ഡിസംബറിൽ വാർഷിക പണപ്പെരുപ്പം ഇരട്ടിയായി – CSO കണക്കുകൾ പുറത്തുവിട്ടു

ഡിസംബർ മാസത്തിൽ ഉപഭോക്തൃ വിലയിൽ 1% വർധനവുണ്ടായതായി സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് (CSO) പുറത്തുവിട്ട ഹാർമൊണൈസ്ഡ് ഇൻഡക്സ് ഓഫ് കൺസ്യൂമർ പ്രൈസസിന്റെ (HICP) പ്രാഥമിക കണക്കുകൾ വ്യക്തമാക്കുന്നു. നവംബറിൽ ഇത് 0.5% മാത്രമായിരുന്നു, അതായത് ഡിസംബറിൽ ഇരട്ടിയായി. ഡിസംബർ മാസത്തിലെ HICP വർധന ഏറ്റവും ഉയർന്നതാണ്. ഓഗസ്റ്റിൽ ഇത് 1.1% ആയിരുന്നു. വിവിധ മേഖലകളിലെ മാറ്റങ്ങളുടെ കണക്കെടുക്കുമ്പോള്‍, എനർജി വില ഡിസംബർ മാസത്തിൽ 0.7% ഉയർന്നുവെങ്കിലും, 2023 ഡിസംബറിനെ അപേക്ഷിച്ച് 4.6% കുറഞ്ഞു. ഭക്ഷ്യവില നവംബറില്‍ 0.1% … Read more

അയർലണ്ടിൽ പണപ്പെരുപ്പം വീണ്ടും കുറഞ്ഞു; ഊർജ്ജവിലയിലും കുറവ്

അയര്‍ലണ്ടിലെ പണപ്പെരുപ്പം വീണ്ടും കുറഞ്ഞു. പണപ്പെരുപ്പത്തിന്റെ തോത് കണക്കാക്കുന്ന Harmonised Index of Consumer Prices (HICP) സെപ്റ്റംബര്‍ വരെയുള്ള ഒരു വര്‍ഷത്തിനിടെ 0.2% മാത്രമാണ് ഉയര്‍ന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഓഗസ്റ്റ് വരെയുള്ള 12 മാസത്തിനിടെ ഇത് 1.1% ആയിരുന്നു. 2021 മാര്‍ച്ചില്‍ രാജ്യത്തെ പണപ്പെരുപ്പം ബാധിച്ച ശേഷമുള്ള ഏറ്റവും കുറഞ്ഞ HICP വര്‍ദ്ധനയാണ് സെപ്റ്റംബറിലേത്. ഓഗസ്റ്റ് മാസത്തെ അപേക്ഷിച്ച് രാജ്യത്തെ ഊര്‍ജ്ജവിലയില്‍ 1.4% കുറവ് വന്നിട്ടുണ്ട്. സെപ്റ്റംബര്‍ വരെയുള്ള ഒരു വര്‍ഷത്തിനിടെ 14.1 ശതമാനവും ഊര്‍ജ്ജവില … Read more

ആശ്വസിക്കാം! അയർലണ്ടിലെ പണപ്പെരുപ്പം മൂന്ന് വർഷത്തിനിടെ ഏറ്റവും താഴ്ന്ന നിരക്കിൽ

അയര്‍ലണ്ടിലുള്ളവര്‍ക്ക് ശുഭവാര്‍ത്തയുമായി സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് (CSO). രാജ്യത്തെ വാര്‍ഷിക പണപ്പെരുപ്പം മൂന്ന് വര്‍ഷത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ നിരക്കായ 1.7 ആയതായി CSO-യുടെ ഓഗസ്റ്റ് മാസത്തെ കണക്കുകള്‍ വ്യക്തമാക്കുന്നു. Consumer Price Index (CPI) ആണ് രാജ്യത്ത് പണപ്പെരുപ്പം അളക്കാനായി ഉപയോഗിക്കുന്നത്. 2021 ജൂണ്‍ മാസത്തിന് ശേഷം ഇതാദ്യമായാണ് വാര്‍ഷിക Consumer Price Index (CPI) 2 ശതമാനത്തിന് താഴെ എത്തുന്നത്. ജൂലൈ വരെയുള്ള ഒരു വര്‍ഷത്തിനിടെ ഇത് 2.2% ആയിരുന്നു. അതേസമയം ഓഗസ്റ്റ് വരെയുള്ള 12 … Read more

അയർലണ്ടിലെ പണപ്പെരുപ്പം മാറ്റമില്ലാതെ തുടരുന്നു; പക്ഷെ ഗതാഗതച്ചെലവ് കുത്തനെ ഉയർന്നു

അയര്‍ലണ്ടിലെ വാര്‍ഷിക പണപ്പെരുപ്പം മാറ്റമില്ലാതെ തുടരുന്നു. സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫിസിന്റെ (CSO) മെയ് മാസത്തെ റിപ്പോര്‍ട്ടില്‍ 2.6% ആണ് രാജ്യത്തെ പണപ്പെരുപ്പം. അതേസമയം ഒരു വര്‍ഷത്തിനിടെ ഏറ്റവുമധികം ചെലവ് വര്‍ദ്ധിച്ചത് ഗതാഗത മേഖലയിലാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 6.7% ആണ് ഒരു വര്‍ഷത്തിനിടെയുള്ള ഗതാഗതച്ചെലവ് വര്‍ദ്ധന. റസ്റ്ററന്റ്, ഹോട്ടല്‍ മേഖലയാണ് പണപ്പെരുപ്പത്തിന്റെ കാര്യത്തില്‍ തൊട്ടുപിന്നില്‍ (4.7% വിലവര്‍ദ്ധന). പെട്രോള്‍, ഡീസല്‍ എന്നീ ഇന്ധനങ്ങളുടെ വിലവര്‍ദ്ധനയാണ് രാജ്യത്ത് ഗതാഗതച്ചെലവ് വര്‍ദ്ധിക്കാന്‍ കാരണമായിരിക്കുന്നത്. പെട്രോളിന് 14.5 ശതമാനവും, ഡീസലിന് 17.5 ശതമാനവുമാണ് … Read more

അയർലണ്ടിൽ ഊർജ്ജവില കുറഞ്ഞു; ഗതാഗത ചെലവ് വർദ്ധിച്ചു

അയര്‍ലണ്ടിലെ ഉപഭോക്തൃ ചെലവ് (Consumer Price Index) 2024 മാര്‍ച്ച് വരെയുള്ള ഒരു വര്‍ഷത്തിനിടെ 1.7% ഉയര്‍ന്നു. ഫെബ്രുവരിയില്‍ നിന്നും മാര്‍ച്ചിലേയ്ക്ക് എത്തുമ്പോള്‍ 0.3% ആണ് വര്‍ദ്ധന. അതേസമയം 2024 ഫെബ്രുവരി വരെയുള്ള ഒരു വര്‍ഷത്തിനിടെ അയര്‍ലണ്ടിലെ പണപ്പെരുപ്പം 2.3 ശതമാനവും ആണ്. സാധനങ്ങളുടെയും സേവനങ്ങളുടെയും വിലയുടെ കണക്കെടുത്താല്‍, ഊര്‍ജ്ജവില ഒരു മാസത്തിനിടെ 3.1 ശതമാനവും, മാര്‍ച്ച് വരെയുള്ള ഒരു വര്‍ഷത്തിനിടെ 8.4 ശതമാനവും കുറഞ്ഞിട്ടുണ്ട്. ഭക്ഷ്യവസ്തുക്കള്‍ക്ക് ഫെബ്രുവരിയെ അപേക്ഷിച്ച് മാര്‍ച്ച് മാസത്തില്‍ 0.1% വില കുറഞ്ഞെങ്കിലും, … Read more

അയർലണ്ടിൽ ഒരു വർഷത്തിനിടെയുള്ള പണപ്പെരുപ്പ വർദ്ധന 2.2%; ഒരു മാസത്തിനിടെ ഊർജ്ജത്തിനും, ഭക്ഷണത്തിനും വില കൂടി

അയര്‍ലണ്ടിലെ പണപ്പെരുപ്പം ഫെബ്രുവരി വരെയുള്ള 12 മാസത്തിനിടെ 2.2% വര്‍ദ്ധിച്ചതായി സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫിസ് (CSO) റിപ്പോര്‍ട്ട്. ജനുവരി വരെയുള്ള ഒരു വര്‍ഷത്തിനിടെ ഇത് 2.7% ആയിരുന്നു. പക്ഷേ ഒരു മാസത്തിനിടെയുള്ള വിപണിനിരക്കുകള്‍ കണക്കാക്കിയാല്‍ സാധനങ്ങളുടെ വില 0.9% വര്‍ദ്ധിച്ചതായാണ് മനസിലാക്കാന്‍ സാധിക്കുന്നത്. ഊര്‍ജ്ജവില ജനുവരി മാസത്തെക്കാള്‍ 0.5% ആണ് ഫെബ്രുവരിയില്‍ വര്‍ദ്ധിച്ചത്. ഭക്ഷ്യവസ്തുക്കളുടെ വിലയും 0.5% വര്‍ദ്ധന രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു വര്‍ഷം മുമ്പുള്ള ഊര്‍ജ്ജവിലയുമായി താരതമ്യപ്പെടുത്തിയാല്‍ നിലവിലെ വില 6.3% കുറഞ്ഞിട്ടുണ്ട്. അതേസമയം ഭക്ഷ്യവസ്തുക്കളുടെ വില … Read more

അയർലണ്ടിലെ പണപ്പെരുപ്പം കുറഞ്ഞു; ഒരു മാസത്തിനിടെ ഗതാഗത ചെലവിലും കുറവ്

അയര്‍ലണ്ടിലെ പണപ്പെരുപ്പത്തില്‍ കുറവ്. 2024 ജനുവരി വരെയുള്ള ഒരു വര്‍ഷത്തിലെ പണപ്പെരുപ്പം 4.1% ആണ് രേഖപ്പെടുത്തിയത്. ഡിസംബര്‍ വരെയുള്ള ഒരു വര്‍ഷത്തിലെ പണപ്പെരുപ്പം 4.6% ആയിരുന്നു. 2021 സെപ്റ്റംബറിന് ശേഷം ഇത് മൂന്നാം തവണ മാത്രമാണ് വാര്‍ഷിക പണപ്പെരുപ്പ നിരക്ക് 5 ശതമാനത്തില്‍ താഴെ നില്‍ക്കുന്നത്. കൂടാതെ ഇത് തുടര്‍ച്ചയായി മൂന്നാം മാസമാണ് പണപ്പെരുപ്പം 5 ശതമാനത്തില്‍ വര്‍ദ്ധിക്കാതെ നില്‍ക്കുന്നതും. അതേസമയം ഊര്‍ജ്ജം, അസംസ്‌കൃത ഭക്ഷ്യവസ്തുക്കള്‍ എന്നിവ ഒഴിവാക്കിയാല്‍ 2024 ജനുവരി വരെയുള്ള 12 മാസത്തിനിടെയുള്ള പണപ്പെരുപ്പ … Read more

ആശ്വാസം! അയർലണ്ടിലെ പണപ്പെരുപ്പം താഴോട്ട്; യാത്രാ ചെലവുകളടക്കം കുറഞ്ഞു

അയര്‍ലണ്ടിലെ പണപ്പെരുപ്പം ഒരു മാസത്തിനിടെ 2.7% ആയി കുറഞ്ഞു. ഡിസംബര്‍ മാസത്തില്‍ 3.2% ആയിരുന്ന പണപ്പെരുപ്പം ജനുവരിയിലേയ്ക്ക് വരുമ്പോള്‍ 0.5% കുറഞ്ഞത് ജീവിതച്ചെലവ് കാരണം ബുദ്ധിമുട്ടുന്ന ജനങ്ങള്‍ക്ക് ആശ്വാസ വാര്‍ത്തയാണ്. ആഗോളമായി ഇന്ധനവില കുറഞ്ഞതാണ് ഐറിഷ് വിപണിയിലും പ്രതിഫലിച്ചിരിക്കുന്നത്. ഡിസംബര്‍ മാസത്തെക്കാള്‍ 0.8% കുറവാണ് ആഗോള ഇന്ധനവില ജനുവരിയില്‍ രേഖപ്പെടുത്തിയത്. ഒരു വര്‍ഷത്തിനിടെ 7 ശതമാനവും കുറവ് സംഭവിച്ചു. വിമാന ടിക്കറ്റ് അടക്കമുള്ള ഗതാഗതങ്ങളുടെ ചെലവും ഒരു മാസത്തിനിടെ 4.5% കുറഞ്ഞു. അതേസമയം ഇന്ധനം, അസംസ്‌കൃത ഭക്ഷ്യവസ്തുക്കള്‍ … Read more

അയർലണ്ടിലെ പണപ്പെരുപ്പം കുറഞ്ഞു; രണ്ട് വർഷത്തിനിടെ ഇതാദ്യമായി 5 ശതമാനത്തിൽ താഴെ

അയര്‍ലണ്ടിലെ പണപ്പെരുപ്പത്തില്‍ കുറവ്. ഒക്ടോബര്‍ വരെയുള്ള ഒരു വര്‍ഷക്കാലത്തെ പണപ്പെരുപ്പ നിരക്ക് 5.1% ആയിരുന്നത്, നവംബര്‍ മാസം വരെയുള്ള ഒരു വര്‍ഷത്തിനിടെ 3.9% ആയി കുറഞ്ഞുവെന്ന് സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫിസിന്റെ (CSO) പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു. 2021 സെപ്റ്റംബറിന് ശേഷം ഇതാദ്യമായാണ് ഒരു വര്‍ഷക്കാലത്തെ കണക്കെടുക്കുമ്പോള്‍ പണപ്പെരുപ്പ നിരക്ക് 5 ശതമാനത്തില്‍ കുറയുന്നത്. അതേസമയം ഊര്‍ജ്ജം, അസംസ്‌കൃത ഭക്ഷ്യവസ്തുക്കള്‍ എന്നിവ കൂടാതെയുള്ള കണക്കാണിത്. ഇവ കൂടി ചേര്‍ക്കുമ്പോള്‍ നവംബറിലെ വാര്‍ഷിക പണപ്പെരുപ്പം 5.6% ആണ്. നവംബര്‍ വരെയുള്ള … Read more

അയർലണ്ടിലെ പണപ്പെരുപ്പത്തിൽ നേരിയ കുറവ്; എന്നിട്ടും വിപണിവില മേൽപ്പോട്ട്

അയര്‍ലണ്ടിലെ പണപ്പെരുപ്പം കുറഞ്ഞു. സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫിസിന്റെ (CSO) ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം ഒക്ടോബര്‍ വരെയുള്ള ഒരു വര്‍ഷത്തിനിടെയുള്ള രാജ്യത്തെ Consumer Price Index (CPI) 5.1% ആണ്. CPI മൂല്യം കണക്കാക്കിയാണ് രാജ്യത്തെ പണപ്പെരുപ്പം എത്രയുണ്ടെന്ന് മനസിലാക്കുന്നത്. സെപ്റ്റംബര്‍ വരെയുള്ള ഒരു വര്‍ഷത്തിനിടെയുണ്ടായിരുന്ന CPI 6.4% ആണ് എന്നതിനാല്‍, പുതിയ കണക്കുകള്‍ ആശ്വാസം പകരുന്നതാണ്. അതേസമയം പണപ്പെരുപ്പത്തില്‍ ചെറിയ കുറവ് സംഭവിച്ചെങ്കിലും, വിപണിയില്‍ സാധനങ്ങളുടെ വിലയ്ക്ക് കാര്യമായ കുറവ് വന്നിട്ടില്ല. 2021 ഒക്ടോബര്‍ മുതല്‍ … Read more