അപ്രതീക്ഷിത സമരം; ലിമറിക്കിൽ സർക്കാർ ബസുകൾ സർവീസ് നിർത്തി

ലിമറിക്കില്‍ Bus Eireann ഡ്രൈവര്‍മാരുടെ അനൗദ്യോഗിക സമരം കാരണം സര്‍വീസുകൾ മുടങ്ങി. അധികജോലിക്കാരായി എത്തിയ ഡ്രൈവര്‍മാര്‍ സമരം ആരംഭിച്ചതോടെയാണ് ഇന്ന് രാവിലെ മുതൽ (ഒക്ടോബര്‍ 2) സര്‍വീസുകള്‍ മുടങ്ങിയത്. ഐറിഷ് സര്‍ക്കാരിന് കീഴിലുള്ള ഒദ്യോഗിക ബസ് സര്‍വീസ് കമ്പനിയാണ് Bus Eireann. അവധിദിനങ്ങള്‍, അസുഖങ്ങള്‍, മറ്റ് കാരണങ്ങള്‍ എന്നിവയാല്‍ സ്ഥിരം ഡ്രൈവര്‍മാര്‍ ലീവ് എടുക്കുമ്പോള്‍ പകരമായി ബസ് ഓടിക്കാന്‍ കമ്പനി 360 അധിക ഡ്രൈവര്‍മാരെ നിയോഗിച്ചിട്ടുണ്ട്. ഇവരുടെ ജോലി സമയം സംബന്ധിച്ച് നിലനില്‍ക്കുന്ന തര്‍ക്കങ്ങള്‍ സമരത്തിലേയ്ക്ക് നയിക്കുകയായിരുന്നു. … Read more

ഐറിഷ് പാർലമെന്റ് മന്ദിരത്തിന് മുന്നിലെ ജനാധിപത്യവിരുദ്ധ പ്രതിഷേധം; കടുത്ത വിമർശനവുമായി രാഷ്ട്രീയ നേതാക്കൾ; 13 അറസ്റ്റ്

ഐറിഷ് പാര്‍ലമെന്റ് (Dail) മന്ദിരമായ Leinster House-ന് മുന്നില്‍ ബുധനാഴ്ച നടന്ന ആക്രമണോത്സുകവും, ജനാധിപത്യവിരുദ്ധവുമായ പ്രതിഷേധത്തിനെതിരെ വ്യാപക വിമര്‍ശനം. കൃത്യമായ ഒരു സംഘടനയുടെയോ, നേതാവിന്റെയോ കീഴിലല്ലാതെ സംഘടിച്ചെത്തിയ 200-ഓളം പേരാണ് പാര്‍ലമെന്റ് അംഗങ്ങളെയും, പത്രപ്രവര്‍ത്തകരെയുമടക്കം പാര്‍ലമെന്റില്‍ നിന്നും പുറത്ത് പോകാന്‍ സമ്മതിക്കാതെ വഴിതടഞ്ഞ് പ്രതിഷേധിച്ചത്. തുടര്‍ന്ന് ഗാര്‍ഡയുടെ സഹായത്തോടെയാണ് ഇവരെ പുറത്തെത്തിച്ചത്. വഴിതടയലിന് പുറമെ രാജ്യത്തെ വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളെയും, ജനപ്രതിനിധികളെയും രാജ്യദ്രോഹികളെന്ന് വിളിച്ച പ്രതിഷേധക്കാര്‍, തൂക്കുമരങ്ങളുടെ മാതൃകയുണ്ടാക്കി അതില്‍ രാഷ്ട്രീയക്കാരുടെ ചിത്രം തൂക്കിയിടുകയും ചെയ്തു. പ്രധാനമന്ത്രി … Read more

അയർലണ്ടിലെ റെന്റ് ടാക്സ് ക്രെഡിറ്റ് വർദ്ധിപ്പിക്കും; 800 യൂറോ വരെ ഉയർത്താൻ മന്ത്രിയുടെ ശ്രമം

അയര്‍ലണ്ട് സര്‍ക്കാര്‍ അടുത്ത മാസം അവതരിപ്പിക്കാനിരിക്കുന്ന 2024 ബജറ്റില്‍ വാടക്കാര്‍ക്കുള്ള റെന്റ് ടാക്സ് ക്രെഡിറ്റ് വര്‍ദ്ധിപ്പിക്കും. നിലവില്‍ 500 യൂറോയാണ് പരമാവധി റെന്റ് ക്രെഡിറ്റായി ഒരു വ്യക്തിക്ക് ലഭിക്കുക. ഇത് 800 യൂറോ വരെയാക്കി വര്‍ദ്ധിപ്പിക്കണമെന്നാണ് ഭവനമന്ത്രി Darragh O’Brien സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തിയിരിക്കുന്നത്. വാടക നല്‍കാന്‍ പ്രയാസപ്പെടുന്ന സാധാരണക്കാര്‍ക്ക് ഏറെ ഗുണകരമാകുന്നതാണ് തീരുമാനം. റെന്റ് ടാക്‌സ് ക്രെഡിറ്റിന് പുറമെ ചെറിയ വീട്ടുടമകള്‍ക്കുള്ള ടാക്‌സ് ഇളവും പ്രഖ്യാപിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇവര്‍ വീടുകള്‍ വാടകയ്ക്ക് നല്‍കാതെ പിന്തിരിയുന്നതിന് … Read more

അയർലണ്ടിലെ മിനിമം ശമ്പളം മണിക്കൂറിന് 12.70 യൂറോ ആക്കി വർദ്ധിപ്പിക്കുമെന്ന് സൂചന

2024 ബജറ്റില്‍ അയര്‍ലണ്ടിലെ മിനിമം ശമ്പളം വര്‍ദ്ധിപ്പിക്കാനുള്ള പ്രഖ്യാപനമുണ്ടാകുമെന്ന് സൂചന. സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന വിവരങ്ങള്‍ പ്രകാരം ശമ്പളം വര്‍ദ്ധിപ്പിക്കാനുള്ള Low Pay Commission നിര്‍ദ്ദേശത്തില്‍ മന്ത്രിമാരാരും എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടില്ല. അയര്‍ലണ്ടിലെ മിനിമം ശമ്പളം മണിക്കൂറിന് 11.30 യൂറോയാണ്. ഇത് 1.40 യൂറോ വര്‍ദ്ധിപ്പിച്ച് മണിക്കൂറിന് 12.70 യൂറോയാക്കണമെന്ന് ഈയിടെ Low Pay Commission സര്‍ക്കാരിന് നിര്‍ദ്ദേശം സമര്‍പ്പിച്ചിരുന്നു. ഇത് നടപ്പിലായാല്‍ ആഴ്ചയില്‍ 39 മണിക്കൂര്‍ ജോലി ചെയ്യുന്ന ഒരാള്‍ക്ക് 54.60 യൂറോ അധികമായി ലഭിക്കും. 2023 … Read more

Sinn Fein-മായി സഖ്യത്തിനില്ല;കാരണം വ്യക്തമാക്കി Fianna Fail നേതാവ് മീഹോൾ മാർട്ടിൻ

Sinn Fein-മായി സഖ്യത്തിലാകില്ലെന്ന് വ്യക്തമാക്കി ഉപപ്രധാനമന്ത്രിയും, Fianna Fail നേതാവുമായ മീഹോള്‍ മാര്‍ട്ടിന്‍. ഇരു പാര്‍ട്ടികളും തമ്മില്‍ ‘വലിയ പൊരുത്തക്കേടുകളുണ്ട്’ എന്നും കൗണ്ടി ടിപ്പററിയില്‍ നടക്കുന്ന പാര്‍ട്ടി പരിപാടിയില്‍ അദ്ദേഹം വ്യക്തമാക്കി. നിലവില്‍ പ്രതിപക്ഷമായ Sinn Fein-മായി ഭാവിയില്‍ സഖ്യമുണ്ടാക്കുമോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മാര്‍ട്ടിന്‍. ഇപ്പോഴത്തെ സര്‍ക്കാരില്‍ Fine Gael-മായി സഖ്യമുണ്ടാക്കിയ Fianna Fail ഭരണകക്ഷിയാണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ Fianna fail-ന്റെയും Sinn Fein-ന്റെയും ആദര്‍ശങ്ങള്‍ തമ്മില്‍ ഒത്തുപോകുന്നതല്ലെന്ന് പറഞ്ഞ മാര്‍ട്ടിന്‍, Sinn Fein-ന്റെ … Read more

അയർലണ്ടിലെ പകുതിയോളം ജനങ്ങൾക്കും സർക്കാരിൽ വിശ്വാസമില്ല; സർക്കാർ തെറ്റായ വിവരങ്ങൾ നൽകുന്നുവെന്നും UCD-യുടെ പഠനം

അയര്‍ലണ്ടിലെ ജനങ്ങളില്‍ പകുതിയോളം പേര്‍ക്കും നിലവിലെ സര്‍ക്കാരിലുള്ള വിശ്വാസം നഷ്ടപ്പെട്ടതായി പഠനം. European Commission Horizon 2020 പ്രോജക്ടായ PERITIA-യുടെ ഭാഗമായി University College Dublin (UCD) നടത്തിയ പഠനത്തിലാണ് രാജ്യത്തെ 48% ജനങ്ങളും ഈ സര്‍ക്കാരില്‍ വിശ്വസിക്കുന്നില്ലെന്ന് കണ്ടെത്തിയത്. പഠനത്തില്‍ പങ്കെടുത്തവരില്‍ 58% പേരും, സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കുന്നത് പക്ഷപാതപരമായ വിവരങ്ങളോ, തെറ്റായ വിവരങ്ങളോ ആണെന്നും പ്രതികരിച്ചു. രാജ്യത്തെ ആറ് കൗണ്ടികളില്‍ നിന്നുള്ള 12,000 പേരാണ് പഠനത്തിന്റെ ഭാഗമായുള്ള സര്‍വേയില്‍ പങ്കെടുത്തത്. മറ്റ് യൂറോപ്യന്‍ രാജ്യങ്ങളുമായി … Read more

രാജ്യത്ത് ഏറ്റവും ജനപ്രീതിയുള്ള പാർട്ടി Sinn Fein ആണെങ്കിലും നിലവിലെ കൂട്ടുകക്ഷി സർക്കാർ തന്നെ വീണ്ടും അധികാരത്തിൽ വന്നേക്കുമെന്ന് സർവേ

അയര്‍ലണ്ടിലെ ഏറ്റവും ജനപ്രീതിയുള്ള രാഷ്ട്രീയ പാര്‍ട്ടിയായി തുടര്‍ന്ന് പ്രതിപക്ഷമായ Sinn Fein. The Sunday Independent/Ireland Thinks നടത്തിയ സര്‍വേയില്‍ 33% പേരുടെ പിന്തുണയാണ് Mary Lou McDonald നയിക്കുന്ന പാര്‍ട്ടിക്കുള്ളത്. സര്‍ക്കാര്‍ കക്ഷിയായ Fine Gael-ന് 23% പേരുടെ പിന്തുണയാണ് ലഭിച്ചിരിക്കുന്നത്. മുന്‍ സര്‍വേയില്‍ നിന്നും 2% കുറവാണിത്. മറ്റൊരു സര്‍ക്കാര്‍ കക്ഷിയായ Fianna Fail, 2 പോയിന്റ് മെച്ചപ്പെടുത്തിക്കൊണ്ട് 19% പേരുടെ പിന്തുണ നേടി. സര്‍ക്കാരിലെ കൂട്ടുകക്ഷിയായ ഗ്രീന്‍ പാര്‍ട്ടിക്ക് ഒരു പോയിന്റ് കുറഞ്ഞ് … Read more