ഡബ്ലിനിലെ പൗരത്വ ദാന ചടങ്ങ്: ഇന്ത്യക്കാരടക്കം 5,400 പേർ ഐറിഷ് പൗരത്വം സ്വീകരിക്കും
അയര്‍ലണ്ടില്‍ ഇന്നും ഇന്നലെയുമായി നടന്നുവരുന്ന പൗരത്വദാന ചടങ്ങില്‍ ഐറിഷ് പൗരത്വം സ്വീകരിക്കുന്നത് 5,400-ഓളം പേര്‍. ലോകത്തെ 143 രാജ്യങ്ങളില്‍ നിന്നായി എത്തി, അയര്‍ലണ്ടിലെ 30 കൗണ്ടികളിലായി താമസിക്കുന്നവര്‍ ഔദ്യോഗികമായി ഈ രാജ്യത്തെ പൗരന്മാരായി മാറുന്ന ആറ് ചടങ്ങുകളാണ് രണ്ട് ദിവസങ്ങളിലായി നടക്കുന്നത്. ഇതോടെ ഈ മാസം ഐറിഷ് പൗരത്വം നല്‍കപ്പെടുന്നവരുടെ എണ്ണം 10,000 ആയി ഉയരും. കില്ലാര്‍നിയില്‍ കഴിഞ്ഞയാഴ്ച നടന്ന ചടങ്ങുകളിലായി 4,800 പേര്‍ പൗരത്വം സ്വീകരിച്ചിരുന്നു. ഡബ്ലിനിലെ ചടങ്ങില്‍ പ്രധാനമന്ത്രി സൈമണ്‍ ഹാരിസ്, നീതിന്യായവകുപ്പ് മന്ത്രി … Read more