അയർലണ്ടിൽ പലയിടത്തും ഹാലോവീൻ ആഘോഷം അതിരുവിട്ടു; അഗ്നിസുരക്ഷാ സംഘത്തിന് ലഭിച്ചത് 1,000-ൽ അധികം കോളുകൾ

അയര്‍ലണ്ടിലെ ഹാലോവീന്‍ ആഘോഷങ്ങള്‍ക്കിടെ പടക്കം പൊട്ടിയും മറ്റും വലിയ ദുരന്തങ്ങള്‍ ഒഴിവായത് തലനാരിഴയ്ക്ക്. ഡബ്ലിനില്‍ ഫയര്‍ എഞ്ചിന് നേരെ വന്ന വാണം വിന്‍ഡ്‌സ്‌ക്രീന്‍ തകര്‍ത്ത സംഭവവും ഉണ്ടായി. ഒക്ടോബര്‍ 31 ആയ ഇന്നലെ രാത്രിയാണ് രാജ്യമെങ്ങും ഹാലോവീന്‍ ആഘോഷ ലഹരിയിലേയ്ക്ക് എത്തിയത്. ഏതാനും വര്‍ഷങ്ങള്‍ക്കിടെ അയര്‍ലണ്ടില്‍ ഇതാദ്യമായി പടക്കം പൊട്ടിച്ചുള്ള അപകടങ്ങളെത്തുടര്‍ന്ന് ഫയര്‍ ബ്രിഗേഡിന് ലഭിച്ച കോളുകളുടെ എണ്ണം 1,000 കടന്നതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഫയര്‍ എഞ്ചിനുകള്‍ക്ക് പുറമെ ആംബുലന്‍സുകള്‍ക്കും ആഘോഷം അതിരുവിട്ടതിനെ തുടര്‍ന്ന് കേടുപാടുകള്‍ സംഭവിച്ചതായി … Read more

ആഘോഷം അതിരുകടന്നു; വെക്സ്ഫോർഡിൽ കാറിന് നേരെ പടക്കം പൊട്ടിച്ചെറിഞ്ഞ് ഒരാൾക്ക് പരിക്ക്

കൗണ്ടി വെക്‌സ്‌ഫോര്‍ഡില്‍ കാറിന് നേരെ പടക്കം എറിഞ്ഞതിനെത്തുടര്‍ന്നുണ്ടായ അപകടത്തില്‍, കാറിടിച്ച് കൗമാരക്കാരന് പരിക്ക്. ചൊവ്വാഴ്ച രാത്രിയാണ് Enniscorthy-യിലെ Drumgoold പ്രദേശത്ത് കാറിന് നേരെ അജ്ഞാതര്‍ പടക്കം പൊട്ടിച്ചെറിഞ്ഞത്. കാറിന് മുകളില്‍ പടക്കം വന്നുവീണ് പൊട്ടിയതോടെ കാര്‍ ഡ്രൈവറുടെ കാഴ്ച മറയുകയും, നിയന്ത്രണം വിട്ട കാര്‍, സമീപം നില്‍ക്കുകയായിരുന്ന കൗമാരക്കാരനെ ഇടിക്കുകയുമായിരുന്നു. ഹാലോവീന്‍ ആഘോഷത്തിനിടെ പടക്കം പൊട്ടിച്ചെറിയുകയായിരുന്നുവെന്നാണ് കരുതുന്നത്. അപകടത്തില്‍ പരിക്കേറ്റ കൗമാരക്കാരനെ ഗുരുതരമല്ലാത്ത പരിക്കുകളോടെ വെക്‌സ്‌ഫോര്‍ഡ് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒക്ടോബര്‍ 31-ലെ ഹാലോവീന്‍ രാത്രി ആഘോഷത്തിന്റെ … Read more

പടക്കം പൊട്ടിച്ചാൽ പിടിവീഴും! അയർലണ്ടിലെ ഈ നിയമം അറിയാമോ?

ഹാലോവീന്‍ ആഘോഷങ്ങള്‍ക്ക് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ, സ്ലൈഗോയില്‍ നിന്നും 20,000 യൂറോയുടെ പടക്കങ്ങള്‍ പിടിച്ചെടുത്ത് ഗാര്‍ഡ. ഒക്ടോബര്‍ 31-ന് രാത്രി നടക്കുന്ന ഹാലോവീന്‍ ആഘോഷങ്ങള്‍ക്കായി സൂക്ഷിച്ച് വച്ചിരുന്നതായിരുന്നു ഇവ. സ്ലൈഗോ ടൗണിലെ ഒരു വീട്ടില്‍ നിന്നും ബുധനാഴ്ട വൈകിട്ട് 6.30-ഓടെയാണ് ഗാര്‍ഡ പടക്കങ്ങള്‍ പിടിച്ചെടുത്തത്. ഒപ്പം ചെറിയ അളവില്‍ കൊക്കെയ്‌നും കണ്ടെടുത്തു. ഹാലോവീന്‍ പോലുള്ള ആഘോഷങ്ങള്‍ക്കിടെ പടക്കങ്ങള്‍ ഉപയോഗിക്കുന്നതിനെത്തുടര്‍ന്നുള്ള അപകടങ്ങള്‍ തടയാനായി ഗാര്‍ഡ നടത്തുന്ന Operation Tombola-യുടെ ഭാഗമായാണ് സ്ലൈഗോയിലെ വീട്ടില്‍ പരിശോധന നടത്തിയത്. പടക്ക നിര്‍മ്മാണം, … Read more

ഹാലോവീൻ രാത്രിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; അന്വേഷണമാരംഭിച്ച് ഗാർഡ

ഹാലോവീന്‍ രാത്രിയില്‍ ഡബ്ലിനിലെ പാര്‍ക്കില്‍ വച്ച് പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന ആരോപണത്തില്‍ അന്വേഷണമാരംഭിച്ച് ഗാര്‍ഡ. ഞായറാഴ്ച രാത്രിയാണ് Donaghmede Park-ല്‍ വച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം ഉണ്ടായത്. തൊട്ടടുത്ത് ദിവസം ഗാര്‍ഡയ്ക്ക് പരാതി ലഭിച്ചു. ഫോറന്‍സിക് പരിശോധനകള്‍ നടത്തുന്നതിന്റെ ഭാഗമായി പാര്‍ക്കിലെ പ്രദേശം ഗാര്‍ഡ സീല്‍ ചെയ്തിരിക്കുകയാണ്. സംഭവത്തില്‍ ഇതുവരെ അറസ്റ്റുകളൊന്നും രേഖപ്പെടുത്തിയിട്ടില്ലെന്നും, അന്വേഷണം നടക്കുകയാണെന്നും ഗാര്‍ഡ അറിയിച്ചു.