അയർലണ്ടിൽ ഭവനരഹിതരുടെ എണ്ണം റെക്കോർഡ് നിലയിൽ; ഒരു വർഷത്തിനിടെ 1,795 പേർ വർദ്ധിച്ചു
അയര്‍ലണ്ടില്‍ എമര്‍ജന്‍സി അക്കോമഡേഷന്‍ വേണ്ടവരുടെ എണ്ണം റെക്കോര്‍ഡായ 14,486-ല്‍ എത്തി. ഇതില്‍ 4,419 പേര്‍ കുട്ടികളാണെന്നും വെള്ളിയാഴ്ച ഹൗസിങ് ഡിപ്പാര്‍ട്ട്‌മെന്റ് പുറത്തുവിട്ട റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഓഗസ്റ്റ് അവസാന ആഴ്ചയിലെ കണക്കാണിത്. രാജ്യത്ത് ഇതാദ്യമായാണ് കുടുംബങ്ങള്‍, മുതിര്‍ന്നവര്‍, കുട്ടികള്‍ എന്നിങ്ങനെ ഇത്രയധികം പേര്‍ എമര്‍ജന്‍സി അക്കോമഡേഷന് അപേക്ഷിക്കുന്നത്. അതേസമയം രാജ്യത്ത് തെരുവോരങ്ങളിലും മറ്റും കഴിയുന്ന ആളുകളുടെ എണ്ണം ഇതില്‍ ഉള്‍പ്പെട്ടിട്ടില്ല. നിലവില്‍ ജയിലുകള്‍, ആശുപത്രികള്‍ എന്നിവിടങ്ങളിലുള്ള ഭവനരഹിതരും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല. അവരെ കൂടി കൂട്ടിയാല്‍ ഭവനരഹിതരുടെ എണ്ണം ഇനിയും … Read more