെന്റില്‍ പങ്കെടുക്കാവുന്നതാണ്. അഡ്രസ്: Carlton Hotel , Old Airport Road, Cloghran, K67 P5C7. ഓണ്‍ലൈനായും അപേക്ഷകള്‍ സ്വീകരിക്കുന്നതാണ്: https://app.occupop.com/shared/job/warehouse-operative-keelings-logistics-KljH/?fbclid=IwAR1iItKMq0Mqs-2qe2sW1mbEfn5MTGrCHKvIZgL17yYGrNjh6SSZR0yqoLI

ഡബ്ലിനിലെ Hermitage Medical Clinic-ൽ തിയറ്റർ നഴ്‌സുമാർ, ഹെൽത്ത് കെയർ അസിസ്റ്റന്റുമാർ എന്നിവർക്ക് തൊഴിലവസരം

ഡബ്ലിനിലെ Hermitage Medical Clinic ഹോസ്പിറ്റലില്‍ തിയറ്റര്‍ നഴ്‌സുമാര്‍, ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്‌റുമാര്‍ എന്നിവര്‍ക്ക് വന്‍ തൊഴിലവസരം. 2022-ഓടെ ആശുപത്രിയിലെ സേവനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ റിക്രൂട്ട്‌മെന്റുകള്‍ നടത്തുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ നല്‍കാനുമായി:www.hermitageclinic.ie ജോലി ലഭിച്ച ശേഷം സ്ഥലം മാറ്റം, സ്റ്റാര്‍ട്ടിങ് ബോണസ് മുതലായ ആനുകൂല്യങ്ങള്‍ തിയറ്റര്‍ സ്റ്റാഫിന് ലഭിക്കുമെന്ന് ആശുപത്രി അധികൃതര്‍ അറിയിക്കുന്നു.