കെപിസിസി പ്രസിഡന്റ് കെ. സുധാകരനെ അറസ്റ്റ് ചെയ്തതിൽ ഒഐസിസി അയർലണ്ട് പ്രതിഷേധിച്ചു

ഡബ്ലിൻ : കെപിസിസി പ്രസിഡന്റ് കെ.സുധാകരനെ അറസ്റ്റ് ചെയ്ത പിണറായി സർക്കാരിന്റെ നടപടിയിൽ ഒഐസിസി അയർലണ്ട് പ്രതിഷേധിച്ചു. അഴിമതിയിൽ കുളിച്ച പിണറായി ഭരണത്തിൽ നിന്നും ജനങ്ങളുടെ ശ്രെദ്ധ തിരിച്ചുവിടാൻ നടത്തുന്ന ഒരു രാഷ്ട്രീയ ഗൂഡാലോചന കൂടിയാണ് ഇതെന്ന് ഒഐസിസി ആരോപിച്ചു. കേസിൽ ശിക്ഷിക്കപ്പെടാൻ മാത്രമുള്ള ഒരു തെളിവും പോലീസിന് ലഭിച്ചിട്ടില്ലെന്നും, ഇത് കൊണ്ടൊന്നും പ്രതിപക്ഷത്തിനെ നിശബ്ദമാക്കാനോ, കോൺഗ്രസിനെ ഇല്ലായ്മ ചെയ്യാനോ പിണറായി വിജയൻ വിചാരിച്ചാൽ നടക്കില്ലെന്നും ഒഐസിസി പറഞ്ഞു. മതിയായ തെളിവുകൾ പോലുമില്ലാതെ കെ. സുധാകരനെതിരെ കെട്ടിച്ചമച്ച … Read more