അയർലണ്ടിൽ ഈ സർക്കാർ നിർമ്മിച്ചത് 1 ലക്ഷം പുതിയ വീടുകൾ: മീഹോൾ മാർട്ടിൻ
അയര്‍ലണ്ടിലെ ഭവനനിര്‍മ്മാണം വര്‍ഷം 40,000 വരെയായി ഉയര്‍ത്താന്‍ വൈകാതെ സാധിക്കുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ച് ഉപപ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍. വീടുകളുടെ നിര്‍മ്മാണം വേഗത്തിലാക്കാനും, ഡിമാന്‍ഡിന് അനുസരിച്ച് വിതരണം നടത്താനും വേണ്ട നടപടികളെല്ലാം മന്ത്രിമാര്‍ എടുക്കുന്നുണ്ടെന്നും മാര്‍ട്ടിന്‍ പറഞ്ഞു. അതേസമയം രാജ്യത്തെ ഭവനപ്രതിസന്ധി പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയമാണെന്നാണ് പ്രതിപക്ഷം വിമര്‍ശനമുയര്‍ത്തുന്നത്. കൂടുതല്‍ സോഷ്യല്‍, അഫോര്‍ഡബിള്‍ വീടുകള്‍ നിര്‍മ്മിക്കാന്‍ സര്‍ക്കാരിന് സാധിക്കുന്നില്ലെന്നും പ്രതിപക്ഷം ആരോപിക്കുന്നു. സര്‍ക്കാരിന്റെ Housing For All പദ്ധതിയുടെ ഭാഗമായി 2023-ല്‍ 29,000 വീടുകള്‍ നിര്‍മ്മിക്കാനായിരുന്നു നേരത്തെ ലക്ഷ്യമിട്ടിരുന്നത്. … Read more