ഡബ്ലിനിൽ വെടിവെപ്പിൽ ഒരാൾക്ക് പരിക്ക്; രണ്ടുപേർ അറസ്റ്റിൽ

ഡബ്ലിനില്‍ വെള്ളിയാഴ്ച നടന്ന വെടിവെപ്പില്‍ ഒരാള്‍ക്ക് പരിക്ക്. സംഭവത്തില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തതായും ഗാര്‍ഡ അറിയിച്ചു. ഫിന്‍ഗ്ലാസിലെ സെന്റ് മാര്‍ഗരറ്റ്‌സ് റോഡില്‍ വൈകിട്ട് 5 മണിയോടെയാണ് വെടിവെപ്പ് നടന്നത്. തുടര്‍ന്ന് ഗാര്‍ഡയും അടിയന്തരരക്ഷാ സേനയും എത്തുകയും, പരിക്കേറ്റയാളെ Mater Hospital-ലേയ്ക്ക് മാറ്റുകയും ചെയ്തു. ഇദ്ദേഹത്തിന് 20-ലേറെ പ്രായമുണ്ട്. പരിക്ക് ജീവന് ഭീഷണിയുള്ളതല്ലെന്നാണ് വിവരം. സംഭവവുമായി ബന്ധപ്പെട്ട് 20-ലേറെ പ്രായമുള്ള മറ്റ് രണ്ടുപേരെ അറസ്റ്റ് ചെയ്തതായി ഗാര്‍ഡ അറിയിച്ചു. ഇവരെ ഫിന്‍ഗ്ലാസ് ഗാര്‍ഡ സ്റ്റേഷനില്‍ ചോദ്യം ചെയ്തുവരികയാണ്. … Read more

ഭൂമിക്കടിയിലെ അറയിൽ കഞ്ചാവ് വളർത്തൽ; ഗോൾവേയിൽ രണ്ട് പേർ അറസ്റ്റിൽ

ഭൂമിക്കടിയിലെ അറയില്‍ ഒളിപ്പിച്ച് വളര്‍ത്തിയ 70,300 യൂറോ വിലവരുന്ന കഞ്ചാവുമായി രണ്ട് പേര്‍ അറസ്റ്റില്‍. ഗോള്‍വേയിലെ Dunmore-ലുള്ള ഒരു വീട്ടില്‍ ചൊവ്വാഴ്ച നടത്തിയ പരിശോധനിലാണ് അണ്ടര്‍ഗ്രൗണ്ട് സംവിധാനത്തില്‍ കഞ്ചാവ് ചെടികള്‍ വളര്‍ത്തുന്നതായി കണ്ടെത്തിയത്. ഇവിടെ നിന്നും ഒരു പുരുഷനെയും, സ്ത്രീയെയും അറസ്റ്റ് ചെയ്തതായും ഗാര്‍ഡ അറിയിച്ചു. അറസ്റ്റിലായ സ്ത്രീക്ക് 60-ലേറെയും, പുരുഷന് 30-ലേറെയും പ്രായമുണ്ട്. പിടിച്ചെടുത്തതില്‍ 52,800 യൂറോ വിലവരുന്ന കഞ്ചാവ് ചെടികളും, 11,500 യൂറോ വിലയുള്ള കഞ്ചാവ് ഹെര്‍ബും പെടും. സംഭത്തിന്റെ തുടര്‍ച്ചയായി ഗോള്‍വേ നഗരത്തില്‍ … Read more

കുട്ടികളുടെ അശ്ലീലദൃശ്യങ്ങൾ കണ്ടുവെന്ന് കാട്ടി ഗാർഡയിൽ നിന്നും വരുന്ന ഇമെയിലുകൾ വ്യാജമെന്ന് മുന്നറിയിപ്പ്

നിങ്ങള്‍ കുട്ടികള്‍ ഉള്‍പ്പെടുന്ന അശ്ലീലദൃശ്യങ്ങള്‍ കണ്ടു എന്നറിയിച്ചുകൊണ്ട് ഗാര്‍ഡയുടെ പേരില്‍ വരുന്ന ഇമെയിലുകള്‍ തട്ടിപ്പെന്ന് An Garda Siochana. ഇത്തരത്തിലൊരു ഇമെയില്‍ ഈയിടെ ഒരു സ്ത്രീക്ക് ലഭിച്ചതോടെയാണ് തട്ടിപ്പ് വെളിവായത്. Dooradoyle-ല്‍ താമസിക്കുന്ന 60-ലേറെ പ്രായമുള്ള ഒരു സ്ത്രീക്കാണ് An Garda Siochana-യില്‍ നിന്നെന്ന പേരില്‍ ഇത്തരത്തില്‍ ഒരു ഇമെയില്‍ ലഭിച്ചത്. മെയിലിനൊപ്പം അറ്റാച്ച് ചെയ്തിരിക്കുന്ന പിഡിഎഫ് ഫയലില്‍, താങ്കള്‍ ചൈല്‍ഡ് പോണോഗ്രാഫി കണ്ടുവെന്നും, കേസന്വേഷണം നടക്കുകയാണെന്നുമാണ് എഴുതിയിരിക്കുന്നത്. എന്നാല്‍ ഇത്തരം മെയില്‍ ഗാര്‍ഡയില്‍ നിന്നല്ലെന്നും, ഇതിനോട് … Read more

15 ലക്ഷം യൂറോയുടെ കഞ്ചാവും കൊക്കെയ്നുമായി യുവാവ് അറസ്റ്റിൽ

15 ലക്ഷം യൂറോയുടെ കഞ്ചാവും, കൊക്കെയ്‌നുമായി മീത്തില്‍ ഒരാള്‍ അറസ്റ്റില്‍. ശനിയാഴ്ച രാവിലെയാണ് മീത്തില്‍ ഒരു കാര്‍ നിര്‍ത്തി പരിശോധിക്കുന്നതിനിടെ സംശയം തോന്നിയ ഗാര്‍ഡ കാറിലുണ്ടായിരുന്ന 20-ലേറെ പ്രായമുള്ള പുരുഷനെ ചോദ്യം ചെയ്യുന്നത്. ഇയാളില്‍ നിന്നും കണക്കില്‍പ്പെടാത്ത 39,750 യൂറോ പണവും കണ്ടെടുത്തു. ഇതിന്റെ തുടര്‍ച്ചയായി കില്‍ഡെയറിലെ Newbridge പ്രദേശത്തെ വീട്ടില്‍ ഗാര്‍ഡ നടത്തിയ തെരച്ചിലില്‍ 420,000 യൂറോ വില വരുന്ന കൊക്കെയ്‌നും, 1.12 മില്യണ്‍ യൂറോ വിലവിരുന്ന കഞ്ചാവും കണ്ടെടുത്തു. ഒപ്പം മിക്‌സിങ് ഏജന്റുകള്‍, മറ്റ് … Read more

ലൂക്കനിൽ കണ്ടെത്തിയ മഞ്ഞ പാമ്പിന്റെ ഉടമയെ തേടി ഗാർഡ

വെസ്റ്റ് ഡബ്ലിനിലെ ലൂക്കനില്‍ കണ്ടെത്തിയ പാമ്പിന്റെ ഉടമയെ തേടി ഗാര്‍ഡ. ശനിയാഴ്ചയാണ് bright yellow corn snake-നെ കണ്ടെത്തിയത്. ഇതിനെ നിലവില്‍ കൗണ്ടി മീത്തിലെ National Exotic Animal Sanctuary-യില്‍ സംരക്ഷിച്ചിരിക്കുകയാണ്. ലൂക്കനില്‍ നിന്നാണ് കണ്ടെത്തിയത് എന്നതിനാല്‍ താല്‍ക്കാലികമായി ‘ലൂക്കന്‍’ എന്ന് തന്നെയാണ് പാമ്പിന് പേര് നല്‍കിയിരിക്കുന്നത്. നിസ്സാരമായ ചില പരിക്കുകളുണ്ടെങ്കിലും ലൂക്കന് മറ്റ് ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലെന്ന് സാന്‍ക്ച്വറി അധികൃതര്‍ പറഞ്ഞു. ഇത് ആണാണോ പെണ്ണാണോ എന്ന് ഇതുവരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. ഈ പാമ്പിനെ കളഞ്ഞുകിട്ടിയതാണ് എന്നതിനാല്‍ ഉടമ … Read more

അയർലണ്ടിൽ ബാങ്ക് ഹോളിഡേ വീക്കെൻഡിൽ ഗതാതഗത നിയമം ലംഘിച്ചതിന് വ്യാപക അറസ്റ്റ്; ഡ്രൈവിങ്ങിനിടെ മദ്യവും മയക്കുമരുന്നുമുപയോഗിച്ച 146 പേർ പിടിയിൽ

മെയ് മാസത്തില്‍ ബാങ്ക് അവധിയോടെ വന്ന വാരാന്ത്യത്തില്‍ മദ്യം, മയക്കുമരുന്ന് എന്നിവ ഉപയോഗിച്ച് വാഹനമോടിച്ച 146 പേരെ അറസ്റ്റ് ചെയ്തതായി ഗാര്‍ഡ. 2,298 പേര്‍ക്കെതിരെ അമിതവേഗതയില്‍ വാഹനമോടിച്ചതിനും നടപടിയെടുത്തു. നാല് ദിവസത്തെ അവധിയായിരുന്നു ഈ ബാങ്ക് ഹോളിഡേ വീക്കെന്‍ഡില്‍ ലഭിച്ചത്. ഏപ്രില്‍ 29-ന് പകല്‍ 12 മണി മുതല്‍ മെയ് 3 ചൊവ്വാഴ്ച രാവിലെ 7 മണിവരെ നീണ്ട ഓപ്പറേഷനിലാണ് ഗതാഗതനിയമങ്ങള്‍ ലംഘിച്ച അനവധി പേരെ അറസ്റ്റ് ചെയ്തതായും, നടപടിയെടുത്തതായും ഗാര്‍ഡ വ്യക്തമാക്കിയത്. ആക്‌സിഡന്റുകളും, പരിക്കുകളും കുറയ്ക്കുക … Read more

ഡബ്ലിൻ എയർപോർട്ടിൽ ജീവനക്കാർ മോഷണം നടത്തിയെന്നും, കോൺട്രാക്ട് ജീവനക്കാരി യാത്ര ചെയ്യാനെത്തിയ ആളെ ആക്രമിച്ചെന്നും പരാതി; അന്വേഷണമാരംഭിച്ച് ഗാർഡ

ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ ജീവനക്കാര്‍ മോഷണം നടത്തിയെന്നും, എയര്‍പോര്‍ട്ടിലെ കോണ്‍ട്രാക്ട് ജോലിക്കാരിലൊരാള്‍ യാത്രയ്‌ക്കെത്തിയ ആളെ ആക്രമിച്ചെന്നുമുള്ള പരാതിയില്‍ അന്വേഷണമാരംഭിച്ച് ഗാര്‍ഡ. മോഷണപരാതികളിലൊന്നില്‍ ആരോപണം നേരിടുന്ന ഒരു ജീവനക്കാരിലൊരാള്‍ സ്വമേധയാ രാജി വച്ചതായും റിപ്പോര്‍ട്ടുണ്ട്. ലാപ്‌ടോപ് മോഷ്ടിച്ചു എന്നാണ് ഇയാള്‍ക്കെതിരായ ആരോപണം. എയര്‍പോര്‍ട്ടിലെ ഒരു ഷോപ്പില്‍ നിന്നും പെര്‍ഫ്യൂം മോഷ്ടിച്ചു എന്ന കുറ്റത്തിനാണ് മറ്റൊരു ജീവനക്കാരന്‍ അന്വേഷണം നേരിടുന്നത്. പുറത്തെ ഒരു കമ്പനിയില്‍ നിന്നും എയര്‍പോര്‍ട്ടിലെ ക്യൂ നിയന്ത്രിക്കാനായി ഏര്‍പ്പാടാക്കിയ ഒരു കോണ്‍ട്രാക്ട് ജോലിക്കാരി, യാത്ര ചെയ്യാനെത്തിയ ഒരാളുമായി തര്‍ക്കമുണ്ടായതായും, … Read more

ലിമറിക്കിൽ നിന്നും കാണാതായ ഡേവിസിനെ (22) കണ്ടെത്താൻ സഹായിക്കാമോ?

ലിമറിക്കില്‍ നിന്നും കാണാതായ ചെറുപ്പക്കാരനെക്കുറിച്ച് വിവരങ്ങള്‍ നല്‍കി സഹായിക്കാന്‍ പൊതുജനത്തോട് അഭ്യര്‍ത്ഥിച്ച് ഗാര്‍ഡ. Dooradoyle പ്രദേശത്ത് നിന്നും ഏപ്രില്‍ 27 ബുധനാഴ്ച മുതലാണ് Davis Mazelis എന്ന 22-കാരനെ കാണാതായത്. 5 അടി 11 ഇഞ്ച് ഉയരം, ശരാശരി വണ്ണം, നീളം കുറഞ്ഞ ലൈറ്റ് ബ്രൗണ്‍ തലമുടി എന്നിവയാണ് ഇദ്ദേഹത്തെ തിരിച്ചറിയാനുള്ള മാര്‍ഗ്ഗങ്ങള്‍. ഡേവിസിനെ പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ തൊട്ടടുത്ത ഗാര്‍ഡ സ്റ്റേഷനിലോ, താഴെ പറയുന്ന നമ്പറുകളിലോ അറിയിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു:Roxboro Road Garda Station on … Read more

ദ്രോഹഡയിൽ 20 ലക്ഷം യൂറോയുടെ കഞ്ചാവുമായി രണ്ട് പേർ അറസ്റ്റിൽ

20 ലക്ഷം യൂറോയുടെ കഞ്ചാവുമായി Co Louth-ല്‍ രണ്ട് പേര്‍ അറസ്റ്റില്‍. ദ്രോഹഡയില്‍ വെള്ളിയാഴ്ച ഗാര്‍ഡ നടത്തിയ തെരച്ചിലിലാണ് ഏകദേശം 100 കിലോഗ്രാം തൂക്കം വരുന്ന കഞ്ചാവ് കണ്ടെടുത്തത്. ഇവിടെ നിന്നും 49, 65 പ്രായക്കാരായ രണ്ട് പുരുഷന്മാരെ അറസ്റ്റ് ചെയ്തു. ഇവരെ ഇന്ന് രാവിലെ 11 മണിക്ക് ദ്രോഹഡ ജില്ലാ കോടതിയിലെ പ്രത്യേക സിറ്റിങ്ങില്‍ ജഡ്ജിന് മുമ്പില്‍ ഹാജരാക്കും. പ്രദേശത്ത് സംഘടിതകുറ്റകൃത്യങ്ങള്‍ നടത്തിവരുന്നവരെ ലക്ഷ്യമിട്ടായിരുന്നു ഓപ്പറേഷനെന്ന് ഗാര്‍ഡ പറഞ്ഞു. Garda National Drugs & Organised … Read more

Leinster-ൽ Criminal Assets Bureau (CAB) പരിശോധനയിൽ ഡിസൈനർ വസ്ത്രങ്ങളും ആഡംബര വാച്ചുകളും പിടിച്ചെടുത്തു

Leinster-ല്‍ Criminal Assets Bureau (CAB) നടത്തിയ പരിശോധനയില്‍ ഡിസൈനര്‍ വസ്ത്രങ്ങള്‍, വാച്ചുകള്‍, ഹാന്‍ഡ് ബാഗുകള്‍ എന്നിവ പിടിച്ചെടുത്തു. കണക്കില്‍പ്പെടാത്ത 22,000 യൂറോ പണവും പിടിച്ചെടുത്തതില്‍ പെടുന്നു. മയക്കുമരുന്ന് വില്‍പ്പന, അനധികൃതമായി പണം പലിശയ്ക്ക് നല്‍കല്‍ എന്നിവ നടത്തിവരുന്ന ഡബ്ലിനിലെ സംഘടിത കുറ്റവാളികളെ ലക്ഷ്യമിട്ടായിരുന്നു പരിശോധന. വെള്ളിയാഴ്ച രാവിലെയോടെ Dublin Metropolitan Region (DMR) West, DMR South, Laois,Kildare എന്നിവിടങ്ങളിലെ 10 പ്രദേശങ്ങളിലാണ് പരിശോധന നടന്നത്. ഇതില്‍ നാല് വീടുകളും നാല് ബിസിനസ് സ്ഥാപനങ്ങളും ഉള്‍പ്പെടുന്നു. … Read more