ഐറിഷ് പ്രോപ്പർട്ടി വിലകൾ 10% വരെ അധികമെന്ന് ESRI റിപ്പോര്‍ട്ട്‌

അയര്‍ലണ്ടിലെ പ്രോപ്പർട്ടി വിലകൾ 8% മുതൽ 10% വരെ അധികമാണെന്ന് ഗവേഷണ സ്ഥാപനമായ Economic and Social Research Institute (ESRI)  തങ്ങളുടെ ഏറ്റവും പുതിയ ത്രൈമാസ സാമ്പത്തിക റിപ്പോർട്ടിൽ പറയുന്നു. വീടുകളുടെയും ഫ്ലാറ്റുകളുടെയും വില വിശകലനം ചെയ്യുമ്പോള്‍, ഇതിൽ വില, വരുമാനം, പലിശനിരക്കുകൾ, വീടുകളുടെ ലഭ്യത, കൂടാതെ 25 മുതൽ 44 വയസ്സുവരെയുള്ള വീടുവാങ്ങുന്ന പ്രായത്തിലുള്ള ജനസംഖ്യയുടെ അനുപാതം എന്നിവ പരിഗണിച്ചാണ് റിപ്പോര്‍ട്ട്‌ തയ്യാറാക്കിയിരിക്കുന്നത്. ഇഎസ്ആർഐയുടെ അഭിപ്രായത്തിൽ, കൂടുതൽ വീടുകൾ ഉയർന്ന തോതിലുള്ള ഭവനവായ്പാ ബാധ്യതകൾ … Read more

അയർലണ്ടിൽ വീടുകളുടെ ആസ്കിങ് പ്രൈസ് കുത്തനെ ഉയർന്നു; കാരണം തൊഴിൽനിരക്ക് വർദ്ധനയും, മോർട്ട്ഗേജ് നിയമത്തിലെ ഇളവുകളും

അയര്‍ലണ്ടില്‍ വീടുകളുടെ ആസ്‌കിങ് പ്രൈസ് (വിലപേശലിന് മുമ്പായി വീട് വില്‍ക്കുന്നയാള്‍ ആദ്യം ആവശ്യപ്പെടുന്ന തുക) 7.3% വര്‍ദ്ധിച്ചു. ഈ വര്‍ഷം രണ്ടാം പാദത്തിലെ (ഏപ്രില്‍,മെയ്,ജൂണ്‍) വിപണി അടിസ്ഥാനമാക്കി MyHome.ie പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് മൂന്ന് മാസത്തിനിടെ ആസ്‌കിങ് പ്രൈസ് കുത്തനെ ഉയര്‍ന്നതായി വ്യക്തമാക്കിയിട്ടുള്ളത്. മാത്രമല്ല രണ്ടാം പാദത്തില്‍ രണ്ട് വര്‍ഷത്തിനിടെയുള്ള ഏറ്റവും വലിയ വര്‍ദ്ധനയുമാണിത്. രാജ്യത്തെ വീടുകളുടെ ശരാശരി വില 365,000 യൂറോ ആയും ഉയര്‍ന്നിട്ടുണ്ട്. 2024-ലെ ആദ്യ പാദത്തെക്കാള്‍ 5.1% ആണ് വില വര്‍ദ്ധിച്ചത്. ഡബ്ലിനില്‍ ആസ്‌കിങ് … Read more

അയർലണ്ടിൽ വീടുകൾക്ക് ഇനിയും വില കൂടും; 2024-ലെ വർദ്ധന ഇത്രയും

2024-ല്‍ അയര്‍ലണ്ടിലെ വീടുകളുടെ ശരാശരി വില 3% വര്‍ദ്ധിക്കുമെന്ന് REA Average House Price Index റിപ്പോര്‍ട്ട്. 2023-ന്റെ അവസാനപാദത്തില്‍ ഭവനവില 1% വര്‍ദ്ധിച്ച് ഒരു ത്രീ ബെഡ്, സെമി ഡിറ്റാച്ച്ഡ് വീടിന്റെ ശരാശരി വില 304,259 യൂറോയില്‍ എത്തിയിരിക്കുകയാണ്. ഈ നില തുടര്‍ന്നാല്‍ അടുത്ത വര്‍ഷത്തോടെ ഇതില്‍ 3% വര്‍ദ്ധന സംഭവിക്കുമെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. രാജ്യത്ത് കൂടുതലായും വില്‍ക്കപ്പെടുന്ന ത്രീ ബെഡ്, സെമി ഡിറ്റാച്ച്ഡ് വീടുകളുടെ വിലയിലാണ് REA Average House Price Index ശ്രദ്ധ … Read more

കോർക്കിൽ 700 വീടുകൾ നിർമ്മിക്കാൻ പ്ലാനിങ് ബോർഡ് അനുമതി; പണിപൂർത്തിയാകുന്ന വീടുകളുടെ വില ഇത്രയും…

തെക്കന്‍ കോര്‍ക്കിലെ Carrigtwohill-ല്‍ 714 വീടുകള്‍ നിര്‍മ്മിക്കാന്‍ പ്ലാനിങ് ബോര്‍ഡിന്റെ അനുമതി. ഇതോടെ പ്രദേശത്ത് ഇന്നുവരെ നിര്‍മ്മിച്ചതില്‍ വച്ച് ഏറ്റവും വലിയ ഹൗസിങ് പ്രോജക്ടായി മാറിയിരിക്കുകയാണിത്. BAM Property-ക്കാണ് നിര്‍മ്മാണച്ചുമതല. Carrigtwohill-ലെ Castlelake-ലാണ് ഫാസ്റ്റ് ട്രാക്ക് പ്ലാനിങ് രീതിയില്‍ വീടുകളുടെ നിര്‍മ്മാണത്തിന് അനുമതി ലഭിച്ചിരിക്കുന്നത്. ഫാസ്റ്റ് ട്രാക്ക് പ്ലാനിങ് രീതിയില്‍, നിര്‍മ്മാതാക്കള്‍ ആദ്യം കോര്‍ക്ക് കൗണ്ടി കൗണ്‍സിലിന്റെ അനുമതി തേടേണ്ടതില്ല. പ്രദേശത്തെ ഭവനപ്രതിസന്ധിക്ക് ആശ്വാസം പകരുന്ന പദ്ധതിയില്‍, 224 വീടുകള്‍, 282 ഡ്യുപ്ലക്‌സ് യൂണിറ്റുകള്‍, 208 അപ്പാര്‍ട്ട്‌മെന്റുകള്‍ … Read more

അയർലണ്ടിൽ മോർട്ട്ഗേജ് ലഭിക്കാൻ വേണ്ട ശരാശരി വരുമാനം 82,000 യൂറോ; റിപ്പോർട്ട് പുറത്ത്

ഭവനപ്രതിസന്ധി തുടരുന്ന അയര്‍ലണ്ടില്‍, ആദ്യത്തെ വീട് വാങ്ങാനായി മോര്‍ട്ട്‌ഗേജ് ലഭിക്കുന്നവരുടെ ശരാശരി പ്രായം 35 വയസായി ഉയര്‍ന്നു. Banking and Payments Federation Ireland (BPFI) പുറത്തുവിട്ട പുതിയ റിപ്പോര്‍ട്ട് പ്രകാരം, ആദ്യമായി വീട് വാങ്ങുന്ന അഞ്ച് പേരില്‍ ഒരാള്‍ മാത്രമേ 30 വയസില്‍ താഴെ പ്രായമുള്ളവരായിട്ടുള്ളൂ. ചെറുപ്പക്കാര്‍ രാജ്യത്ത് വീട് വാങ്ങാന്‍ ബുദ്ധിമുട്ടുന്നു എന്ന് സാരം. നിലവില്‍ മോര്‍ട്ട്‌ഗേജ് ലഭിക്കുന്നവരുടെ ശരാശരി വരുമാനം (household income) 82,000 യൂറോ ആണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതുവരെയുള്ളതില്‍ റെക്കോര്‍ഡാണിത്. … Read more

കേറിക്കിടക്കാൻ വീടില്ല! അയർലണ്ടിൽ വില്പനയ്ക്കുള്ള വീടുകളുടെ എണ്ണത്തിൽ വൻ തകർച്ച

അയര്‍ലണ്ടില്‍ വില്‍പ്പനയ്ക്ക് വച്ചിരിക്കുന്ന വീടുകളുടെ എണ്ണത്തില്‍ വമ്പിച്ച കുറവ്. 2022 സെപ്റ്റംബര്‍ മാസവുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ മാസം ആരംഭിച്ച ശേഷം 20 ശതമാനത്തിലധികം കുറവാണ് രാജ്യത്ത് വില്‍പ്പനയ്ക്ക് വച്ചിരിക്കുന്ന വീടുകളുടെ കാര്യത്തില്‍ ഉണ്ടായിരിക്കുന്നതെന്ന് പ്രോപ്പര്‍ട്ടി വെബ്‌സൈറ്റായ Daft.ie പുറത്തുവിട്ട റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സെപ്റ്റംബര്‍ 1-ആം തീയതിയിലെ കണക്കനുസരിച്ച് വെറും 12,200 വീടുകള്‍ മാത്രമാണ് രാജ്യത്ത് വില്‍പ്പനയ്ക്കായി വച്ചിരിക്കുന്നത്. 2022 സെപ്റ്റംബര്‍ 1-നെ അപേക്ഷിച്ച് 3,300 വീടുകളുടെ കുറവാണിത്. രാജ്യത്തെ ഭവനപ്രതിസന്ധി എത്രത്തോളം രൂക്ഷമാണെന്ന് വ്യക്തമാക്കുന്നതാണ് ഈ … Read more

അയർലണ്ടിൽ ഭവനവില വീണ്ടുമുയർന്നു; 3-ബെഡ്റൂം വീടിന് നൽകേണ്ടത് ഇത്രയും…!

അയര്‍ലണ്ടില്‍ ഭവനവില വീണ്ടും ഉയര്‍ന്നു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ രാജ്യത്ത് ഒരു ത്രീ-ബെഡ് സെമി ഡിറ്റാച്ച്ഡ് വീടിന്റെ ശരാശരി വില 300,000 യൂറോ കടന്നതായി Real Estate Alliance (REA)-ന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. 2007-ന് ശേഷം ഇതാദ്യമായാണ് ഈ വിഭാഗത്തിൽ വില ഇത്രയും വർദ്ധിക്കുന്നത്. അയര്‍ലണ്ടിലെ പ്രധാന ടൗണുകളിലെ ഭവനവില കഴിഞ്ഞ മൂന്ന് മാസത്തിനിടെ ശരാശരി 2% ആണ് വര്‍ദ്ധിച്ചത്. ഡബ്ലിന്‍ അടക്കമുള്ള പ്രധാന നഗരങ്ങളെക്കാള്‍ ഇരട്ടിയോളം വര്‍ദ്ധനയാണ് പലയിടത്തും രേഖപ്പെടുത്തിയിരിക്കുന്നത്. ഡബ്ലിനില്‍ ഈ മൂന്ന് മാസത്തിനിടെ … Read more

അയർലണ്ടിൽ സ്വന്തമായി വീടുണ്ടാക്കുകയാണോ? ചെലവിന്റെ 30% വരെ സർക്കാർ നൽകും

അയര്‍ലണ്ടില്‍ ആദ്യമായി വീട് നിര്‍മ്മിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ ധനസഹായം. നേരത്തെ നിര്‍മ്മിക്കപ്പെട്ട വീട് വാങ്ങുന്നവരല്ലാതെ, സ്വന്തമായി പുതിയ വീട് നിര്‍മ്മാണം നടത്തുന്നവര്‍ക്കുകൂടി പദ്ധതിയുടെ ഗുണം ലഭിക്കുന്ന തരത്തില്‍ The First Home Scheme വിപുലീകരിക്കുന്നതായി സര്‍ക്കാര്‍ അറിയിച്ചു. പുതുതായി പണികഴിപ്പിച്ച വീട്/ അപ്പാര്‍ട്ട്‌മെന്റ് വാങ്ങുന്നവര്‍ക്കും, വീട്ടുടമ വില്‍ക്കാന്‍ തയ്യാറായ വീട്ടില്‍ താമസിക്കുന്ന വാടകക്കാര്‍ക്കും മാത്രമായിരുന്നു നേരത്തെ ഈ പദ്ധതി വഴി സഹായം ലഭിച്ചിരുന്നത്. എന്നാല്‍ ഇനിമുതല്‍ പദ്ധതിയിലേയ്ക്ക് പുതുതായി വീട് നിര്‍മ്മിക്കാന്‍ ശ്രമിക്കുന്നവര്‍ക്കും അപേക്ഷിക്കാമെന്നും, ആകെയുള്ള നിര്‍മ്മാണച്ചെലവിന്റെ 30% … Read more

അയർലണ്ടിലെ വീടുകൾക്ക് ഒരു വർഷത്തിനിടെ 17% ആവശ്യക്കാർ വർദ്ധിച്ചു; ഏറ്റവും ഡിമാൻഡ് ഇവിടങ്ങളിൽ

അയര്‍ലണ്ടിലെ വീടുകള്‍ക്ക് ആവശ്യക്കാര്‍ ഒരു വര്‍ഷത്തിനിടെ 17% വര്‍ദ്ധിച്ചു. പ്രോപ്പര്‍ട്ടി വെബ്‌സൈറ്റായ Daft.ie പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം രാജ്യത്ത് പുതിയ വീടുകള്‍ക്കുള്ള ഡിമാന്‍ഡ് 114% വര്‍ദ്ധിച്ചതായും വ്യക്തമാക്കുന്നു. 2022 മെയ് മുതല്‍ 2023 മെയ് വരെയുള്ള വിവരങ്ങളാണ് റിപ്പോര്‍ട്ടിന് ആധാരം. ഡബ്ലിനെ മാത്രം പരിശോധിക്കുമ്പോള്‍, വീടുകളുടെ ഡിമാന്‍ഡ് 34% ആണ് വര്‍ദ്ധിച്ചത്. രാജ്യത്തെ 26 കൗണ്ടികളില്‍ 18 എണ്ണത്തിലും ഡിമാന്‍ഡ് വര്‍ദ്ധിച്ചു. പുതിയ വീടുകള്‍ക്ക് Meath-ല്‍ 29%, Limerick, Offaly എന്നിവിടങ്ങളില്‍ 26% വീതം, Louth-ല്‍ 25% … Read more

വാട്ടർഫോർഡിൽ മനോഹരമായ സ്വിമ്മിങ് പൂൾ സൗകര്യമുള്ള 4-ബെഡ്‌റൂം ബംഗ്ലാവ് വിൽപ്പനയ്ക്ക്

വാട്ടര്‍ഫോര്‍ഡില്‍ സ്വിമ്മിങ് പൂളോട് കൂടിയ നാല് ബെഡ്‌റൂം ബംഗ്ലാവ് വില്‍പ്പനയ്ക്ക്. വാട്ടര്‍ഫോര്‍ഡ് സിറ്റിയില്‍ നിന്നും 20 മിനിറ്റ് ഡ്രൈവ് ചെയ്ത് എത്താവുന്ന Tramore-ലാണ് ഔട്ട്‌ഡോര്‍ കിച്ചണ്‍/ബാര്‍ ഏരിയ എന്നീ സൗകര്യങ്ങള്‍ അടങ്ങുന്ന ബംഗ്ലാവ്. 560,000 യൂറോയാണ് ബംഗ്ലാവിന് വിലയിട്ടിരിക്കുന്നത്. ഗ്രാമപ്രദേശമായിനാല്‍ വളരെ ഭംഗിയേറിയ ചുറ്റുവട്ടമാണ് വീട് നിലനില്‍ക്കുന്ന സ്ഥലം. തീരപ്രദേശവും അടുത്ത് തന്നെയാണ്. 0.9 ഏക്കര്‍ സ്ഥലത്ത് നിലനില്‍ക്കുന്ന വീടിന്റെ പുറംഭാഗത്ത് ലോഗ് ക്യാബിന്‍, വര്‍ക്ക്‌ഷോപ്പ്/ഷെഡ്, മൂന്ന് കുതിരലായം എന്നീ സൗകര്യങ്ങളുമുണ്ട്. വീട്ടിനകത്ത് നാല് ബെഡ്‌റൂമുകള്‍, ഒരു … Read more