അയർലണ്ടിൽ ഫസ്റ്റ് ടൈം ബയേഴ്‌സിന് ലഭിക്കുന്ന മോർട്ട്ഗേജ് 12 മാസത്തിനിടെ ഏറ്റവും ഉയർന്ന നിലയിൽ

അയര്‍ലണ്ടില്‍ ആദ്യമായി വീട് വാങ്ങുന്നവര്‍ക്ക് (ഫസ്റ്റ് ടൈം ബയോഴ്‌സ്) നല്‍കുന്ന മോര്‍ട്ട്‌ഗേജ് 12 മാസത്തിനിടെ ഏറ്റവും ഉയര്‍ന്ന നിലയില്‍. Banking and Payments Federation (BPFI)-ന്റെ റിപ്പോര്‍ട്ട് പ്രകാരം, ഒക്ടോബറില്‍ അനുവദിച്ച 4,273 മോര്‍ട്ട്‌ഗേജുകളില്‍ 2,687 എണ്ണവും ഫസ്റ്റ് ടൈം ബയേഴ്‌സിനാണ്. ഇതിന് പുറമെ ആകെ മോര്‍ട്ട്‌ഗേജ് അനുമതികളുടെ എണ്ണത്തിലും സെപ്റ്റംബറിനെ അപേക്ഷിച്ച് ഒക്ടോബറില്‍ 2.7% വര്‍ദ്ധന ഉണ്ടായിട്ടുണ്ട്. എന്നാല്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 20.1% കുറവാണിത്. ആകെ തുകയുടെ കാര്യത്തിലാകട്ടെ 16.9% കുറവ് വന്നിട്ടുണ്ട്. ഒക്ടോബര്‍ … Read more

അയർലണ്ടിൽ ഭവനവില വീണ്ടുമുയർന്നു; 3-ബെഡ്റൂം വീടിന് നൽകേണ്ടത് ഇത്രയും…!

അയര്‍ലണ്ടില്‍ ഭവനവില വീണ്ടും ഉയര്‍ന്നു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ രാജ്യത്ത് ഒരു ത്രീ-ബെഡ് സെമി ഡിറ്റാച്ച്ഡ് വീടിന്റെ ശരാശരി വില 300,000 യൂറോ കടന്നതായി Real Estate Alliance (REA)-ന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. 2007-ന് ശേഷം ഇതാദ്യമായാണ് ഈ വിഭാഗത്തിൽ വില ഇത്രയും വർദ്ധിക്കുന്നത്. അയര്‍ലണ്ടിലെ പ്രധാന ടൗണുകളിലെ ഭവനവില കഴിഞ്ഞ മൂന്ന് മാസത്തിനിടെ ശരാശരി 2% ആണ് വര്‍ദ്ധിച്ചത്. ഡബ്ലിന്‍ അടക്കമുള്ള പ്രധാന നഗരങ്ങളെക്കാള്‍ ഇരട്ടിയോളം വര്‍ദ്ധനയാണ് പലയിടത്തും രേഖപ്പെടുത്തിയിരിക്കുന്നത്. ഡബ്ലിനില്‍ ഈ മൂന്ന് മാസത്തിനിടെ … Read more

അയർലണ്ടിൽ സ്വന്തമായി വീടുണ്ടാക്കുകയാണോ? ചെലവിന്റെ 30% വരെ സർക്കാർ നൽകും

അയര്‍ലണ്ടില്‍ ആദ്യമായി വീട് നിര്‍മ്മിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ ധനസഹായം. നേരത്തെ നിര്‍മ്മിക്കപ്പെട്ട വീട് വാങ്ങുന്നവരല്ലാതെ, സ്വന്തമായി പുതിയ വീട് നിര്‍മ്മാണം നടത്തുന്നവര്‍ക്കുകൂടി പദ്ധതിയുടെ ഗുണം ലഭിക്കുന്ന തരത്തില്‍ The First Home Scheme വിപുലീകരിക്കുന്നതായി സര്‍ക്കാര്‍ അറിയിച്ചു. പുതുതായി പണികഴിപ്പിച്ച വീട്/ അപ്പാര്‍ട്ട്‌മെന്റ് വാങ്ങുന്നവര്‍ക്കും, വീട്ടുടമ വില്‍ക്കാന്‍ തയ്യാറായ വീട്ടില്‍ താമസിക്കുന്ന വാടകക്കാര്‍ക്കും മാത്രമായിരുന്നു നേരത്തെ ഈ പദ്ധതി വഴി സഹായം ലഭിച്ചിരുന്നത്. എന്നാല്‍ ഇനിമുതല്‍ പദ്ധതിയിലേയ്ക്ക് പുതുതായി വീട് നിര്‍മ്മിക്കാന്‍ ശ്രമിക്കുന്നവര്‍ക്കും അപേക്ഷിക്കാമെന്നും, ആകെയുള്ള നിര്‍മ്മാണച്ചെലവിന്റെ 30% … Read more

അയർലണ്ടിൽ പുതുതായി വാടകയ്‌ക്കെത്തുന്നവർ നൽകേണ്ടത് ശരാശരി 1,544 യൂറോ; ഒരു വർഷത്തിനിനിടെ 9% വർദ്ധന

അയര്‍ലണ്ടില്‍ പുതുതായി താമസത്തിന് കെട്ടിടം വാടകയ്‌ക്കെടുക്കുന്നവര്‍ ശരാശരി നല്‍കുന്നമാസവാടക 1,544 യൂറോ. The Residential Tenancies Board (RTB) പുറത്തുവിട്ട 2023 ആദ്യ പാദത്തിലെ (ജനുവരി-മാര്‍ച്ച്) Rent Index report പ്രകാരം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 8.9% അധികമാണിത്. നിലവില്‍ വാടകയ്ക്ക് താമസിക്കുന്നവര്‍ നല്‍കുന്ന പ്രതിമാസ വാടക ഈ കണക്കില്‍ ഉള്‍പ്പെടില്ല. നിലവിലെ കെട്ടിടങ്ങളില്‍ താമസത്തിനെത്തുന്ന പുതിയ വാടകക്കാര്‍, പുതുതായി നിര്‍മ്മിച്ച കെട്ടിടങ്ങളില്‍ താമസത്തിന് എത്തുന്ന വാടകക്കാര്‍, കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ വാടകയ്ക്ക് നല്‍കിയിട്ടില്ലാത്ത കെട്ടിടത്തില്‍ താമസത്തിനെത്തുന്ന വാടകക്കാര്‍ … Read more

ഒഴിഞ്ഞു കിടക്കുന്ന കെട്ടിടം വാങ്ങി വീടാക്കി മാറ്റാൻ തയ്യാറാണോ? അത്തരക്കാർക്ക് 30,000 യൂറോ വരെ ഗ്രാന്റ് നൽകുന്ന പദ്ധതിയുമായി സർക്കാർ

അയര്‍ലണ്ടിലെ ഭവനപ്രതിസന്ധിക്ക് പരിഹാരം കാണാന്‍ ആശാവഹമായ പുതിയ പദ്ധതിയുമായി സര്‍ക്കാര്‍. രാജ്യത്തെ ഒഴിഞ്ഞുകിടക്കുന്നതോ, ഉപേക്ഷിക്കപ്പെട്ടതോ ആയ പബ്ബുകള്‍ പോലുള്ള കെട്ടിടങ്ങള്‍, പ്ലാനിങ് പെര്‍മിഷനില്ലാതെ തന്നെ വീടുകളാക്കി മാറ്റുന്നതിന് അനുമതി നല്‍കുന്ന തരത്തിലുള്ള പുതിയ ബില്‍ അടുത്ത മാസം ആദ്യം നിയമനിര്‍മ്മാണസഭയില്‍ (Oireachtas) അവതരിപ്പിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ബില്‍ പാസായാല്‍, ഇത്തരത്തില്‍ ഉപേക്ഷിക്കപ്പെട്ട കെട്ടിടങ്ങള്‍ വാങ്ങുന്ന first time buyers-ന് പ്രത്യേക ഗ്രാന്റ് അനുവദിക്കുമെന്ന് ഭവനവമന്ത്രി ഡാര ഒബ്രയനും അറിയിച്ചിട്ടുണ്ട്. നിലവില്‍ രാജ്യത്ത് 1 ലക്ഷത്തിലേറെ ഉപേക്ഷിക്കപ്പെട്ട കെട്ടിടങ്ങളുണ്ടെന്നാണ് … Read more

അയർലണ്ടിൽ സ്വന്തമായി ഒരു വീട് നിങ്ങളുടെ സ്വപ്നമാണോ? എങ്കിൽ സർക്കാരിന്റെ പുതിയ Local Authority Home Loan പദ്ധതിയെക്കുറിച്ചറിയൂ

അയര്‍ലണ്ടില്‍ ആദ്യമായി വീട് വാങ്ങുന്നവരെ സഹായിക്കാനായി സര്‍ക്കാര്‍ പിന്തുണയോടെ പുതിയ പദ്ധതി. Local Authority Home Loan എന്ന പേരില്‍ നടത്തപ്പെടുന്ന പദ്ധതി പ്രകാരം സര്‍ക്കാര്‍ പിന്തുണയോടെ മോര്‍ട്ട്‌ഗേജ് ലഭ്യമാക്കുകയാണ് ചെയ്യുന്നത്. തദ്ദേശസ്ഥാപനങ്ങളാണ് മോര്‍ട്ട്‌ഗേജ് കാര്യത്തില്‍ തീരുമാനമെടുക്കുക. പുതിയ വീട് വാങ്ങുക, സെക്കന്‍ഡ് ഹാന്‍ഡ് വീട് വാങ്ങുക അതല്ലെങ്കില്‍ സ്വന്തമായി വീട് നിര്‍മ്മിക്കുക എന്നീ കാര്യങ്ങള്‍ക്കായി മോര്‍ട്ട്‌ഗേജ് ലഭിക്കും. ഈ പദ്ധതിയെ സര്‍ക്കാര്‍ പദ്ധതികളായ Tenant Purchase Scheme, Affordable Housing Scheme എന്നിവയുമായി ബന്ധിപ്പിക്കുകയും ചെയ്യാം. … Read more