ഭരണകക്ഷി സ്ഥാനാർഥിയായ അഡ്വ. ജിതിൻ റാമിന്റെ ഇടപെടലിന്റെ ഫലമായി ലൂക്കനിലെ AMC ക്ലബ്ബിന് ക്രിക്കറ്റ് പിച്ച് അനുവദിച്ചു

ലൂക്കനിലെ ഭരണക്ഷി സ്ഥാനാര്‍ഥിയായ അഡ്വ. ജിതിന്‍ റാമിന്റെ ശ്രമഫലമായി ലൂക്കനിലെ മലയാളികളുടെ ക്രിക്കറ്റ് ക്ലബ്ബ് ആയ AMC-ക്ക് പിച്ച് അനുവദിച്ചു. ജിതിന്‍ റാം നടത്തിയ നിരന്തരമായ ചര്‍ച്ചകളുടെ ഫലമായാണ് സൗത്ത് കൗണ്ടി കൗണ്‍സില്‍ നിര്‍മ്മിച്ച്, ആഡംസ്ടൌൺ ക്രിക്കറ്റ് ക്ലബ്ബ് നടത്തിപ്പോരുന്ന ക്രിക്കറ്റ് പിച്ച്, പരിശീലനം നടത്താനും, മത്സരങ്ങള്‍ നടത്താനുമായി AMC-ക്ക് കൂടി വിട്ടുകൊടുത്തത്. ഒപ്പം AMC നടത്തുന്ന ക്രിക്കറ്റ് ടൂർണ്ണമെന്റ് സീസൺ 2 ന്‍റെ ഭാഗമായി പുതിയ ടീം ജേഴ്‌സി പ്രകാശനം ചെയ്യുന്ന ചടങ്ങും നടന്നു. അഡ്വ. … Read more

അയർലണ്ടിൽ ഒരു സെക്കൻഡ് ഹാൻഡ് കാർ വാങ്ങാൻ ഉദ്ദേശ്യമുണ്ടോ? ഇക്കാര്യങ്ങൾ ശ്രദ്ധിക്കാതെ പോകരുതേ…

അഡ്വ. ജിതിൻ റാം സ്വന്തമായി ഒരു വാഹനം എന്നത് നമ്മളെ സംബന്ധിച്ച് ഒരു പ്രിവിലെജോ സൌകര്യമോ മാത്രമല്ല ഇന്നത്തെ തിരക്കുപിടിച്ച ജീവിതത്തില്‍ അത് വളരെ അനിവാര്യവുമാണ്‌. ഒരു പുതിയ കാര്‍ എന്നതിലുപരി സെക്കന്‍ഡ് ഹാന്‍ഡ്‌ കാറുകളില്‍ ആണ് ഭൂരിഭാഗം പ്രവാസികളും തങ്ങളുടെ ആദ്യ നിക്ഷേപം നടത്താറുള്ളത്. കയ്യിലൊതുങ്ങുന്ന വിലയില്‍ എന്നാല്‍ തങ്ങളുടെ ഇഷ്ട മോഡല്‍ കാര്‍ കയ്യിലെത്തും എന്നത് തന്നെയാണ് ഇതിനുള്ള ഒരു പ്രധാന കാരണം. എന്നാല്‍ ഇത്തരം സെക്കന്‍ഡ് ഹാന്‍ഡ് കാറുകള്‍ വാങ്ങുമ്പോള്‍ നമ്മള്‍ ശ്രദ്ധിക്കേണ്ട … Read more

അയർലണ്ട് തെരഞ്ഞെടുപ്പിൽ മലയാളത്തിൽ ഇലക്ഷൻ പ്രചരണ വീഡിയോയുമായി സൗത്ത് ഡബ്ലിൻ ഗ്രീൻ പാർട്ടി സ്ഥാനാർഥി അഡ്വ. ജിതിൻ റാം

ഡബ്ലിൻ സിറ്റി കൗൺസിൽ തെരഞ്ഞെടുപ്പിൽ സൗത്ത് ഡബ്ലിനെ പ്രതിനിധീകരിക്കുന്ന ഗ്രീൻ പാർട്ടി സ്ഥാനാർത്ഥിയും, മലയാളിയുമായ അഡ്വ. ജിതിൻ റാമിന്റെ ഇലക്ഷൻ പ്രചരണ വീഡിയോ മലയാളത്തിൽ. ജൂൺ 7-ന് നടക്കുന്ന കൗൺസിൽ തെരഞ്ഞെടുപ്പിനു മുന്നോടിയായാണ് വീഡിയോ പുറത്തിറക്കിയിരിക്കുന്നത്.രാജ്യത്തെ ചെറുതല്ലാത്ത മലയാളി സമൂഹത്തെ അഭിസംബോധന ചെയ്തുകൊണ്ടുള്ള വീഡിയോയിൽ, സമ്മതിദായകരോട് നേരിട്ട് വോട്ട് അഭ്യർത്ഥിക്കുകയാണ് ജിതിൻ. https://www.instagram.com/reel/C4k_rd2M44g/?igsh=OGRlb2R5bnR6ejRi അയർലണ്ടിലെ പ്രവാസികൾക്കിടയിൽ ഷീലാ പാലസ്, റോസ് മലയാളം എന്നീ സ്ഥാപനങ്ങളിലൂടെ സംരംഭകനായും, ഡബ്ലിനിലെ ലൂയിസ് കെന്നഡി സോളിസിറ്റേഴ്‌സിൽ ഇമിഗ്രേഷൻ, പ്രോപ്പർട്ടി എന്നിവയുടെ നിയമവശങ്ങൾ … Read more

ലൂക്കൻ നിവാസികൾക്ക് സൗജന്യ മാലിന്യ ശേഖരണ കാംപെയ്നുമായി മലയാളിയും, ഗ്രീൻ പാർട്ടി സ്ഥാനാർത്ഥിയുമായ ജിതിൻ റാം

ലൂക്കന്‍ നിവാസികള്‍ക്കായി സൗജന്യ മാലിന്യ ശേഖരണ കാംപെയിനുമായി മലയാളിയും, ഗ്രീന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയുമായ ജിതിന്‍ റാം. വീടുകളില്‍ നിന്നുള്ള ഇലക്ട്രിക്കല്‍ മാലിന്യങ്ങള്‍ അഥവാ ഇ-വേസ്റ്റുകളാണ് മൂന്ന് ഘട്ടമായി ശേഖരിക്കുന്നത്. ഇലക്ട്രിക്കല്‍ റീസൈക്ലിങ് കമ്യൂണിറ്റിയായ Recycle IT-മായി ചേര്‍ന്നാണ് ജിതിന്‍ റാം ഈ കാംപെയിന് രൂപം നല്‍കിയിരിക്കുന്നത്. ഫെബ്രുവരി 28-ന് Shackleton, മാര്‍ച്ച് 5-ന് Shackleton Phase 2, Hallwell, മാര്‍ച്ച് 6-ന് Paddocks, Gandon Park എന്നീ പ്രദേശങ്ങളില്‍ നിന്നുമാണ് മാലിന്യം ശേഖരിക്കുക. മാലിന്യം ശേഖരിക്കുന്ന ദിവസം … Read more