Coolock-ലെ കുടിയേറ്റ വിരുദ്ധ പ്രക്ഷോഭം കയ്യാങ്കളിയിലേക്ക് മാറി; 15 പേരെ അറസ്റ്റ് ചെയ്ത് ഗാർഡ

ഡബ്ലിനിലെ Coolock-ൽ അഭയാർത്ഥികളുടെ കെട്ടിടത്തിനു സമീപം തീ വച്ചതിനെ തുടർന്നുണ്ടായ സംഭവം പരമ്പരയിൽ 15 പേരെ അറസ്റ്റ് ചെയ്തതായി ഗാർഡ. തിങ്കളാഴ്ച രാവിലെയാണ് അഭയാർത്ഥികളെ താമസിപ്പിക്കാനുദ്ദേശിച്ചിരുന്ന പഴയ Crown Paints factory കെട്ടിടത്തിന്റെ സമീപം നിർത്തിയിട്ട ജെസിബി ഡിഗ്ഗറിന് അജ്ഞാതർ തീവച്ചത്. തുടർന്ന് ഡിഗ്ഗറും ഏതാനും ഉപകരണങ്ങളും കത്തി നശിച്ചു. അതേസമയം ഏതാനും മാസങ്ങളായി കെട്ടിടത്തിന്റെ മുന്നിൽ കുടിയേറ്റ വിരുദ്ധർ പ്രക്ഷോഭം നടത്തി വരികയായിരുന്നു. ഞായറാഴ്ച രാത്രി പ്രക്ഷോഭകരുടെ ടെന്റ് അധികൃതർ പൊളിച്ചു മാറ്റിയതിനെ തുടർന്നുള്ള പ്രകോപനം … Read more

യു.കെയിൽ നിന്നും അതിർത്തി കടക്കാൻ ശ്രമിച്ച 50 അനധികൃത കുടിയേറ്റക്കാരെ ഗാർഡ ഇടപെട്ട് മടക്കി അയച്ചു

യു.കെയില്‍ നിന്നും അനധികൃതമായി അയര്‍ലണ്ടിലേയ്ക്ക് കടക്കാന്‍ ശ്രമിച്ച 50 പേരെ ഗാര്‍ഡ ഇടപെട്ട് കഴിഞ്ഞയാഴ്ച മടക്കിയയച്ചു. മടങ്ങിപ്പോകാന്‍ ഇവര്‍ വിസമ്മതിച്ചെങ്കിലും നാല് ദിവസം നീണ്ട ഓപ്പറേഷനിലൂടെ ഇവരെ യു.കെയിലേയ്ക്ക് തന്നെ പറഞ്ഞുവിട്ടതായി ഗാര്‍ഡ അറിയിച്ചു. യു.കെയുടെ റുവാന്‍ഡ പദ്ധതിയെ ഭയന്ന് വടക്കന്‍ അയര്‍ലണ്ട് വഴി നിരവധി അനധികൃത കുടിയേറ്റക്കാര്‍ അയര്‍ലണ്ടിലെത്തുന്നതായുള്ള വാദത്തെ ശരിവയ്ക്കുന്ന നടപടികളാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. യു.കെയില്‍ അനധികൃതമായി താമസിക്കുന്നവരെ ആഫ്രിക്കന്‍ രാജ്യമായ റുവാന്‍ഡയുമായി ഉണ്ടാക്കിയ പ്രത്യേക ധാരണപ്രകാരം അവിടേയ്ക്ക് കയറ്റി വിടുന്ന പദ്ധതിയാണ് റുവാന്‍ഡ … Read more

അയർലണ്ടിൽ ആദ്യമായി നടക്കുന്നു ഓസ്‌ട്രേലിയൻ മൈഗ്രേഷൻ എക്സ്പോയ്ക്ക് ഇനി മൂന്ന് ദിവസങ്ങൾ മാത്രം; ഉടൻ രജിസ്റ്റർ ചെയ്യൂ…

അയര്‍ലണ്ടില്‍ ആദ്യമായി നടക്കുന്ന ഓസ്‌ട്രേലിയന്‍ മൈഗ്രേഷന്‍ എക്‌സ്‌പോയ്ക്ക് ഇനി മൂന്ന് ദിവസങ്ങള്‍ മാത്രം. ഓസ്‌ട്രേലിയയിലേയ്ക്ക് കുടിയേറാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ഇതാദ്യമായാണ് അയര്‍ലണ്ടില്‍ ഇത്തരമൊരു എക്‌സ്‌പോ മലയാളികളുടെ നേതൃത്വത്തില്‍ നടക്കുന്നത്. രജിസ്‌ട്രേഷന്‍ ഫോം: https://forms.gle/zXauJxEojscmVx9G6 യു.കെ , അയർലൻഡ് എന്നിവിടങ്ങളിലെ നിവാസികൾക്കായി 2024 ലെ ഏറ്റവും വലിയ ഓസ്‌ട്രേലിയൻ മൈഗ്രേഷൻ എക്സ്പോ നടത്താൻ ഒരുങ്ങുകയാണ് ഫ്ലൈവേൾഡ്. മെയ് 24 മുതൽ തുടർച്ചയായ 6 ദിവസങ്ങളായി മാഞ്ചസ്റ്റർ , ചെംസ്‌ഫോർഡ് , ലിമറിക്, കോർക്ക്, ഡബ്ലിൻ , ലെറ്റർകെന്നി എന്നീ പ്രധാന … Read more

അയർലണ്ടിൽ വീണ്ടും കുടിയേറ്റ വിരുദ്ധരുടെ അക്രമം; അഭയാർത്ഥികൾക്കായി വിട്ടുകൊടുത്ത സ്ഥലത്തെ സെക്യൂരിറ്റി ജീവനക്കാരെ ആക്രമിച്ചു

അയർലണ്ടിൽ വീണ്ടും അക്രമം അഴിച്ചുവിട്ട് കുടിയേറ്റ വിരുദ്ധർ. ടിപ്പററിയിലെ Clonmel-ൽ അഭയാർത്ഥികളെ താമസിപ്പിക്കാൻ വിട്ടുനൽകിയ സ്ഥലത്താണ് വ്യാഴാഴ്ച ഒരു സംഘം സെക്യൂരിറ്റി ജീവനക്കാരെ ആക്രമിച്ചത്. ഒപ്പം നിരവധി വാഹനങ്ങൾക്ക് തീയിടുകയും ചെയ്തു. ഇവിടെ കരാർ ജോലി ചെയ്യുകയായിരുന്ന സെക്യൂരിറ്റി ജീവനക്കാർക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകേണ്ടതായും വന്നു. സ്ഥലത്ത് കെട്ടിടങ്ങൾ നിർമ്മിക്കാനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചതിനു പിന്നാലെയാണ് അക്രമം നടന്നിരിക്കുന്നത്. സംഭവത്തിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും, അന്വേഷണം നടക്കുകയാണെന്നും ഗാർഡ അറിയിച്ചു. … Read more

‘കുടിയേറ്റക്കാരെ പുറത്താക്കുക’; ഡബ്ലിനിൽ വൻ ജനാവലി പങ്കെടുത്ത് കുടിയേറ്റ വിരുദ്ധ മാർച്ച്

ഡബ്ലിനിൽ വൻ ജനാവലി പങ്കെടുത്ത കുടിയേറ്റ വിരുദ്ധ മാർച്ച്. തിങ്കളാഴ്ച ഉച്ചയ്ക്ക് 3 മണിയോടെ ഗാർഡൻ ഓഫ് റിമംബറൻസിൽ നിന്നും ആരംഭിച്ച് ഓ കോണൽ സ്ട്രീറ്റ് വഴി മാർച്ച് കടന്നു പോയ മാർച്ചിനൊപ്പം ഉടനീളം ശക്തമായ ഗാർഡ സാന്നിധ്യവും ഉണ്ടായിരുന്നു. GPO-യ്ക്ക് സമീപം ഉണ്ടായിരുന്ന ചെറിയൊരു സംഘം പലസ്തീൻ അനുകൂല പ്രക്ഷോഭകർക്ക് സമീപത്തുകൂടെയാണ് മാർച്ച് കടന്നുപോയത്. ഈ സമയം ഇരു സംഘങ്ങളും മുദ്രാവാക്യങ്ങൾ മുഴക്കുകയും, അനിഷ്ട സംഭവങ്ങൾ തടയാനായി ഇരു സംഘങ്ങൾക്കും ഇടയിലായി ഗാർഡ ഉദ്യോഗസ്ഥർ നിലകൊള്ളുകയും … Read more

അയർലണ്ടിൽ നിന്നും ഓസ്‌ട്രേലിയയിലേക്ക് കുടിയേറാൻ ആഗ്രഹിക്കുന്നുണ്ടോ? നിങ്ങൾക്കായി ‘മീറ്റ് ദി മൈഗ്രേഷൻ- ലോയർ എക്സ്പോ’ ഡബ്ലിനിൽ

അയർലൻഡ് നിവാസികൾക്കായി 2024-ലെ ഏറ്റവും വലിയ ഓസ്‌ട്രേലിയൻ മൈഗ്രേഷൻ എക്സ്പോ നടത്താൻ ഒരുങ്ങുകയാണ് ഫ്ലൈവേൾഡ്. ഡബ്ലിനിൽ നടക്കുന്ന എക്സ്പോയിൽ ഓസ്ട്രേലിയയിലേയ്ക്ക് കുടിയേറാനാഗ്രഹിക്കുന്നവർക്കുള്ള വിവിധ തൊഴിലവസരങ്ങളെ പറ്റി വിശദമായ വിവരങ്ങൾ ലഭ്യമാക്കുമെന്ന് ഫ്ലൈവേൾഡ് UK ഡയറക്ടർ ടിൻസ് എബ്രഹാം അറിയിച്ചു. പ്രവേശനം സൌജന്യമാണ്. നഴ്സുമാർ , എഞ്ചിനീയർ , ഐടി പ്രൊഫഷണൽസ് തുടങ്ങിയ ജോലികൾ ചെയ്യുന്ന സ്‌കിൽഡ് പ്രൊഫഷണൽസിന്‌ വളരെയധികം ജോലി സാധ്യതയാണ് ഓസ്‌ട്രേലിയയിൽ ഉള്ളത്. ഇതെല്ലാം അറിയാമെങ്കിലും ആളുകൾ അല്പമെങ്കിലും മടിക്കുന്നതിന്റെ പ്രധാന കാരണം വിശ്വാസയോഗ്യമായ ഇടത്ത് … Read more

അയർലണ്ടിൽ സ്റ്റാംപ് 4 വിസ ലഭിക്കാനുള്ള സപ്പോർട്ട് ലെറ്റർ സ്വീകരിക്കുന്നത് തൊഴിൽ വകുപ്പ് പുനഃരാരംഭിച്ചു

അയര്‍ലണ്ടില്‍ സ്റ്റാംപ് 1, 1H വിസകളില്‍ നിയമപരമായി താമസിക്കുന്നവര്‍ സ്റ്റാംപ് 4 വിസ ലഭിക്കാനായി നല്‍കുന്ന സപ്പോര്‍ട്ട് ലെറ്റേഴ്‌സ് സ്വീകരിക്കുന്നത് 2023 നവംബര്‍ 30 മുതല്‍ Department of Enterprise, Trade and Employment (DETE) നിര്‍ത്തിവച്ചിരുന്നു. ഇതെത്തുടര്‍ന്ന് നിലവിലെ വിസ സ്റ്റാംപ് 4-ലേയ്ക്ക് മാറ്റുന്നതിനായി അപേക്ഷ നല്‍കാനിരുന്ന Critical Skills Employment Permit holders, Researchers on a Hosting Agreement, NCHD Multi-Site General Employment Permit holders എന്നിവരുടെ അപേക്ഷകള്‍ താല്‍ക്കാലികമായി സ്വീകരിക്കുന്നത് … Read more

കുടിയേറ്റത്തെ പിന്തുണയ്ക്കുന്നതിൽ അയർലണ്ട് മുൻപന്തിയിൽ തന്നെ; റിപ്പോർട്ട് പുറത്ത്

അയര്‍ലണ്ടിലേയ്ക്കുള്ള വിദേശികളുടെയും അഭയാര്‍ത്ഥികളുടെയും കുടിയേറ്റം മുമ്പത്തെക്കാളും ചര്‍ച്ചയാകുന്നതിനിടെ Economic and Social Research Institute (ESRI) പുറത്തുവിട്ട റിപ്പോര്‍ട്ടില്‍, രാജ്യത്തെ ഭൂരിപക്ഷം ജനങ്ങളും കുടിയേറ്റത്തെ പിന്തുണയ്ക്കുന്നതായി വെളിപ്പെടുത്തല്‍. 2023-ല്‍ രാജ്യത്തെ 3,008 പേരെ പങ്കെടുപ്പിച്ച്, വളരെ വിശദമായും, ശാസ്ത്രീയമായും നടത്തിയ സര്‍വേയിലാണ് ഇക്കാര്യം വ്യക്തമായത്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കുടിയേറ്റക്കാരെ കൂടുതലായി സ്വാഗതം ചെയ്യാന്‍ അയര്‍ലണ്ടുകാര്‍ തയ്യാറാണെന്നും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. Department of Children, Equality, Disability and Youth-മായി ചേര്‍ന്നായിരുന്നു ഗവേഷണം നടത്തിയത്. അയര്‍ലണ്ടുകാര്‍ … Read more

അയർലണ്ടിലെ ഇന്ത്യൻ എംബസിയിൽ ഇനി സേവനങ്ങൾക്കുള്ള ഫീസ് കാർഡ് ഉപയോഗിച്ച് അടയ്ക്കാം

ഡബ്ലിനിലെ ഇന്ത്യന്‍ എംബസിയില്‍ ഇനിമുതല്‍ ഫീസ് ഡിജിറ്റലായി അടയ്ക്കാം. വിവിധ സേവനങ്ങള്‍ക്കായി എംബസിയുടെ കൗണ്ടര്‍ വഴി അപേക്ഷ സമര്‍പ്പിക്കുകയാണെങ്കില്‍ ഡെബിറ്റ് അല്ലെങ്കില്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഫീസ് അടയ്ക്കാം. അതേസമയം പോസ്റ്റല്‍ വഴി അപേക്ഷ നല്‍കുകയാണെങ്കില്‍ ബാങ്ക് ട്രാന്‍സ്ഫര്‍ വഴി ഫീസ് അടയ്ക്കാവുന്നതാണ്. ഇതോടെ ഏറെക്കാലമായുള്ള പ്രവാസികളുടെ ആവശ്യത്തിന് അംഗീകാരം ലഭിച്ചിരിക്കുകയാണ്. കൗണ്ടര്‍ വഴി പേയ്‌മെന്റിനായി വിസ, മാസ്റ്റര്‍ കാര്‍ഡ്, മാസ്റ്ററോ, ജെസിബി, യൂണിയന്‍ പേ മുതലായ പ്രധാനപ്പെട്ട കാര്‍ഡുകളെല്ലാം സ്വീകരിക്കും. എംബസിയുടെ POS ടെര്‍മിനലാണ് ഇതിനായി … Read more

അയർലണ്ടിൽ അക്രമണങ്ങൾ കൂടാൻ കാരണം കുടിയേറ്റക്കാരോ?

അയര്‍ലണ്ടിലേയ്ക്കുള്ള കുടിയേറ്റം വര്‍ദ്ധിച്ചതാണ് രാജ്യത്ത് അക്രമസംഭവങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണമായതെന്ന ചിന്ത തെറ്റാണെന്ന് നീതിന്യായ വകുപ്പ് മന്ത്രി ഹെലന്‍ മക്കന്റീ.  ഈ വാദത്തെ പിന്തുണയ്ക്കുന്ന യാതൊരു തെളിവും ലഭ്യമല്ലെന്നും Newstalk-ന് നല്‍കിയ അഭിമുഖത്തില്‍ മന്ത്രി വ്യക്തമാക്കി. രാജ്യത്ത് എത്തുന്ന കുടിയേറ്റക്കാരെ പലവിധ പരിശോധനകള്‍ക്ക് ശേഷമാണ് ഇവിടെ താമസിക്കാന്‍ അനുവദിക്കുന്നതെന്ന് പറഞ്ഞ മക്കന്റീ, പലരും എത്തുന്ന ക്രിമിനല്‍ കുറ്റം ചെയ്തിട്ടാണെന്നും, അത് സര്‍ക്കാരിന് അറിയാത്തതാണെന്നുമുള്ള വാദം തള്ളിക്കളയുകയും ചെയ്തു. രാജ്യത്തേയ്‌ക്കെത്തുന്ന അഭയാര്‍ത്ഥികളെ സംബന്ധിച്ച് ഇത്തരം തെറ്റായ ധാരണകള്‍ വച്ചു പുലര്‍ത്തരുതെന്ന് … Read more