University Hospital Limerick-ൽ അമിതമായ തിരക്ക്; രോഗികളുടെ ജീവൻ പോലും അപകടത്തിൽ

University Hospital Limerick (UHL)-ല്‍ ചികിത്സയ്‌ക്കെത്തുന്നവരുടെ അമിത തിരക്ക് കാരണം രോഗികളുടെ ജീവന്‍ ഭീഷണിയില്‍. Health Information and Quality Authority (Hiqa) ആശുപത്രിയില്‍ നടത്തിയ ഇന്‍സ്‌പെക്ഷന് ശേഷമാണ് ഇവിടുത്തെ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റില്‍ കഴിയുന്ന രോഗികളുടെ ജീവനെ തന്നെ അപകടത്തിലാക്കുന്നതാണ് നിലവിലെ തിരക്ക് എന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ചില പരിഹാരങ്ങള്‍ ചെയ്‌തെങ്കിലും, രോഗികളുടെ തിരക്ക് കൈകാര്യം ചെയ്യാന്‍ ഫലപ്രദമായ നടപടികള്‍ ഇനിയും ആവശ്യമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ നവംബറില്‍ മുന്‍കൂട്ടി അറിയിക്കാതെ Hiqa അധികൃതര്‍ നടത്തിയ … Read more

അയർലണ്ടിലെ നഴ്‌സുമാരുടെ സുരക്ഷയ്ക്ക് പുല്ലുവിലയോ? ഒരു വർഷത്തിനിടെ ആക്രമിക്കപ്പെട്ടത് 4,106 പേർ

അയര്‍ലണ്ടില്‍ ഒരു വര്‍ഷത്തിനിടെ 4,106 നഴ്‌സുമാര്‍ ആക്രമിക്കപ്പെട്ടതായി Irish Nurses and Midwives Organisation (INMO). ഏപ്രില്‍ 28-ന് അന്താരാഷ്ട്ര തൊഴിലാളി സ്മാരക ദിനത്തിന്റെ ഭാഗമായി ജോലിക്കിടെ ജീവന്‍ നഷ്ടപ്പെട്ട സഹപ്രവര്‍ത്തകരെ ഓര്‍മ്മിക്കുന്ന വേളയില്‍ INMO ജനറല്‍ സെക്രട്ടറി Phil Ní Sheaghdha ആണ് കണക്ക് പുറത്തുവിട്ടത്. 2023 ജനുവരി മുതല്‍ 2024 ഫെബ്രുവരി വരെയുള്ള കാലയളവില്‍ ജോലിസ്ഥലങ്ങളില്‍ വച്ച് 4,106 നഴ്‌സുമാരാണ് വാക്കുകള്‍ കൊണ്ടും, ശാരീരകമായും, ലൈംഗികമായും ആക്രമിക്കപ്പെട്ടത്. അതേസമയം റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത സംഭവങ്ങള്‍ കൂടി … Read more

UHL-ൽ ചികിത്സയിലായിരുന്ന 16-കാരി മരിച്ചത് ചികിത്സാ പിഴവ് മൂലമെന്ന് കണ്ടെത്തൽ

University Hospital Limerick-യില്‍ ചികിത്സയിലിരുന്ന 16-കാരി മരിച്ചത് ചികിത്സാ പിഴവ് മൂലമെന്ന് കണ്ടെത്തല്‍. Aoife Johnston എന്ന കൗമാരക്കാരിയാണ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ 2022 ഏപ്രില്‍ 19-ന് മരിച്ചത്. തുടര്‍ന്ന് പെണ്‍കുട്ടിക്ക് ആവശ്യമായ പരിചരണം ലഭിച്ചില്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. ജിപി റഫര്‍ ചെയ്തതനുസരിച്ചാണ് ഇന്‍ഫെക്ഷനുമായി (sepsis) പെണ്‍കുട്ടിയെ UHL-ല്‍ അഡ്മിറ്റ് ചെയ്തത്. എന്നാല്‍ 12 മണിക്കൂര്‍ കഴിഞ്ഞ് മാത്രമാണ് ഡോക്ടര്‍ പെണ്‍കുട്ടിയെ പരിശോധിച്ചത് എന്ന് അന്വേഷണത്തില്‍ കണ്ടെത്തി. പെണ്‍കുട്ടിയുടെ ജീവന്‍ രക്ഷിക്കാനാവശ്യമായ മരുന്ന് വളരെ വൈകി മാത്രമാണ് നല്‍കിയതെന്നും … Read more

അയർലണ്ടിൽ ഏറ്റവും തിരക്ക് അനുഭവപ്പെടുന്ന ആശുപത്രി UHL; ജീവനക്കാരെ നിയമിക്കാൻ ഫണ്ട് നൽകിയിരുന്നുവെന്ന് പ്രധാനമന്ത്രി

അയര്‍ലണ്ടില്‍ ഏറ്റവും കൂടുതല്‍ രോഗികളുടെ തിരക്ക് അനുഭവപ്പെടുന്ന ആശുപത്രി University Hospital Limerick (UHL). Irish Nurse and Midwives Organisation (INMO) പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഇന്ന് (ഏപ്രില്‍ 25) രാവിലെ UHL-ല്‍ 82 രോഗികളാണ് ചികിത്സയ്ക്ക് ബെഡ്ഡ് കിട്ടാതെ ട്രോളികളിലും മറ്റുമായി ചികിത്സ തേടുന്നത്. 43 പേര്‍ ബെഡ്ഡ് ലഭിക്കാതെ ചികിത്സ തേടുന്ന University Hospital Galway ആണ് രണ്ടാം സ്ഥാനത്ത്. St Vincent’s University Hospital- 39, Cork University Hospital- 31, … Read more

അയർലണ്ടുകാരുടെ സ്വപ്നമായ കുട്ടികളുടെ ആശുപത്രി ഈ വർഷം നിർമ്മാണം പൂർത്തിയാക്കും

അയര്‍ലണ്ടുകാരുടെ ഏറെക്കാലത്തെ സ്വപ്‌നമായ കുട്ടികളുടെ ആശുപത്രി ഈ വര്‍ഷം നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്ന് ആരോഗ്യമന്ത്രി സ്റ്റീഫന്‍ ഡോനലി. 2024-ലെ അവസാന മൂന്ന് മാസത്തില്‍ ആശുപത്രിയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കി കൈമാറുമെന്ന് കോണ്‍ട്രാക്ടര്‍ തനിക്ക് ഉറപ്പ് നല്‍കിയതായും, അത് പാലിക്കപ്പെടുമെന്നാണ് കരുതുന്നതെന്നും ഡോനലി വ്യക്തമാക്കി. അയർലണ്ടിലെ കുട്ടികൾക്ക് അടുത്ത വർഷം മുതൽ ഇവിടെ ചികിത്സ തേടാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡബ്ലിനിലെ St Jame’s Hospital-ന്റെ സ്ഥലത്താണ് ഇതുവരെ പേരിട്ടിട്ടില്ലാത്ത ആശുപത്രിയുടെ നിര്‍മ്മാണം പുരോഗമിക്കുന്നത്. 2.2 ബില്യണ്‍ യൂറോയിലധികം നിര്‍മ്മാണച്ചെലവായി കണക്കാക്കുന്നുണ്ട്. … Read more

അയർലണ്ടിലെ ആശുപത്രികളിൽ തീരാതെ ദുരിതം; ബെഡ് ലഭിക്കാതെ ചികിത്സ തേടുന്നത് 530 പേർ

അയര്‍ലണ്ടിലെ ആശുപത്രികളില്‍ ചികിത്സയ്ക്കായി രോഗികള്‍ ട്രോളികളിലും മറ്റും കഴിയേണ്ടി വരുന്ന ദുരവസ്ഥ മാറ്റമില്ലാതെ തുടരുന്നു. ആവശ്യത്തിന് കട്ടിലുകള്‍ ഇല്ലാത്തത് കാരണം നിലവില്‍ 530 പേര്‍ വിവിധ ആശുപത്രികളിലായി ട്രോളികളില്‍ ചികിത്സ തേടുകയാണെന്ന് Irish Nurses and Midwives Organisation (INMO) ഇന്ന് രാവിലെ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. ഇവയില്‍ University Hospital Limerick-ലെ സ്ഥിതിയാണ് ഏറ്റവും മോശം. 121 രോഗികളാണ് ഇവിടെ ട്രോളികളില്‍ ചികിത്സ തേടിക്കൊണ്ടിരിക്കുന്നത്. Cork University Hospital-ല്‍ 71 പേരും, University Hospital Galway-യിലും, … Read more

ഡബ്ലിൻ ആശുപത്രിയിൽ സർജറി കഴിഞ്ഞ വയോധിക രക്തം വാർന്ന് മരിച്ചു; മാപ്പ് പറഞ്ഞ് ആശുപത്രി അധികൃതർ

ഡബ്ലിനിലെ St Vincent’s University Hospital-ല്‍ ട്രെയിനീ സര്‍ജന്മാര്‍ നടത്തിയ ഓപ്പറേഷനെത്തുടര്‍ന്ന് വയോധിക മരിച്ച സംഭവത്തില്‍ മാപ്പ് പറഞ്ഞ് ആശുപത്രി അധികൃതര്‍. 76-കാരിയായ ഫ്രെഡ ഫോക്‌സ് ആണ് പാന്‍ക്രിയാസിലെ മുഴ നിക്കാനുള്ള സര്‍ജറിക്കിടെ 17 ലിറ്റര്‍ രക്തം നഷ്ടപ്പെട്ട് മരണത്തിന് കീഴടങ്ങിയത്. തുടര്‍ന്ന് ഇവരുടെ ബന്ധുക്കള്‍ നല്‍കിയ കേസില്‍ ഹൈക്കോടതി വാദം കേള്‍ക്കവേയാണ് ആശുപത്രി അധികൃതര്‍ മാപ്പ് പറഞ്ഞത്. 2017 സെപ്റ്റംബര്‍ 1-നായിരുന്നു രണ്ട് ട്രെയിനീ സര്‍ജന്മാരുടെ നേതൃത്വത്തില്‍ ഫ്രെഡയ്ക്ക് അഞ്ച് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ ആരംഭിച്ചത്. … Read more

ഡബ്ലിൻ സ്‌കൂളിന് മുന്നിൽ കത്തിക്കുത്തേറ്റ അഞ്ച് വയസുകാരി ഐസിയു വിട്ടു

ഡബ്ലിനിലെ സ്‌കൂളിന് മുന്നിൽ അക്രമിയുടെ കത്തിക്കുത്തിൽ പരിക്കേറ്റ അഞ്ച് വയസുകാരിയെ ഐസിയുവിൽ നിന്നും വാർഡിലേക്ക് മാറ്റി. നവംബർ 23-നാണു പാർനൽ സ്‌ക്വയറിലെ Gaelscoil Choláiste Mhuire- ന് മുന്നിൽ വച്ച് അഞ്ച് വയസുകാരിയടക്കം നാലു പേരെ അക്രമി കുത്തി പരിക്കേൽപ്പിച്ചത്. മറ്റ്‌ മൂന്നു പേരും നേരത്തെ തന്നെ ആശുപത്രി വിട്ടിരുന്നു. നെഞ്ചിൽ കുത്തേറ്റ അഞ്ച് വയസുകാരിയായ പെൺകുട്ടി ഒരു മാസത്തോളമാണ് തീവ്രപരിചരണ വിഭാഗത്തിൽ കഴിഞ്ഞത്. Temple Street Children’s Hospital ൽ പ്രവേശിപ്പിച്ച പെൺകുട്ടിക്ക് അടിയന്തര സർജറിയും … Read more

അയർലണ്ടിൽ നാല് വയസുകാരിയായ ഇന്ത്യൻ പെൺകുട്ടി മരിച്ചത് ചികിത്സാ പിഴവ് കൊണ്ടെന്ന് കണ്ടെത്തൽ

ഡബ്ലിനിലെ ഹോസ്പിറ്റലില്‍ ചികിത്സ തേടിയ ശേഷം ഡിസ്ചാര്‍ജ്ജ് ചെയ്യപ്പെട്ട ഇന്ത്യക്കാരിയായ നാല് വയസുകാരി മരിച്ചത് ചികിത്സയിലെ പിഴവ് കൊണ്ടെന്ന് കണ്ടെത്തല്‍. 2022 ഡിസംബര്‍ 2-ന് ശ്വാസകോശത്തില്‍ അണുബാധയുമായി ഡബ്ലിനിലെ Temple Street children’s hospital-ല്‍ ചികിത്സ തേടിയ അഹാന സിങ്, പിറ്റേദിവസം രാവിലെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ചെയ്യപ്പെടുകയും, വീട്ടിലെത്തി വൈകുന്നേരത്തോടെ മരണം സംഭവിക്കുകയുമായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍, ഡോക്ടറും, ആശുപത്രിയിലെ മറ്റ് ജീവനക്കാരും കുട്ടിക്ക് ആവശ്യമായ ചികിത്സ നല്‍കിയില്ലെന്ന് കോടതിയില്‍ തെളിഞ്ഞു. മരണത്തിന് രണ്ട് മാസം … Read more

അയർലണ്ടിൽ ബെഡ് ലഭിക്കാതെ ട്രോളികളിൽ കഴിയുന്നത് 484 രോഗികൾ; ഏറ്റവുമധികം പേർ University Hospital Limerick-ൽ

അയര്‍ലണ്ടിലെ വിവിധ ആശുപത്രികളിലായി ചികിത്സയ്ക്ക് ബെഡ് ലഭിക്കാതെ ട്രോളികളില്‍ കഴിയുന്ന രോഗികളുടെ എണ്ണം 484 എന്ന് Irish Nurses Midwives Organisations (INMO). സംഘടനയുടെ Trolley Watch വിഭാഗമാണ് വ്യാഴാഴ്ച രാവിലെ വരെയുള്ള കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്. ബെഡ്ഡിന് കാത്തിരിക്കുന്നവരില്‍ 349 പേരും എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റ് രോഗികളാണ്. ഏറ്റവുമധികം രോഗികള്‍ ട്രോളികളില്‍ കഴിയുന്നത് University Hospital Limerick-ലാണ്- 91. ഇതില്‍ 43 പേരാണ് എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റ് രോഗികള്‍. University Hospital Galway-ല്‍ ബെഡ് ലഭിക്കാതെ ചികിത്സ കാത്ത് കഴിയുന്നത് … Read more