കോവിഡിനിടയിലും അയർലണ്ടിന്റെ സമ്പദ് വ്യവസ്ഥ കുതിക്കുമെന്ന് റിപ്പോർട്ട്; ക്രിസ്മസ് കാലത്ത് ജനം ചെലവാക്കുക 5.4 ബില്യൺ
കോവിഡ് പ്രതിസന്ധിക്കിടയിലും അയര്‍ലണ്ടിന്റെ സമ്പദ് വ്യവസ്ഥ കുതിപ്പ് തുടരുമെന്ന് റിപ്പോര്‍ട്ട്. രാജ്യത്തെ ബിസിസ് സ്ഥാപനങ്ങളുടെ കൂട്ടായ്മയായ Ibec-ന്റെ Quarterly Economic Outlook-ല്‍ ഈ വര്‍ഷം സമ്പദ് വ്യവസ്ഥ 13% അഭിവൃദ്ധി പ്രാപിക്കുമെന്നാണ് പ്രവചനം. 2022-ല്‍ 6 ശതമാനവും. അതേസമയം രാജ്യത്ത് തൊഴിലാളികളുടെ ദൗര്‍ലഭ്യത്തിന് സാധ്യതയുണ്ടെന്നും, ഇതാകും സാമ്പത്തികരംഗം നേരിടാന്‍ പോകുന്ന വലിയ വെല്ലുവിളിയെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം മുതല്‍ രാജ്യത്തെ ജനങ്ങളുടെ സമ്പാദ്യം വര്‍ദ്ധിച്ചുവരുന്നതാണ് നാം കാണുന്നതെന്നും, ഈ തുക വിപണിയിലേയ്ക്ക് കൈമാറ്റം ചെയ്യപ്പെടുന്നുണ്ടെന്നും … Read more