ശ്രദ്ധിക്കുക! അടുത്ത മാസത്തോടെ ലക്ഷക്കണക്കിന് ജിമെയിൽ അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്യുമെന്ന് ഗൂഗിൾ

രണ്ട് വര്‍ഷത്തിലേറെയായി നിഷ്‌ക്രിയമായി കിടക്കുന്ന ജിമെയില്‍, ഡ്രൈവ്, ഫോട്ടോസ് മുതലായ അക്കൗണ്ടുകള്‍ എന്നെന്നേക്കുമായി ഡിലീറ്റ് ചെയ്യാന്‍ ഗൂഗിള്‍. ഇതോടെ അക്കൗണ്ടുമായി ബന്ധപ്പെട്ട ഇമെയിലുകള്‍, ഡോക്യുമെന്റ്‌സ്, സ്‌പ്രെഡ്ഷീറ്റ്‌സ്, കലണ്ടര്‍ അപ്പോയിന്റ്‌മെന്റ്‌സ്, ഫോട്ടോസ്, വീഡിയോസ് എന്നിവയെല്ലാം ഡിലീറ്റ് ചെയ്യപ്പെടും. 2023 ഡിസംബര്‍ മാസത്തോടെ ഡിലീറ്റ് ചെയ്യാനുള്ള നടപടികള്‍ ആരംഭിക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ജിമെയില്‍ അക്കൗണ്ടുകളെ ഇത് ബാധിക്കും. വര്‍ഷങ്ങളോളം ഉപയോഗിക്കാതെ കിടക്കുന്ന അക്കൗണ്ടുകളുടെ പാസ്‌വേര്‍ഡുകള്‍ ചോര്‍ത്തിയെടുക്കാന്‍ ഹാക്കര്‍മാര്‍ക്ക് എളുപ്പമാണെന്നും, അതുവഴി ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങളും അവര്‍ ചോര്‍ത്തിയെടുത്തേക്കാമെന്നുമുള്ളതിനാലാണ് നടപടിയെന്ന് … Read more