ഡബ്ലിനിൽ വെടിവെപ്പ്; ചെറുപ്പക്കാരൻ ആശുപത്രിയിൽ

പടിഞ്ഞാറന്‍ ഡബ്ലിനില്‍ നടന്ന വെടിവെപ്പില്‍ ഒരാള്‍ക്ക് പരിക്ക്. വെള്ളിയാഴ്ച വൈകിട്ടാണ് ക്ലോണ്ടാല്‍കിന്‍ പ്രദേശത്ത് വച്ച് നടന്ന വെടിവെപ്പില്‍ 20-ലേറെ പ്രായമുള്ള പുരുഷന് പരിക്കേറ്റത്. ഇദ്ദേഹത്തെ താല ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്ക് ഗുരുതരമല്ല. ഏകദേശം വൈകിട്ട് 5 മണിയോടെ Cherrywood Grove-ല്‍ നടന്ന സംഭവത്തില്‍ ഗാര്‍ഡ അന്വേഷണമാരംഭിച്ചിട്ടുണ്ട്. പ്രദേശം സീല്‍ ചെയ്ത ഗാര്‍ഡ ഫോറന്‍സിക് പരിശോധന നടത്തി. നിലവില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

വെടിയൊച്ച നിലയ്ക്കാതെ ഡബ്ലിൻ; Ballyfermot-ൽ വെടിയേറ്റയാൾക്ക് ഗുരുതര പരിക്ക്

ഡബ്ലിനിലെ Ballyfermot-ല്‍ അജ്ഞാതരുടെ അക്രമത്തില്‍ ഒരാള്‍ക്ക് പരിക്ക്. തോക്കില്‍ നിന്നുള്ള വെടിയേറ്റാണ് ഇദ്ദേഹത്തിന് പരിക്ക് പറ്റിയതെന്ന് വിശ്വസിക്കുന്നതായി ഗാര്‍ഡ അറിയിച്ചു. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹം ആശുപത്രിയില്‍ ചികിത്സയിലാണ്. Ballyfermot Crescent-ല്‍ ബുധനാഴ്ച വൈകിട്ട് 7.30-ഓടെയാണ് സംഭവം. വെടിയേറ്റ പോലെ തോന്നിക്കുന്ന ഒരുപിടി മുറിവുകളാണ് പരിക്കേറ്റയാളുടെ ശരീരത്തില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പറഞ്ഞ ഗാര്‍ഡ ദൃക്‌സാക്ഷികളെ തേടുകയാണ്. Ballyfermot Crescent പ്രദേശത്ത് ബുധനാഴ്ച വൈകിട്ട് 7 മുതല്‍ 7.30 വരെ ഉണ്ടായിരുന്നവരോ, സംഭവത്തെപ്പറ്റി എന്തെങ്കിലും വിവരമുള്ളവരോ … Read more