ഗ്രീൻ പാർട്ടിയുടെ പുതിയ നേതാവായി Roderic O’Gorman

ഗ്രീന്‍ പാര്‍ട്ടിയുടെ പുതിയ നേതാവായി Roderic O’Gorman-നെ തെരഞ്ഞെടുത്തു. നിലവില്‍ ചില്‍ഡ്രണ്‍ ആന്‍ഡ് ഇന്റഗ്രേഷന്‍ വകുപ്പ് മന്ത്രി കൂടിയാണ് 42-കാരനായ O’Gorman. ഡബ്ലിന്‍ വെസ്റ്റ് മണ്ഡലത്തില്‍ നിന്നാണ് O’Gorman ടിഡിയായി വിജയിച്ചത്. സെനറ്ററായ Pippa Hackett-ഉം Roderic O’Gorman-ഉം ആയിരുന്നു പാര്‍ട്ടിയുടെ നേതൃസ്ഥാനത്തേയ്ക്ക് മത്സരിച്ചത്. വോട്ടെടുപ്പില്‍ O’Gorman 984 വോട്ടുകള്‍ നേടി വിജയിച്ചപ്പോള്‍, Hackett-ന് 912 വോട്ടുകളാണ് ലഭിച്ചത്. പരിസ്ഥിതി, ഗതാഗതവകുപ്പ് മന്ത്രി കൂടിയായ ഈമണ്‍ റയാന്‍ കഴിഞ്ഞ മാസം പാര്‍ട്ടി നേതൃസ്ഥാനം രാജിവച്ചതോടെയാണ് ഗ്രീന്‍ പാര്‍ട്ടിയില്‍ … Read more

ലൂക്കനിലെ ഭരണകക്ഷി സ്ഥാനാര്‍ത്ഥി അഡ്വ. ജിതിൻ റാമിന്റെ ഗതാതഗത പരിഷ്കാര നിർദ്ദേശ പത്രിക പുറത്തിറക്കി ഗതാഗത മന്ത്രി ഈമൺ റയാൻ

ലൂക്കനിലെ ഗതാഗത നയങ്ങളുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങളുമായി ലൂക്കനിലെ ലോക്കല്‍ കൗണ്‍സില്‍ സ്ഥാനാര്‍ത്ഥിയായ അഡ്വ. ജിതിന്‍ റാം തയ്യാറാക്കിയ പ്രകടനപത്രിക ഗതാഗതമന്ത്രിയായ ഈമണ്‍ റയാന്‍ പ്രകാശനം ചെയ്തു. വരുന്ന കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ഗ്രീന്‍ പാര്‍ട്ടിയുടെ ടിക്കറ്റിലാണ് അയര്‍ലണ്ടിലെ ഇന്ത്യന്‍ സമൂഹത്തിന് സുപരിചിതനായ ജിതിന്‍ റാം മത്സരിക്കുന്നത്. താലയില്‍ നിന്നും ആഡംസ്ടൗണിലേയ്ക്ക് നേരിട്ടുള്ള ബസ് സര്‍വീസ് ആരംഭിക്കുക, Bus 151 റൂട്ട് വിപുലീകരിക്കുക, ലൂക്കനിലെ SuperValu സ്‌റ്റോറിന് സമീപമുള്ള ഗതാഗതക്കുരുക്കിന് പരിഹാരം കാണുക, ആഡംസ്ടൗണിലേയ്ക്ക് കൂടുതല്‍ ട്രെയിന്‍ സര്‍വീസുകള്‍ ആരംഭിക്കുക, … Read more

ലൂക്കൻ നിവാസികൾക്ക് സൗജന്യ മാലിന്യ ശേഖരണ കാംപെയ്നുമായി മലയാളിയും, ഗ്രീൻ പാർട്ടി സ്ഥാനാർത്ഥിയുമായ ജിതിൻ റാം

ലൂക്കന്‍ നിവാസികള്‍ക്കായി സൗജന്യ മാലിന്യ ശേഖരണ കാംപെയിനുമായി മലയാളിയും, ഗ്രീന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയുമായ ജിതിന്‍ റാം. വീടുകളില്‍ നിന്നുള്ള ഇലക്ട്രിക്കല്‍ മാലിന്യങ്ങള്‍ അഥവാ ഇ-വേസ്റ്റുകളാണ് മൂന്ന് ഘട്ടമായി ശേഖരിക്കുന്നത്. ഇലക്ട്രിക്കല്‍ റീസൈക്ലിങ് കമ്യൂണിറ്റിയായ Recycle IT-മായി ചേര്‍ന്നാണ് ജിതിന്‍ റാം ഈ കാംപെയിന് രൂപം നല്‍കിയിരിക്കുന്നത്. ഫെബ്രുവരി 28-ന് Shackleton, മാര്‍ച്ച് 5-ന് Shackleton Phase 2, Hallwell, മാര്‍ച്ച് 6-ന് Paddocks, Gandon Park എന്നീ പ്രദേശങ്ങളില്‍ നിന്നുമാണ് മാലിന്യം ശേഖരിക്കുക. മാലിന്യം ശേഖരിക്കുന്ന ദിവസം … Read more

അയർലണ്ടിൽ പ്രതിപക്ഷത്തിന്റെ ജനപിന്തുണ കുറയുന്നു; പക്ഷേ നേട്ടം കൊയ്യാനാകാതെ സർക്കാർ കക്ഷികളും

അയര്‍ലണ്ടിലെ പ്രധാനപ്രതിപക്ഷമായ Sinn Fein-നുള്ള ജനപിന്തുണ തുടര്‍ച്ചയായി കുറയുന്നു. The Business Post Red C നടത്തിയ ഏറ്റവും പുതിയ സര്‍വേയില്‍ രാജ്യത്തെ പ്രധാന രാഷ്ട്രീയ പാര്‍ട്ടികളുടെ ജനപിന്തുണ ഇപ്രകാരമാണ്: Sinn Fein- 25%Fine Gael- 20%Fianna Fail- 17%സ്വതന്ത്രരും മറ്റുള്ളവരും- 15%Social Democrats- 6%Green Party- 4%Labour Party- 4%People Before Profit (PBP)- 3%Aontu- 3% ഇതില്‍ ജനപിന്തുണ പ്രധാനമായും കുറഞ്ഞിരിക്കുന്നത് പ്രതിപക്ഷമായ Sinn Fein-ന് ആണ്. മുന്‍ സര്‍വേയില്‍ 29% ആയിരുന്ന പിന്തുണ … Read more

ഡബ്ലിൻ സിറ്റി കൗൺസിലിലേയ്ക്ക് ഗ്രീൻ പാർട്ടി സ്ഥാനാർത്ഥിയായി മത്സരിക്കാൻ മലയാളിയായ ഫെൽജിൻ ജോസ്

ഡബ്ലിന്‍ സിറ്റി കൗണ്‍സിലിലേയ്ക്ക് വരുന്ന തെരഞ്ഞെടുപ്പില്‍ Cabra- Glasnevin പ്രദേശത്ത് നിന്നും ഗ്രീന്‍ പാര്‍ട്ടിയെ പ്രതിനിധീകരിച്ച് മത്സരിക്കാന്‍ മലയാളിയായ ഫെല്‍ജിന്‍ ജോസ്. പരിസ്ഥിതി പ്രവര്‍ത്തകനും, DCU-വില്‍ പിഎച്ച്ഡി വിദ്യാര്‍ത്ഥിയുമായ ഫെല്‍ജിന്‍, Neasa Hourigan TD, മന്ത്രി Roderic O’Gorman എന്നിവര്‍ക്കൊപ്പം ഡബ്ലിന്റെ വികസനം ലക്ഷ്യമിട്ട് ഗ്രീന്‍ പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചുവരുന്നു. ഡബ്ലിനിലെ പൊതുഗതാഗത സംവിധാനം മെച്ചപ്പെടുത്താന്‍ നിക്ഷേപം നടത്താനും, ഗതാഗതസംവിധാനം കൂടുതല്‍ സുരക്ഷിതവും, കാര്യക്ഷമവും, മാലിന്യരഹിതവുമായ തരത്തിലാക്കാനും താന്‍ പ്രയത്‌നിക്കുമെന്ന് തെരഞ്ഞെടുപ്പ് വാഗ്ദാനത്തില്‍ ഫെല്‍ജിന്‍ വ്യക്തമാക്കുന്നു. താമസിക്കാന്‍ വീടുണ്ടാകുക … Read more

അയർലണ്ടിൽ ഏറ്റവും ജനപിന്തുണ Sinn Fein-ന് തന്നെ; പിന്തുണ വർദ്ധിപ്പിച്ച് Fine Gael

പുതിയ അഭിപ്രായവോട്ടെടുപ്പിലും അയര്‍ലണ്ടിലെ ഏറ്റവും ജനപിന്തുണയുള്ള രാഷ്ട്രീയ പാര്‍ട്ടിയായി Sinn Fein. അതേസമയം മുമ്പ് നടത്തിയ വോട്ടെടുപ്പിലെക്കാള്‍ പിന്തുണ ചെറിയ രീതിയില്‍ കുറഞ്ഞിട്ടുമുണ്ട്. ഓഗസ്റ്റ് 31, സെപ്റ്റംബര്‍ 1 തീയതികളിലായി Sunday Independent/ Ireland Thinks poll-ല്‍ രാജ്യത്തെ 33% ജനങ്ങളുടെ പിന്തുണയാണ് Mary Lou McDonald നയിക്കുന്ന പാര്‍ട്ടിക്കുള്ളത്. മുന്‍ സര്‍വേയെക്കാള്‍ 1% പിന്തുണ ഇത്തവണ കുറഞ്ഞു. 2% പിന്തുണ വര്‍ദ്ധിപ്പിച്ച് ഭരണകക്ഷിയായ Fine Gael 21 ശതമാനം പിന്തുണ നേടി. മറ്റൊരു ഭരണകക്ഷിയായ Fnna … Read more

അയർലൻഡിലെ രാഷ്ട്രീയ പാർട്ടികളിൽ ജനപിന്തുണയിൽ ഒന്നാം സ്ഥാനത്ത് Sinn Fein; പ്രധാനമന്ത്രിയുടെയും, ഉപപ്രധാനമന്ത്രിയുടെയും ജനപ്രീതി ഇടിഞ്ഞു

അയര്‍ലന്‍ഡില്‍ നടത്തിയ ഏറ്റവും പുതിയ അഭിപ്രായ സര്‍വേയില്‍ നേട്ടം കൊയ്ത് പ്രതിപക്ഷ പാര്‍ട്ടിയായ Sinn Fein. The Irish Times/Ipsos MRBI പോള്‍ പ്രകാരം 32% ജനങ്ങളുടെ പിന്തുണയാണ് Mary Lou McDonald നയിക്കുന്ന പാര്‍ട്ടിക്കുള്ളത്. സര്‍ക്കാര്‍ കക്ഷിയായ Fine Gael-നെക്കാള്‍ 10 പോയിന്റ് അധികം. ഉപപ്രധാനമന്ത്രി കൂടിയായ ലിയോ വരദ്കറിന്റെ Fine Gael-ന് 22% ജനങ്ങളുടെ പിന്തുണയാണുള്ളതെന്ന് പോള്‍ റിപ്പോര്‍ട്ട് പറയുന്നു. മറ്റൊരു സര്‍ക്കാര്‍ കൂട്ടുകക്ഷിയായ പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്റെ പാര്‍ട്ടി Fianna Fail-നെ 20% … Read more