2024-ൽ അയര്‍ലന്‍ഡിലെ ഭവന നിര്‍മാണത്തില്‍ 6.7 ശതമാനം ഇടിവ്

2024-ൽ അയര്‍ലന്‍ഡിലെ ഭവന നിര്‍മാണത്തില്‍ 6.7 ശതമാനം ഇടിവ് രേഖപെടുത്തിയതായി സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് ന്‍റെ പുതിയ കണക്കുകള്‍ കാണിക്കുന്നു. 2024-ൽ ആകെ 30,330 വീടുകൾ ആണ്  നിർമ്മാണം പൂർത്തിയാക്കിയത്,   ഇത് 2023-നെ അപേക്ഷിച്ച് 6.7 ശതമാനത്തിന്റെ കുറവാണ്. CSO പുറത്തുവിട്ട കണക്കുകൾ പ്രകാരം, 2024-ൽ 8,763 അപ്പാർട്ട്മെന്റുകൾ ആണ്പൂ ർത്തിയാക്കിയത് , 2023-നെ അപേക്ഷിച്ച് 24.1 ശതമാനം കുറവാണ് ഇത്. അതേസമയം, 16,200 സ്കീം വീടുകൾ 2024-ൽ പൂർത്തിയായി, 2023-ല്‍ നിന്ന്‍  4.6 ശതമാനം വർധനയാണിത്. … Read more

കാവനില്‍ റോഡ് അപകടത്തിൽ വഴിയാത്രക്കാരന്‍ മരിച്ചു

കാവനില്‍ കാര്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ഗുരുതര പരിക്കേറ്റ് 40 വയസ്സുള്ള ഒരു വഴിയാത്രക്കാരന്‍ മരിച്ചു. ശനിയാഴ്ച രാത്രി 10.45 ഓടെ ക്ലോവർഹിൽ ലെ പ്ലഷ് N54 റോഡില്‍ വച്ചായിരുന്നു അപകടം. മൃതദേഹം പിന്നീട് പോസ്റ്റ്മോർട്ടം പരിശോധനയ്ക്കായി Cavan General Hospital ലേക്ക് മാറ്റി. കാര്‍ ഓടിച്ചിരുന്ന 20-ഉം വയസ്സുള്ള യുവാവ്‌ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. ഇന്ന് രാവിലെ, Garda Forensic Collision Investigators സാങ്കേതിക പരിശോധന നടത്തുന്നതുവരെ റോഡ് അടച്ചിരുന്നു. അപകടത്തിൽ സാക്ഷികളായവർ വിവരങ്ങൾ നല്‍കണമെന്ന് Gardaí അഭ്യർത്ഥിച്ചു.

ബ്രിജിറ്റ് ഫെസ്റ്റിവൽ 2025: ‘സ്ത്രീകളുടെ ആഘോഷം’ ജനുവരി 31 മുതൽ ഡബ്ലിനിൽ

ഡബ്ലിൻ സിറ്റി കൗൺസിലിന്റെ നേതൃത്വത്തിൽ നടന്നു വരുന്ന ബ്രിജിറ്റ് ഫെസ്റ്റിവലിന്റെ നാലാം പതിപ്പ് ഈ വർഷം ജനുവരി 31-മുതല്‍ ആരംഭിക്കും. എല്ലാ പ്രായത്തിലുള്ള എല്ലാ മേഖലകളിലും ഉള്ള സ്ത്രീകളുടെ സംഭാവനകളെയും മറ്റു കഴിവുകളേയും ആദരിക്കുന്ന ഈ ആവേശകരമായ ആഘോഷം വെള്ളിയഴ്ച മുതല്‍ വിപുലമായ പരിപാടികളോടെ നടക്കും. ഈ വർഷം 90-ലധികം തീമാറ്റിക് പരിപാടികളുമായി വൈവിധ്യമാര്‍ന്ന കാഴ്ച്ചകളുമായാണ് ബ്രിജിറ്റ് ഫെസ്റ്റിവൽ തിരിച്ചെത്തുന്നത്. “ബ്രിജിറ്റ്: ഡബ്ലിൻ സിറ്റി സെലിബ്രേറ്റിംഗ് വിമെന്‍”  എന്ന പേരിൽ നഗരത്തിലുടനീളം സ്ത്രീകള്‍ നല്‍കിയ ചരിത്ര,സംസ്‌കാരിക, സാമൂഹിക … Read more

കോർക്ക് ആശുപത്രിയിൽ കുട്ടികള്‍ക്ക് ക്രിസ്മസ് സമ്മാനങ്ങളുമായി സാന്തക്ലോസ് ഹെലികോപ്റ്ററിൽ പറന്നിറങ്ങി

കോർക്ക് യൂണിവേഴ്സിറ്റി ആശുപത്രിയിലെ കുട്ടികൾക്ക് വലിയ സര്‍പ്രൈസ് നല്‍കി കൊണ്ട് വെള്ളിയാഴ്ച സാന്താക്ലോസ് ഹെലികോപ്റ്ററില്‍ പറന്നിറങ്ങി. നിരവധി ക്രിസ്മസ് സമ്മാനങ്ങളുമായി എത്തിയ സാന്തായെ കണ്ട കുട്ടികള്‍ക്ക് അതൊരു നവ്യാനുഭാവമായി. സാന്താ, പീഡിയാട്രിക് വാർഡിൽ ചികിത്സയിലായിരുന്ന നൂറുകണക്കിന് കുട്ടികൾക്ക് കളിപ്പാട്ടങ്ങൾ നൽകി. ഈ കുട്ടികൾ പലരും ക്രിസ്മസ് ന്‍റെ ആഘോഷ വേളയില്‍ ആശുപത്രിയില്‍  തന്നെ ആയിരിക്കും ചിലവഴിക്കുക. കുട്ടികളുടെ സന്തോഷത്തിനായി നടപ്പിലാക്കിയ ഈ വലിയ കളിപ്പാട്ട വിതരണം 2020- മുതല്‍ ആണ് ആരംഭിച്ചത്. കിൻസെയ്ൽ & ഡിസ്ട്രിക്റ്റ് ലയൺസ് … Read more

Storm Darragh : വൈദ്യുതി ഇല്ലാതെ ഇനിയും 55,000 ത്തോളം വീടുകളും സ്ഥാപനങ്ങളും

Storm Darragh നു ശേഷം ഞായറാഴ്ച വൈകുന്നേരം വരെ അയർലണ്ടിലെ ഏകദേശം 55,000 വീടുകൾ, കൃഷിയിടങ്ങൾ, വ്യാപാരസ്ഥാപനങ്ങൾ എന്നിവ വൈദ്യുതി ഇല്ലാതെ  തുടരുന്നു. Met Éireann റിപ്പോർട്ട് ചെയ്തത് പോലെ 141 കിലോമീറ്റർ (88 മൈൽ) വേഗത്തിലുള്ള ശക്തമായ കാറ്റ് രാജ്യത്തുടനീളം വൈദ്യുതി സംവിധാനം തകരാറിലാക്കി വ്യാപകമായ നാശ നഷ്ടങ്ങള്‍ സൃഷ്ടിച്ചു. ഏറ്റവും ഗുരുതരമായി ബാധിച്ച പ്രദേശങ്ങൾ North West, Midlands and South East എന്നിവയായിരുന്നു. Storm Darragh ഉണ്ടാക്കിയ ശക്തമായ ആക്രമണത്തില്‍ ഏകദേശം 4 … Read more