അയർലണ്ടിൽ കാറ്റിലൂടെ വിതരണം ചെയ്യുന്ന വൈദ്യുതിയുടെ വിഹിതം 2024-ൽ കുറഞ്ഞു : റിപ്പോര്‍ട്ട്‌

ഗ്രിഡ് പരിമിതികൾ കാരണം അയർലണ്ടിൽ കാറ്റിലൂടെ വിതരണം ചെയ്യുന്ന വൈദ്യുതിയുടെ പങ്ക് 2024 ൽ കുറഞ്ഞുവെന്ന് ഊർജ്ജ കമ്പനിയായ വിൻഡ് എനർജി അയർലൻഡ് അറിയിച്ചു. കഴിഞ്ഞ വർഷം അയർലൻഡ് ദ്വീപിലേക്ക്, മൊത്തം വൈദ്യുതിയുടെ മൂന്നിലൊന്ന് കാറ്റില്‍ നിന്നുള്ള വൈദുതി ആണ് വിതരണം ചെയ്തതെങ്കിലും, 2023 നെ അപേക്ഷിച്ച് കാറ്റ് നൽകുന്ന വൈദ്യുതിയുടെ വിഹിതം 3 ശതമാനം കുറഞ്ഞതായി വിൻഡ് എനർജി അയർലൻഡ് പറഞ്ഞു. വെള്ളിയാഴ്‌ച പ്രസിദ്ധീകരിച്ച വാർഷിക റിപ്പോർട്ടിൽ, വൈദ്യുതി ശൃംഖല വേണ്ടത്ര ശക്തമല്ലാത്തതിനാൽ കാറ്റാടിപ്പാടങ്ങൾ അടച്ചുപൂട്ടിയതാണ് … Read more

ഇസ്രായേൽ അയർലണ്ടിലെ എംബസി അടയ്ക്കുന്നു : “അയർലണ്ടിന്റെ ഇസ്രായേൽ വിരുദ്ധ നയങ്ങൾ കാരണമെന്ന്” വിദേശകാര്യ മന്ത്രി

ഇസ്രായേൽ അയർലണ്ടിലെ ഡബ്ലിനിലുള്ള എംബസി അടയ്ക്കാൻ തീരുമാനിച്ചതായി ഇസ്രായേൽ വിദേശകാര്യ മന്ത്രി പറഞ്ഞു. അയർലണ്ട് ഇസ്രായേലുമായുള്ള ബന്ധത്തില്‍ എല്ലാ സീമകളും ലംഘിച്ചിരിക്കുകയാണെന്ന് വിദേശകാര്യ മന്ത്രി ഗിദിയോൺ സാർ ആരോപിച്ചു. അയർലണ്ട് പാലസ്തീനിനെ ഒരു സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ച തീരുമാനത്തില്‍ പ്രതിഷേധിച്ച്, ഇസ്രായേൽ നേരത്തെ തന്നെ ഡബ്ലിനിലുള്ള അംബാസഡറെ മടക്കിവിളിച്ചിരുന്നു. അയർലണ്ട് ഇസ്രായേലിനെതിരെ സ്വീകരിക്കുന്ന ആന്റി-സെമിറ്റിക് പ്രവർത്തനങ്ങളും പ്രസ്താവനകളും ജൂത രാഷ്ട്രത്തെ അസാധുവാക്കാനും നിന്ദിക്കാനും ലക്ഷ്യമിടുന്നതാണ്. ഇവ ഇസ്രായേലിനോടുള്ള ഇരട്ട നിലപടുകള്‍ ആണ്. ഒരു പ്രസ്താവനയിൽ സാർ പറഞ്ഞു. … Read more

ഡബ്ലിനില്‍ പിതാവിനെ കൊലപ്പെടുത്തിയ കേസിൽ മകൻ അറസ്റ്റിൽ

ഡബ്ലിനിലെ Balbrigganൽ പിതാവിനെ (70) കൊലപ്പെടുത്തിയ സംഭവത്തിൽ 29 വയസുള്ള Dáire McCormack-George എന്നയാളെ ഗാര്‍ഡ അറസ്റ്റ് ചെയ്തു. കഴിഞ്ഞ വ്യാഴാഴ്ച രാത്രി ആയിരുന്നു സംഭവം നടന്നത്. നോർത്ത് കൗണ്ടി ഡബ്ലിനിലെ ടോബേഴ്സൂൾ ലെയ്‌നിലുള്ള ഒരു വീട്ടിൽ Dáire McCormack ന്‍റെ പിതാവ് സ്‌കോട്ട് ജോർജിനെ emergency services മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഡബ്ലിൻ ഡിസ്ട്രിക്റ്റ് കോടതിയിൽ ഇന്നലെ ഹാജരാക്കിയ Dáire McCormack-നെതിരെ പിതാവിന്റെ കൊലപാതകത്തിന്റെ കുറ്റം ചുമത്തിയതായി ബാൽബ്രിഗ്ഗൻ ഗാർഡ സ്റ്റേഷനിലെ ഗാർഡ Ultan McElroy … Read more

ലോക കപ്പ് യോഗ്യതാ മൽസരങ്ങള്‍ക്ക് തുടക്കമിടാൻ അയർലണ്ട് – ആദ്യ മൽസരം ഹംഗറി ക്കെതിരെ

അയർലണ്ട് ഫുട്‌ബോൾ ടീംന്‍റെ 2026 ലോകകപ്പ് യോഗ്യതയ്ക്കുള്ള മൽസരങ്ങള്‍ക്ക് അടുത്ത വർഷം സെപ്റ്റംബറിൽ തുടക്കം കുറിക്കും. അയർലണ്ടിൽ വച്ചു ഹംഗറിക്കെതിരെ നടക്കുന്ന ആദ്യ മൽസരത്തോടെയാണ് യോഗ്യതാ റൌണ്ട് മൽസരങ്ങൾ ആരംഭിക്കുക. സെപ്റ്റംബർ 6 ന് Aviva സ്റ്റേഡിയത്തിൽ വൈകീട്ട് 7.30 നാണു മൽസരം.  അതിനുശേഷം ഐറിഷ് ടീം അർമേനിയയിലേക്ക് പുറപ്പെടും. അർമേനിയക്ക് എതിരായ മൽസരം സെപ്റ്റംബർ 9 നു ഐറിഷ് സമയം വൈകീട്ട് 5 മണിക്ക് നടക്കും. സെപ്റ്റംബർ മുതൽ നവംബർ വരെ നടക്കുന്ന നാലു ടീമുകളടങ്ങിയ … Read more

ഐറിഷ് പ്രോപ്പർട്ടി വിലകൾ 10% വരെ അധികമെന്ന് ESRI റിപ്പോര്‍ട്ട്‌

അയര്‍ലണ്ടിലെ പ്രോപ്പർട്ടി വിലകൾ 8% മുതൽ 10% വരെ അധികമാണെന്ന് ഗവേഷണ സ്ഥാപനമായ Economic and Social Research Institute (ESRI)  തങ്ങളുടെ ഏറ്റവും പുതിയ ത്രൈമാസ സാമ്പത്തിക റിപ്പോർട്ടിൽ പറയുന്നു. വീടുകളുടെയും ഫ്ലാറ്റുകളുടെയും വില വിശകലനം ചെയ്യുമ്പോള്‍, ഇതിൽ വില, വരുമാനം, പലിശനിരക്കുകൾ, വീടുകളുടെ ലഭ്യത, കൂടാതെ 25 മുതൽ 44 വയസ്സുവരെയുള്ള വീടുവാങ്ങുന്ന പ്രായത്തിലുള്ള ജനസംഖ്യയുടെ അനുപാതം എന്നിവ പരിഗണിച്ചാണ് റിപ്പോര്‍ട്ട്‌ തയ്യാറാക്കിയിരിക്കുന്നത്. ഇഎസ്ആർഐയുടെ അഭിപ്രായത്തിൽ, കൂടുതൽ വീടുകൾ ഉയർന്ന തോതിലുള്ള ഭവനവായ്പാ ബാധ്യതകൾ … Read more

ഇന്ത്യൻ കമ്പനിയായ ജസ്പേ ഡബ്ലിനിലേക്ക് പ്രവർത്തനം വിപുലീകരിക്കുന്നു; 30-ൽ കൂടുതൽ ജോലി അവസരങ്ങൾ

ബാങ്കുകൾക്കും എന്റർപ്രൈസുകൾക്കും പണമിടപാട് പരിഹാരങ്ങൾ നൽകുന്ന ഇന്ത്യൻ ഫിൻടെക് കമ്പനിയായ ജസ്പേ, ഡബ്ലിനിൽ ഒരു പുതിയ ഓഫീസിന്റെ ഉദ്ഘാടനം പ്രഖ്യാപിച്ചു. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഡബ്ലിനിലെ ടീമിനെ 30-ലധികം പ്രൊഫഷണലുകൾ വരെ വിപുലീകരിക്കാനാണ് ജസ്പേയുടെ പദ്ധതി. കമ്പനിയുടെ ആഗോള വളർച്ചാ തന്ത്രത്തിലെ ഒരു പ്രധാന ചുവടായി ഈ നീക്കത്തെ കാണുന്നു. യൂറോപ്പിലെ വ്യാപകമാകുന്ന ഉപഭോക്തൃ അടിസ്ഥാനത്തെ മികച്ച രീതിയിൽ സേവിക്കുക എന്നതാണ് ജസ്പേയുടെ ലക്ഷ്യം. ജസ്പേ, ഇന്ത്യയുടെ സാങ്കേതിക ഹബ്ബായ ബംഗളൂരുവിൽ ആസ്ഥാനമിട്ട് പ്രവർത്തിക്കുന്ന ഒരു കമ്പനിയാണു. … Read more

ക്രിസ്മസ് സീസണില്‍ വീടില്ലാതെ 15,000 ത്തോളം പേർ, അടിയന്തര സഹായം അഭ്യർത്ഥിച്ചു ഫോകസ് അയർലൻഡ്

ഈ ക്രിസ്മസ് സീസണില്‍ വീടില്ലാതെ കഷ്ടപെടുന്ന കുടുംബങ്ങൾ, കുട്ടികൾ, വ്യക്തികൾ എന്നിവര്‍ക്ക് അടിയന്തര സഹായങ്ങള്‍ ആവശ്യ പെട്ട് ഫോകസ് അയർലൻഡ്,. ഈ വർഷം, ക്രിസ്മസ്സിനിടെ 2,161 കുടുംബങ്ങളിലുള്ള 4,645 കുട്ടികള്‍ ഉൾപ്പെടെ ആകെ 14,966 പേർ അടിയന്തര താമസകേന്ദ്രങ്ങളിൽ കഴിയേണ്ടി വരും. ഭവന രാഹിത്യം അനുഭവിക്കുന്നവരുടെ  സേവനങ്ങള്‍ക്കായി  1.3 ദശലക്ഷം യൂറോ സമാഹരിക്കാനായി  ലക്ഷ്യം വെച്ച പ്രചരണങ്ങള്‍ക്കിടയില്‍, വീടില്ലാത്തവരുടെ എണ്ണത്തില്‍  റെക്കോർഡ് വര്‍ധനയാണ് രേഖപെടുത്തിയിരിക്കുന്നത്. ഇപ്പോൾ പല അടിയന്തര താമസസ്ഥലങ്ങളും പൂർണമായി നിറഞ്ഞിരിക്കുന്നു, അതിനാൽ നിരവധി കുടുംബങ്ങൾ … Read more

അയര്‍ലണ്ട് പൊതുതിരഞ്ഞെടുപ്പ് : 174 സീറ്റിലെയും വോട്ടെണ്ണല്‍ സമാപിച്ചു, മന്ത്രിസഭ രൂപീകരണ ചര്‍ച്ചകള്‍ക്ക് പാര്‍ട്ടികള്‍  

Cavan-Monaghan യില്‍ രണ്ടു Fianna Fáil സ്ഥാനാര്‍ത്ഥികള്‍ കൂടി തിരഞ്ഞെടുക്കപ്പെട്ടതോടെ 174 സീറ്റിലെയും വോട്ടെണ്ണല്‍ സമാപിച്ചു, മന്ത്രിസഭ രൂപീകരണത്തിനു സാധ്യത തേടി മുഖ്യ രാഷ്ട്രീയ പാര്‍ട്ടികള്‍.   174 സീറ്റുകളിലെയും അന്തിമ ഫലങ്ങള്‍ അനുസരിച്ച് Fianna Fáil ന് 48 TDs, Sinn Féin 39, Fine Gael  38, സ്വതന്ത്രർ 16, ലേബർ 11, സോഷ്യൽ ഡെമോക്രാറ്റുകൾ 11, PBP-സോളിഡാരിറ്റി 3, Aontú 2, ഇൻഡിപെൻഡന്റ് അയർലണ്ട് 4, ഗ്രീൻ പാർട്ടി 1, 100% റെഡ്രസ്സ് … Read more

അയര്‍ലണ്ട് സന്ദര്‍ശിക്കുന്ന വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ കുറവ് : CSO റിപ്പോര്‍ട്ട്‌

2024 ഒക്ടോബര്‍ മാസത്തില്‍ അയര്‍ലണ്ട് സന്ദര്‍ശിച്ച വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ 5.1% കുറവ് രേഖ പെടുത്തിയതായി CSO റിപ്പോര്‍ട്ട്‌. 2023 ഒക്ടോബര്‍ ലെ കണക്കുമായുള്ള വ്യത്യാസം ആണ് ഇത്. എന്നാൽ, വിനോദസഞ്ചാരികൾ ഇപ്പൊഴുള്ള സന്ദർശനങ്ങളിൽ കൂടുതൽ പണം ചിലവഴിക്കുന്നതായി റിപ്പോര്‍ട്ടില്‍ ഉണ്ട്. ഈ വർഷം ഒക്ടോബറിൽ 534.3 മില്യൺ യൂറോ ചെലവഴിക്കുകയായിരുന്നുവെന്ന് കണക്കുകൾ പറയുന്നു, ഇതിലൂടെ കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനേക്കാൾ 3.6% വർദ്ധനവാണ് റിപ്പോർട്ട് ചെയ്തത്. ഏറ്റവും കൂടുതല്‍ ടൂറിസ്റ്റ് കള്‍ എത്തുന്നത് ബ്രിട്ടനില്‍ നിന്നാണ് … Read more

Tipperary North ല്‍ 7 വോട്ടുകൾ മാത്രം വ്യത്യാസം: റീ കൌണ്ടിംഗ് പ്രഖ്യാപിച്ചു

Tipperary North ല്‍ അവസാന കൌണ്ടിംഗ് ഫലങ്ങള്‍ ആദ്യ കൌണ്ടിംഗ് നെങ്ങക്കാള്‍ ചെറിയ വ്യത്യാസം ശ്രദ്ധയില്‍ പെട്ടതോടെ സ്വതന്ത്ര സ്ഥാനാർത്ഥി Jim Ryan റീ കൌണ്ടിംഗ് ആവശ്യപ്പെട്ടു. ഒമ്പതാമത്തെ കൌണ്ട് നു ശേഷം ആണ് ചെറിയ വോട്ട് വ്യതാസം പ്രശ്നം ഉയര്‍ന്നുവന്നത്. സ്വതന്ത്ര സ്ഥാനാർത്ഥി ജിം റയനും Fianna Fáil  ന്‍റെ മൈക്കൽ സ്മിത്തും തമ്മിൽ വെറും 7 വോട്ടുകളുടെ വ്യത്യാസം  മാത്രമായിരുന്നു ഉണ്ടായിരുന്നത്. മൈക്കൽ ലോറിയുടെ അധിക വോട്ടുകളും മറ്റ് പുറത്തായ സ്ഥാനാർത്ഥികളുടെ വോട്ടുകളും ഉൾപ്പെടുത്തിയതോടെ … Read more