അയർലണ്ടിൽ ജനങ്ങളുടെ എണ്ണത്തിനനുസരിച്ച് ഹോസ്പിറ്റൽ ബെഡ്ഡുകളില്ല; ഇയുവിൽ അവസാന അഞ്ചിലേയ്ക്ക് എത്തി രാജ്യം
അയര്‍ലണ്ടിലെ ഹോസ്പിറ്റല്‍ ബെഡ്ഡുകളുടെ എണ്ണം കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ 28% വര്‍ദ്ധിച്ചെങ്കിലും ജനസംഖ്യയ്ക്ക് ആനുപാതികമായി കണക്കാക്കുമ്പോള്‍ യൂറോപ്യന്‍ യൂണിയനിലെ മിക്ക രാജ്യങ്ങളെക്കാളും വളരെ കുറവെന്ന് റിപ്പോര്‍ട്ട്. 27 അംഗ ഇയു രാജ്യങ്ങളില്‍ ഒരു ലക്ഷം ആളുകള്‍ക്ക് എന്ന രീതിയില്‍ കണക്കാക്കുമ്പോള്‍ ഏറ്റവും കുറവ് ഹോസ്പിറ്റല്‍ ബെഡ്ഡുകളുള്ള അഞ്ചാമത്തെ രാജ്യമാണ് അയര്‍ലണ്ട് എന്ന് യൂറോപ്യന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇയു ശരാശരിയെക്കാള്‍ 43% കുറവാണിത്. ഒരു ലക്ഷം ആളുകള്‍ക്ക് 291 ബെഡ്ഡുകള്‍ എന്നതാണ് 2022-ലെ സ്ഥിതിയനുസരിച്ച് അയര്‍ലണ്ടിലെ കണക്ക്. … Read more