പിന്തുടരൽ (Stalking), ശ്വാസം മുട്ടിക്കൽ (Non-fatal strangulation) എന്നിവ പ്രത്യേക കുറ്റങ്ങളായിക്കണ്ട് നിയമപരിഷ്കാരം ഉടൻ നടപ്പിലാക്കാൻ അയർലണ്ട്

പിന്തുടരല്‍ (Stalking), അപകടകരമല്ലാത്ത രീതിയില്‍ ശ്വാസം മുട്ടിക്കല്‍ (Non-fatal strangulation) എന്നിവ പ്രത്യേക ക്രിമിനല്‍ കുറ്റങ്ങളാക്കാന്‍ അയര്‍ലണ്ട്. ഇത്തരം കാര്യങ്ങള്‍ക്ക് ഇരകളായ Una Ring, Eve McDowell എന്നീ സ്ത്രീകളാണ് ഇവ പ്രത്യേക ശിക്ഷ നല്‍കുന്ന കുറ്റങ്ങളായി ഐറിഷ് നിയമം പരിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ടത്. ഇവര്‍ക്ക് Fianna Fail സെനറ്ററായ Lisa Chambers-ന്റെ പിന്തുണയും ലഭിച്ചു. കഴിഞ്ഞ ദിവസം സര്‍ക്കാരുമായി ഇരുവരും നേരിട്ട് ചര്‍ച്ച നടത്തുകയും, എത്രയും വേഗം നിയമം പരിഷ്‌കരിക്കാന്‍ ശ്രമിക്കുമെന്ന് നീതിന്യായ വകുപ്പ് മന്ത്രി ഹെലന്‍ … Read more

രേഖകളില്ലാതെ അയർലണ്ടിൽ താമസിക്കുന്ന കുടിയേയേറ്റക്കാരെ നിയമപരമായി അംഗീകരിക്കും; സുപ്രധാന പ്രഖ്യാനവുമായി നീതിന്യായ വകുപ്പ്; അർഹരായവർ ഇവർ

മതിയായ രേഖകളില്ലാതെയും, രേഖകള്‍ ഒന്നും തന്നെയില്ലാതെയും അയര്‍ലണ്ടില്‍ ജീവിക്കുന്ന കുടിയേറ്റക്കാരെയും, അവരുടെ കുടുംബങ്ങളെയും നിയമപരമായി അംഗീകരിക്കാനുള്ള പദ്ധതിക്ക് സര്‍ക്കാര്‍ അംഗീകാരം. അര്‍ഹരായ കുടിയേറ്റക്കാരെ രാജ്യത്ത് തുടരാന്‍ അനുവദിക്കുമെന്നും, താമസം നിയമപരമായി അംഗീകരിക്കുമെന്നും നീതിന്യായ വകുപ്പ് മന്ത്രി ഹെലന്‍ മക്കന്റീ RTE News-നോട് പറഞ്ഞു. അര്‍ഹരായ കുടിയേറ്റക്കാര്‍ നിശ്ചിതകാലയളവ് അയര്‍ലണ്ടില്‍ താമസിച്ചവരാണെങ്കില്‍, അവര്‍ക്കും, കുടുംബത്തിനും ഇതിന്റെ ഗുണം ലഭിക്കും. അയര്‍ലണ്ടില്‍ കാലങ്ങളായി ജോലിയെടുത്ത് ജീവിക്കുന്ന കുടുംബംഗങ്ങളുണ്ടെന്നും, അവരുടെ കുട്ടികള്‍ ഇവിടെ ജനിച്ച്, ഇവിടുത്തെ സ്‌കൂളുകളില്‍ പഠിക്കുന്നവരാണെന്നും മക്കന്റീ പറഞ്ഞു. … Read more

പ്രസവ ശേഷം അവധിയിലായിരുന്ന നീതിന്യായ വകുപ്പ് മന്ത്രി ഹെലൻ മക്കന്റീ ഇന്ന് ഓഫിസിൽ തിരികെയെത്തും

പ്രസവ ശേഷം ആറ് മാസം അവധിയിലായിരുന്ന നീതിന്യായ വകുപ്പ് മന്ത്രി ഹെലന്‍ മക്കന്റീ ഓഫിസില്‍ തിരിച്ചെത്തുന്നു. ഏപ്രിലില്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയ ശേഷം അവധിയിലായിരുന്ന മക്കന്റീ, ഇന്ന് ഓഫിസില്‍ തിരികെ പ്രവേശിക്കും. അയര്‍ലണ്ടില്‍ മന്ത്രിയായിരിക്കെ കുഞ്ഞിന് ജന്മം നല്‍കുന്ന ആദ്യ വ്യക്തിയാണ് അവര്‍. മക്കന്റീ അവധിയിലായിരുന്ന സമയം സാമൂഹികസുരക്ഷാ മന്ത്രി ഹെതര്‍ ഹംഫ്രിസ് ആണ് നീതിന്യായ വകുപ്പിന്റെ ചുമതലകള്‍ നിര്‍വ്വഹിച്ചിരുന്നത്. സഹമന്ത്രിയായ ഹില്‍ഡ്ഗാര്‍ഡ് നോട്ടനും ചുമതലകളില്‍ സഹായിച്ചു. അയര്‍ലണ്ടില്‍ രാഷ്ട്രീയ പ്രതിനിധികള്‍ക്ക് ഓഫിസിലിരിക്കെ ശമ്പളത്തോടുകൂടിയുള്ള പ്രസവാവധി ലഭിക്കാന്‍ … Read more