മലയാളിയായ ജോജോ ഫ്രാൻസിസ് യുകെയിൽ നിര്യാതനായി; മൃതദേഹം നാട്ടിലെത്തിക്കാൻ സുമനസ്സുകളുടെ സഹായം തേടി കുടുംബം

യുകെയില്‍ അന്തരിച്ച മലയാളിയായ ജോജോ ഫ്രാന്‍സിസിന്റെ ഭൗതികദേഹം നാട്ടിലെത്തിക്കാന്‍ ഉദാരമതികളുടെ സഹായം തേടി കുടുംബം. ജൂണ്‍ 28-നാണ് യുകെയിലെ ബെഡ്‌ഫോര്‍ഡില്‍ താമസിക്കുന്ന ജോജോ അന്തരിച്ചത്. രാത്രിയില്‍ ഉറങ്ങാന്‍ കിടന്ന ശേഷം മരണം സംഭവിക്കുകയായിരുന്നു. ബെഡ്‌ഫോര്‍ഡിനടുത്തുള്ള സെന്റ് നോട്ട്‌സിലെ ഒരു നഴ്‌സിങ് ഹോമില്‍ കെയററായി ജോലി ചെയ്യുകയാണ് ഭാര്യ റീനമോള്‍ ആന്റണി. മകന്‍ ലിയോ 11-ആം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. റീനയുടെ അനുജത്തി ജീന ആന്റണി ഡബ്ലിനില്‍ കെയര്‍ അസിസ്റ്റന്റായി ജോലി ചെയ്തുവരികയാണ്. കേരളത്തില്‍ ചങ്ങനാശേരി കുറുമ്പനാടം സ്വദേശിയായ ജോജോ, … Read more

രണ്ട് വയസുകാരന് ചികിത്സാ സഹായമെത്തിക്കാൻ സ്വന്തം ഛായാചിത്രം വിൽക്കാൻ സമ്മതം മൂളി അയർലണ്ടിലെ അധോലോക നായകൻ ജെറി ഹച്ച്

അപൂര്‍വ്വരോഗം ബാധിച്ച രണ്ട് വയസുകാരന് സഹായമെത്തിക്കാന്‍ തന്റെ ഛായാചിത്രം ടിക്കറ്റ് വിൽപ്പന വഴി സമ്മാനമായി നൽകാൻ അനുമതി നല്‍കി അയര്‍ലണ്ടിലെ മാഫിയ തലവനായ ജെറി ‘ദി മങ്ക്’ ഹച്ച്. കൗണ്ടി കെറിയിലെ Listowel സ്വദേശിയായ Axel Horgan എന്ന രണ്ട് വയസുകാരനാണ് കാലിന്റെ ചലനത്തെ ബാധിക്കുന്ന ക്ലോവ്‌സ് എന്ന അസുഖവുമായി കഷ്ടപ്പെടുന്നത്. Axel-ന്റെ ചികിത്സയ്ക്കായി പണം സ്വരൂപിക്കാനാണ് ഈ വ്യത്യസ്തമായ ധനസമാഹരണ പദ്ധതി. ലോകമെങ്ങുമായി 200-ല്‍ താഴെ പേര്‍ക്ക് മാത്രമേ ഈ രോഗം സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളൂ. Crumlin Children’s … Read more

ഇന്ന് ഏപ്രിൽ ഫൂൾ! വിഡ്ഢി ദിനത്തിന് പിന്നിലെ ‘സത്യം’ എന്തെന്നെറിയാമോ?

ഏപ്രില്‍ 1 ലോകമെങ്ങും വിഡ്ഢിദിനം അഥവാ ഏപ്രില്‍ ഫൂള്‍ ആയി ആഘോഷിക്കുകയാണ്. പരസ്പരം പറ്റിക്കുക, വിഡ്ഢികളാക്കുക, കുസൃതി കാണിക്കുക തുടങ്ങിയവയ്ക്ക് ‘ലൈസന്‍സ്’ കിട്ടുന്ന ഈ ദിനത്തിന് പിന്നിലെ ‘സത്യം’ എന്തെന്ന് അറിയാമോ? ഏപ്രില്‍ ഫൂള്‍ ദിനാരംഭവുമായി ബന്ധപ്പെട്ട് നിരവധി കഥകള്‍ ഉണ്ടെങ്കിലും അവയില്‍ ഏറ്റവും കൂടുതല്‍ പ്രചാരത്തിലുള്ളത് 16-ആം നൂറ്റാണ്ടില്‍ ഫ്രാന്‍സില്‍ നിന്നുമുള്ളതാണ്. 1582-ല്‍ അതുവരെ പിന്തുടര്‍ന്നു വന്നിരുന്ന ജൂലിയന്‍ കലണ്ടര്‍ ഉപേക്ഷിച്ച് ഫ്രഞ്ചുകാര്‍ ജോര്‍ജ്ജിയന്‍ കലണ്ടര്‍ ഉപയോഗിക്കാന്‍ തുടങ്ങി. ജൂലിയന്‍ കലണ്ടര്‍ പ്രകാരം വസന്തകാലത്ത്, അതായത് … Read more

ലോകത്തെ ഏറ്റവും ശാന്തമായ തെരുവുകളിലൊന്ന് ഡബ്ലിനിൽ; ഏതെന്ന് അറിയണ്ടേ?

ലോകത്തെ ഏറ്റവും ശാന്തമായ തെരുവുകളിലൊന്ന് അയര്‍ലണ്ടില്‍. Time Out Magazine പുറത്തുവിട്ട ‘World’s Coolest Streets’ പട്ടികയില്‍ 22-ആം സ്ഥാനമാണ് ഡബ്ലിനിലെ Camden Street നേടിയിട്ടുള്ളത്. കലാപ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യമുള്ളതും, ലളിതവുമായ പ്രദേശം എന്നാണ് മാഗസിന്‍ Camden Street-നെ വിശേഷിപ്പിച്ചിരിക്കുന്നത്. ഇവിടുത്തെ റസ്റ്ററന്റുകളായ Bunsen, Mister S എന്നിവയെപ്പറ്റിയും, ബാറുകളായ The Bleeding Horse, Anseo എന്നിവയെ പറ്റിയും മാഗസിനില്‍ പരാമര്‍ശിച്ചിട്ടുണ്ട്. അതേസമയം ഈ വര്‍ഷത്തെ പട്ടികയില്‍ ഒന്നാം സ്ഥാനം നേടിയിരിക്കുന്നത് ഓസ്‌ട്രേലിയയിലെ മെല്‍ബണിലുള്ള High Street ആണ്. … Read more

അയർലണ്ടിന്റെ മുത്തശ്ശി 108-ആം വയസിൽ വിട വാങ്ങി

അയര്‍ലണ്ടിലെ ഏറ്റവും പ്രായം കൂടിയ വനിതയായിരുന്ന Bridget Teirney തന്റെ 108-ആം വയസില്‍ വിടവാങ്ങി. കൗണ്ടി കാവനിലെ Loughduff-ലുള്ള Drumgore സ്വദേശിനിയായ ടിയര്‍നി, കഴിഞ്ഞ ബുധനാഴ്ചയാണ് അന്തരിച്ചത്. രണ്ട് ലോകമഹായുദ്ധങ്ങള്‍ക്കും, മൂന്ന് മഹാമാരികള്‍ക്കും സാക്ഷിയായിരുന്നു 2023 ജൂലൈ 5-ന് 108-ആം പിറന്നാള്‍ ആഘോഷിച്ച ടിയര്‍നി. തന്റെ അമ്മ എന്നും സന്തോഷവതിയായിരുന്നുവെന്ന് മകനായ ടോം (73) ജന്മദിനാഘോഷവേളയില്‍ പറഞ്ഞിരുന്നു. ഒമ്പത് മക്കളുള്ള ടിയര്‍നി, തന്റെ കുടുംബ ഫാമില്‍ കഠിനാധ്വാനം ചെയ്തായിരുന്നു ജീവിച്ചിരുന്നത്. പാട്രിക് ആയിരുന്നു ടിയര്‍നിയുടെ ഭര്‍ത്താവ്. അയര്‍ലണ്ടിലെ … Read more