ഉമ്മൻ ചാണ്ടിക്ക് അനുശോചനം അർപ്പിച്ച് ഒഐസിസി/ഐഒസി അയർലണ്ട്

ഡബ്ലിന്‍: മുന്‍ കേരളാ മുഖ്യമന്ത്രിയും, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നേതാവുമായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തില്‍ ഒഐസിസി/ഐഒസി അയര്‍ലണ്ട് അനുശോചനം രേഖപ്പെടുത്തി. സ്‌നേഹം കൊണ്ട് ലോകം ജയിച്ച രാജാവിന്റെ കഥ ഇവിടെ അവസാനിക്കുന്നു. ജനനായകന്‍ ഉമ്മന്‍ ചാണ്ടി സാറിന് ആദരാഞ്ജലികള്‍. ലോകത്തിന്റെ ഏത് കോണിലുള്ള മലയാളിക്കും ആശ്വാസമായിരുന്നു ആ പേര്, സാന്ത്വനവും പ്രതീക്ഷയുമായിരുന്നു. പോകാത്ത സ്ഥലവും, കാണാത്ത ജനവും ഉണ്ടാകില്ല. ഉമ്മന്‍ ചാണ്ടിയെ പോലെ മറ്റൊരാളില്ല. ഒഐസിസി അയര്‍ലണ്ട് പ്രസിഡന്റ് എം.എം ലിങ്ക് വിന്‍സ്റ്റാര്‍, ജനറല്‍ സെക്രട്ടറി സാന്‍ജോ … Read more

IOC UK പ്രവാസി സംഗമം ‘മിഷൻ 2024’ ഓഗസ്റ്റ് 25-ന് മാഞ്ചസ്റ്ററിൽ രമേശ് ചെന്നിത്തല ഉത്ഘാടനം ചെയ്യും; മോടി കൂട്ടാൻ സംഗീതവിരുന്നും കലാ സംഗമവും

മാഞ്ചസ്റ്റർ: IOC UK കേരള ചാപ്റ്ററിന്റെ നേതൃത്വത്തിലാണ് ‘മിഷൻ 2024″ പ്രവാസി സംഗമം ഓഗസ്റ്റ് 25 (വെള്ളിയാഴ്ച) ന്  വൈകുന്നേരം 5 മുതൽ മഞ്ചസ്റ്ററിൽ വച്ചു നടക്കുന്നത്. യുകെ യിലെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിച്ചേരുന്ന പ്രവാസി മലയാളി സമൂഹത്തെ അഭിസംബോധന ചെയ്തുകൊണ്ട് കോൺഗ്രസ്‌ പാർട്ടിയുടെ ദേശീയ നേതാവും മുൻ കെപിസിസി അധ്യക്ഷനും ആഭ്യന്തര മന്ത്രിയുമായിരുന്ന ശ്രീ. രമേശ്‌ ചെന്നിത്തല ചടങ്ങ് ഉത്ഘാടനം ചെയ്യും. യുകെയിൽ ശ്രീ. രമേശ്‌ ചെന്നിത്തല പങ്കെടുക്കുന്ന തികച്ചും പ്രാധാന്യമേറിയ ഈ ചടങ്ങ് … Read more

ഐ ഒ സി അയർലണ്ട് രാജസ്ഥാൻ സ്പീക്കർ Dr. C P ജോഷിക്ക് സ്വീകരണം നൽകി

ഡബ്ലിൻ : അയർലണ്ടിലെ ഡബ്ലിനിൽ എത്തിച്ചേർന്ന രാജസ്ഥാൻ സ്‌പീക്കറും, കോൺഗ്രസ്സ് നേതാവുമായ Dr. C.P ജോഷിക്ക് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്സ് അയർലണ്ടിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. പ്രസിഡന്റ് M.M ലിങ്ക് വിൻസ്റ്റാറിന്റെ നേതൃത്വത്തിൽ ഭാരവാഹികളായ ബാബുലാൽ യാദവ്, സാൻജോ മുളവരിക്കൽ, ദേവീ സിങ് ബിസ്വാസ്, കുരുവിള ജോർജ്, വിനു കളത്തിങ്ങൽ തുടങ്ങിയവർ സംസാരിച്ചു. വാർത്ത അയച്ചത്: റോണി കുരിശിങ്കൽപറമ്പിൽ

ഇന്ത്യൻ കമ്മ്യൂണിറ്റിയും, ഐഒസി അയർലണ്ടും സംഘടിപ്പിക്കുന്ന പരിപാടി ജൂൺ 19-ന് വെക്സ്ഫോർഡിൽ; എംപി രമ്യ ഹരിദാസ് പങ്കെടുക്കുന്നു

ഇന്ത്യന്‍ കമ്മ്യൂണിറ്റിയും, ഐഒസി അയര്‍ലണ്ടും സംയുക്തമായി സംഘടിപ്പിക്കുന്ന പരിപാടിയില്‍ എംപി രമ്യ ഹരിദാസ് പങ്കെടുക്കുന്നു. ജൂണ്‍ 19-ന് വൈകിട്ട് 4 മണിക്ക് വെക്‌സ്‌ഫോര്‍ഡിലെ Holy Grail Restaurant Enniscorthy-യില്‍ നടക്കുന്ന പരിപാടിയില്‍ എന്നിസ്‌കോര്‍ത്തി ചെയര്‍മാന്‍ Aidon Joseph Browne, പീസ് കമ്മീഷണറും ഐഒസി പാട്രണുമായ ഡോ. ജോര്‍ജ്ജ് ലെസ്ലി തോമസ്, ഐഒസി അയര്‍ലണ്ട് പ്രസിഡന്റ് ലിങ്ക് വിന്‍സ്റ്റാര്‍, ഇന്ത്യന്‍ കമ്മ്യൂണിറ്റ് പ്രസിഡന്റ് ബിജു വി ശ്രീധരന്‍ എന്നിവരും പങ്കെടുക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്:ഡോ. ജോര്‍ജ്ജ് ലെസ്ലി 0894 081 … Read more

തൃക്കാക്കരയിൽ ഉമാ തോമസിനായി ഐ ഒ സി- ഒ ഐ സി സി അയർലണ്ടിന്റെ നേതൃത്വത്തിൽ പ്രചരണം ആരംഭിച്ചു

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തൃക്കാക്കരയിൽ യു ഡി എഫ് സ്ഥാനാർത്ഥി ഉമാ തോമസിനായി ഐ ഒ സി- ഒ ഐ സി സി അയർലണ്ടിന്റെ നേതൃത്വത്തിൽ വൻ പ്രചരണ പരിപാടികൾ സംഘടിപ്പിക്കാൻ ഡബ്ലിനിൽ ചേർന്ന യു.ഡി.എഫ് ഭാരവാഹികളുടെ യോഗം തീരുമാനിക്കുകയും, ജോയിന്റ് സെക്രട്ടറി കുരുവിള ജോർജ്ജിന്റെ നേതൃത്വത്തിൽ തൃക്കാക്കരയിൽ ഭവന സന്ദർശന പരിപാടി ആരംഭിക്കുകയും ചെയ്തു. അയർലണ്ടിൽ താമസിക്കുന്ന തൃക്കാക്കര നിവാസികളുടെ വീടുകൾ സന്ദർശിക്കാനും, ടെലിഫോണിൽ നാട്ടിലുള്ള ബന്ധുക്കളെയും സുഹൃത്തുക്കളെയും വിളിച്ച് വോട്ട് അഭ്യർത്ഥിക്കാനും ഡബ്ലിനിൽ ചേർന്ന യോഗം … Read more