ഗാർഡയുടെ ടേസർ ഗണ്ണുകൾ അപ്ഗ്രേഡ് ചെയ്യാൻ ചെലവിട്ടത് 1 മില്യൺ യൂറോ; കൂടുതൽ എണ്ണം വാങ്ങാനും നീക്കം

ഗാര്‍ഡ ഉപയോഗിക്കുന്ന ടേസര്‍ ഗണ്‍ (taser gun) അപ്‌ഗ്രേഡ് ചെയ്യാനായി കഴിഞ്ഞ വര്‍ഷം ചെലവിട്ടത് 1 മില്യണിലധികം യൂറോ. അക്രമകാരികളെ നേരിടുമ്പോള്‍ ഇലക്ട്രിക് ഷോക്ക് നല്‍കാനായി ഉപയോഗിക്കുന്ന ഉപകരണമാണ് ടേസര്‍ ഗണ്‍. 11 മീറ്റര്‍ ദൂരെ നില്‍ക്കുന്ന ആളെ വരെ ഇതുപയോഗിച്ച് ഷോക്കേല്‍പ്പിക്കാന്‍ സാധിക്കും. അക്രമിയെ പരിക്കില്ലാതെ വേദനിപ്പിക്കുകയാണ് ഇതിന്റെ ഉദ്ദേശ്യം. ഗാര്‍ഡയുടെ കൈവശമുള്ള ഈ ഉപകരണങ്ങള്‍ അപ്‌ഗ്രേഡ് ചെയ്യാനായി കഴിഞ്ഞ വര്‍ഷം 1.1 മില്യണ്‍ യൂറോയും, ഈ വര്‍ഷം ഇതുവരെ 123,000 യൂറോയും ചെലവിട്ടതായാണ് നീതിന്യായവകുപ്പിന്റെ … Read more

വിക്ക്ലോയിൽ അഭയാർഥികളുടെ കെട്ടിടത്തിന് മുന്നിൽ പ്രതിഷേധക്കാർ ഗാർഡയെ ആക്രമിച്ചു; 6 അറസ്റ്റ്

കൗണ്ടി വിക്ക്ലോയിൽ അഭയാർത്ഥികളെ താമസിപ്പിക്കാൻ പോകുന്ന കെട്ടിടത്തിന് മുന്നിൽ പ്രതിഷേധവും ബുദ്ധിമുട്ടുകളും സൃഷ്ടിച്ച ആറു പേരെ ഗാർഡ അറസ്റ്റ് ചെയ്തു. -ലെ -നു സമീപം എന്നറിയപ്പെടുന്ന കെട്ടിടത്തിന് മുന്നിൽ വ്യാഴാഴ്ച രാത്രിയാണ് സംഭവം. കെട്ടിടത്തിൽ അറ്റകുറ്റപ്പണികൾക്കായി എത്തിയ ജോലിക്കാരെ പ്രതിഷേധക്കാർ തടഞ്ഞതോടെയാണ് പ്രശ്നം ആരംഭിച്ചതെന്ന് ഗാർഡ പറഞ്ഞു. സഥലത്തെത്തിയ ഗാർഡയ്ക്ക് നേരെയും ആക്രമണം ഉണ്ടായി. കെട്ടിടത്തിലേക്ക് അതിക്രമിച്ച് കയറാൻ ശ്രമിച്ച മറ്റ്‌ ചിലരെ ഇവിടെ നിന്നും നീക്കം ചെയ്തതായും ഗാർഡ വക്താവ് അറിയിച്ചു. പകൽ ഉടനീളം പ്രതിഷേധക്കാർ … Read more

ഡബ്ലിനിൽ ഇനി കളി മാറും; നഗരം സുരക്ഷിതമാക്കാൻ സായുധ ഗാർഡ സേനയെ ഇറക്കി സർക്കാർ

ഡബ്ലിനില്‍ അക്രമസംഭവങ്ങള്‍ വര്‍ദ്ധിച്ചത് വലിയ വിവാദമായ സാഹചര്യത്തില്‍, നഗരത്തില്‍ ആയുധധാരികളായ ഗാര്‍ഡ ഉദ്യോഗസ്ഥരെ നിയോഗിക്കുന്നു. നഗരത്തെ കൂടുതല്‍ സുരക്ഷിതമാക്കാന്‍ നീതിന്യായവകുപ്പ് മന്ത്രി ഹെലന്‍ മക്കന്റീ 10 മില്യണ്‍ യൂറോ വകയിരുത്തി പ്രഖ്യാപിച്ച പദ്ധതിയുടെ ഭാഗമായാണ് പട്രോളിങ് കൂടുതല്‍ ശക്തമാക്കുക എന്ന ഉദ്ദേശ്യത്തോടെ ആയുധധാരികളായ ഗാര്‍ഡയെ നിയോഗിക്കുന്നത്. അസിസ്റ്റന്റ് ഗാര്‍ഡ കമ്മിഷണറായ Angela Willis ആണ് ഡബ്ലിന്‍ മെട്രോ പൊളിറ്റന്‍ പ്രദേശത്തെ പദ്ധതിയുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടത്. ചില ദിവസങ്ങളില്‍ കുറ്റകൃത്യങ്ങള്‍ തടയുക ലക്ഷ്യമിട്ട് പ്രത്യേക ഓപ്പറേഷനുകളും നടത്തും. ആകെ … Read more

ഡബ്ലിന് പിന്നാലെ Dundalk-ലും ആക്രമണം; രാജ്യം ഇതെങ്ങോട്ട്?

Dundalk-ലെ Rampart Lane പ്രദേശത്ത് ഞായറാഴ്ച നടന്ന ആക്രമണത്തില്‍ യുവാവിന് ഗുരുതര പരിക്ക്. ഡബ്ലിനില്‍ അക്രമസംഭവങ്ങള്‍ വര്‍ദ്ധിക്കുന്നതിനെതിരെ വലിയ വിമര്‍ശനമുയരുന്നതിനിടെയാണ് ഓഗസ്റ്റ് 6 ഞായറാഴ്ച വൈകിട്ട് 6.30-ഓടെ 20-ലേറെ പ്രായമുള്ള പുരുഷന്‍ Dundalk-ല്‍ ആക്രമിക്കപ്പെട്ടത്. ഇദ്ദേഹം നിലവില്‍ Our Lady of Lourdes Hospital-ല്‍ ചികിത്സയിലാണ്. അതേസമയം ആക്രമണവുമായി ബന്ധപ്പെട്ട് എന്തെങ്കിലും സൂചനയുള്ളവര്‍ തങ്ങളെ ബന്ധപ്പെടണമെന്ന് ഗാര്‍ഡ അഭ്യര്‍ത്ഥിച്ചു. വിവരം നല്‍കുന്നയാളിന്റെ വ്യക്തിവിവരങ്ങള്‍ ഗാര്‍ഡ രഹസ്യമായി സൂക്ഷിക്കുന്നതായിരിക്കും. സിസിടിവി, ഡാഷ് ക്യാമറ ഫൂട്ടേജുകള്‍ കൈവശമുള്ളവരോ, Dundalk-ലെ Rampart … Read more

പട്രോൾ കാറിൽ വാഹനമിടിപ്പിച്ച് ഗാർഡയെ പരിക്കേൽപിച്ചയാളെ നാല് വർഷം തടവിന് വിധിച്ച് കോടതി

ഗാര്‍ഡ പട്രോള്‍ കാറില്‍ വാഹനമിടിപ്പിക്കുകയും, ഒരു ഗാര്‍ഡ ഉദ്യോഗസ്ഥന് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ പ്രതിക്ക് നാല് വര്‍ഷം തടവ് ശിക്ഷ വിധിച്ച് കോടതി. Trevor Brown എന്ന 40-കാരനെയാണ് ഡബ്ലിന്‍ സര്‍ക്യൂട്ട് ക്രിമിനല്‍ കോടതി ശിക്ഷിച്ചത്. മോഷ്ടിച്ച ട്രക്ക് വേഗത്തില്‍ പിന്നോട്ടെടുത്ത് പട്രോള്‍ കാറില്‍ ഇടിപ്പിച്ചതിനെത്തുടര്‍ന്നാണ് വാഹനങ്ങള്‍ക്കിടയില്‍ പെട്ട് ഗാര്‍ഡ ഉദ്യോഗസ്ഥന്റെ കാലിന് പരിക്കേറ്റത്. അതേസമയം കോടതിയില്‍ മാപ്പപേക്ഷിച്ച പ്രതി, താന്‍ കാര്‍ മെല്ലെയാണ് പുറകോട്ട് എടുത്തതെന്ന് പറഞ്ഞു. എന്നാല്‍ പ്രതി വേഗത്തില്‍ കാറെടുത്ത് അപകടമുണ്ടാക്കിയാതായണ് തെളിവുകള്‍ … Read more

അയർലണ്ടിൽ ‘National Slow Down Day’ ഇന്ന്; റോഡിൽ എന്തൊക്കെ ശ്രദ്ധിക്കണം?

അയര്‍ലണ്ടിലെ റോഡുകള്‍ സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായുള്ള ‘National Slow Down Day’ ഏപ്രില്‍ 21 വെള്ളിയാഴ്ച രാവിലെ 7 മണി മുതല്‍, ഏപ്രില്‍ 22 ശനിയാഴ്ച രാവിലെ 7 മണി വരെ. ഗാര്‍ഡയും, Road Safety Authority (RSA)-യും സംയുക്തമായി നടത്തുന്ന ഈ 24 മണിക്കൂര്‍ ബോധവത്കരണ പരിപാടി, വാഹനങ്ങള്‍ വേഗത കുറച്ച് പോകാനും, ഓരോ റോഡിലും അനുവദനീയമായ വേഗതയില്‍ മാത്രം വാഹനമോടിക്കാനും ജനങ്ങളെ പ്രേരിപ്പിക്കുന്നതാണ്. ഇതിന്റെ ഭാഗമായി അയർലൻഡ് ഉടനീളം നിരവധി സ്പീഡ് ചെക്കിങ് പോയിന്റ്കൾ ഗാർഡ … Read more

കോർക്കിൽ അക്രമം; ഒരാൾക്ക് പരിക്ക്

കോര്‍ക്കില്‍ ഞായറാഴ്ച രാത്രി നടന്ന അക്രമസംഭവത്തില്‍ ഒരാള്‍ക്ക് പരിക്ക്. രാത്രി 11 മണിയോടെയാണ് Inishmore Drive പ്രദേശത്തെ ഒരു വീട്ടില്‍ അക്രമം നടക്കുന്നതായി ഗാര്‍ഡയ്ക്ക് അറിയിപ്പ് ലഭിച്ചത്. പരിക്കേറ്റയാളുടെ ജീവന് അപകടമില്ലെന്നും, ഇയാളെ കോര്‍ക്ക് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നുമാണ് വിവരം. ഇയാൾക്ക് 30-ലേറെ പ്രായമുണ്ട്. അന്വേഷണം നടക്കുകയാണ്.

കിൽഡെയറിൽ നിന്നും കാണാതായ യുവാവിനെ കണ്ടെത്താൻ സഹായിക്കാമോ?

കൗണ്ടി കില്‍ഡെയറില്‍ നിന്നും കാണാതായ 35-കാരനെ കണ്ടെത്താന്‍ പൊതുജനസഹായം തേടി ഗാര്‍ഡ. Monasterevin-ലെ വീട്ടില്‍ നിന്നും സെപ്റ്റംബര്‍ 20 ചൊവ്വാഴ്ചയാണ് Terry Dunne എന്ന യുവാവിനെ കാണാതായത്. 6 അടി ഉയരം, ഒത്ത ശരീരം, നീല നിറത്തിലുള്ള കണ്ണുകള്‍, ചുവന്ന തലമുടി, താടിരോമം എന്നിവയാണ് ഇദ്ദേഹത്തെ തിരിച്ചറിയാനുള്ള മാര്‍ഗ്ഗങ്ങള്‍. Terry-യെ പറ്റി എന്തങ്കിലും വിവരങ്ങള്‍ ലഭിക്കുന്നവര്‍ ദയവായി തൊട്ടടുത്ത ഗാര്‍ഡ സ്റ്റേഷനിലോ, താഴെ പറയുന്ന നമ്പറുകളിലോ അറിയിക്കുക:Newbridge Garda Station on 045 440180Garda Confidential Line … Read more

കിൽഡെയറിൽ കാർ തട്ടിയെടുത്ത് കടന്നുകളഞ്ഞ പ്രതി പിടിയിൽ

കില്‍ഡെയറില്‍ കാര്‍ തട്ടിയെടുത്ത കേസില്‍ പ്രതി അറസ്റ്റില്‍. മെയ് 15-ന് Monasterevin-ലായിരുന്നു സംഭവം. ഉച്ചയ്ക്ക് ശേഷം 3.10-ഓടെ കാറില്‍ നിന്നും യാത്രക്കാരനെ തള്ളിയിട്ട ശേഷം കാറുമായി കടന്നുകളയുകയായിരുന്നു പ്രതി. ഇയാള്‍ക്ക് 30-ലേറെ പ്രായമുണ്ട്. അന്വേഷണമാരംഭിച്ച ഗാര്‍ഡ കഴിഞ്ഞ ദിവസം ഇയാളെ അറസ്റ്റ് ചെയ്ത് കില്‍ഡെയര്‍ ഗാര്‍ഡ സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തു. ശേഷം കേസ് ചുമത്തിയ ഇയാളെ ഇന്നലെ Portlaoise District Court-ല്‍ ഹാജരാക്കി. മോഷ്ടിക്കപ്പെട്ട കാറും ഗാര്‍ഡ കണ്ടെടുത്തിട്ടുണ്ട്. ഇത് തിരികെ ഉടമയ്ക്ക് നല്‍കി.

ക്ലെയറിലും ലിമറിക്കിലും വൻ മയക്കുമരുന്ന് വേട്ട; 1.4 മില്യൺ യൂറോയുടെ മയക്കുമരുന്നുകൾ പിടിച്ചെടുത്തു

ക്ലെയറിലും, ലിമറിക്കിലുമായി നടത്തിയ പരിശോധനയില്‍ 1.4 മില്യണ്‍ യൂറോയുടെ മയക്കുമരുന്നുകള്‍ പിടിച്ചെടുത്ത് ഗാര്‍ഡ. സംഭവങ്ങളില്‍ അഞ്ച് പേരെ അറസ്റ്റ് ചെയ്തതായും ഗാര്‍ഡ അറിയിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം 2.15-ഓടെ ക്ലെയറിലാണ് ആദ്യ പരിശോധന നടന്നത്. ഇവിടെ ഒരു വാഹനം പരിശോധിച്ചതില്‍ നിന്നും 10,000 യൂറോ വിലവരുന്ന കൊക്കെയിന്‍ പിടികൂടി. ഇതിന് പിന്നാലെ ലിമറിക്കില്‍ വൈകുന്നേരത്തോടെ നടത്തിയ തുടര്‍പരിശോധനകളില്‍ 406,000 യൂറോ വിലവരുന്ന കൊക്കെയിന്‍, 140,000 യൂറോ വിലവരുന്ന ഹെറോയിന്‍, 45,000 യൂറോയുടെ ആംഫിറ്റമിന്‍, 42,852 യൂറോ വിലവരുന്ന … Read more