അയർലണ്ടിൽ ജീവൻ രക്ഷാ ഉപകരണമായ defibrillator-കളുടെ എക്സ്സ്‌പയറി ഡേറ്റുകൾ വ്യാജമായി മാറ്റി ഒട്ടിച്ചു; മുന്നറിയിപ്പുമായി അധികൃതർ
രാജ്യത്തെ പല defibrillator പാഡുകളിലും തെറ്റായ എക്‌സ്പയറി ഡേറ്റ് രേഖപ്പെടുത്തിയിട്ടുണ്ടെന്ന് മുന്നറിയിപ്പ് നല്‍കി Health Products Regulatory Authority (HPRA). ഹൃദയസ്തംഭനം ഉണ്ടാകുമ്പോള്‍ ഇലക്ട്രിക് ചാര്‍ജ്ജ് നല്‍കി ഹൃദയത്തിന്റെ പ്രവര്‍ത്തനം സാധാരണഗതിയിലാക്കുന്നതിനുള്ള ഉപകരണമാണ് defibrillator. അയര്‍ലണ്ടിലെത്തിച്ചിട്ടുള്ള Defibtech Automated External Defibrillator (AED) പാഡുകള്‍ പലതിലും ഇത്തരത്തില്‍ തെറ്റായ എക്‌സ്പയറി ഡേറ്റുകളാണ് നല്‍കിയിട്ടുള്ളതെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു. Defibtech-ന്റെ നിയന്ത്രണത്തില്‍ അല്ലാതെയാണ് അനധികൃതമായി ഡേറ്റ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇതുകാരണം ആളുകള്‍ കാലാവധി കഴിഞ്ഞ defibrillator-കള്‍ ഉപയോഗിക്കാന്‍ സാധ്യതയുണ്ട്. കാലാവധി … Read more