കെറിയിൽ പുരുഷൻ കാറിൽ മരിച്ച നിലയിൽ
കൗണ്ടി കെറിയില്‍ പുരുഷനെ കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിങ്കളാഴ്ച രാവിലെയാണ് Abbeydorney-ല്‍ ഒരു കാറില്‍ ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ അന്വേഷണം നടത്തുകയാണെന്ന് ഗാര്‍ഡ അറിയിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി Kerry University Hospital-ലേയ്ക്ക് മാറ്റിയിരിക്കുകയാണ്. ഇദ്ദേഹത്തെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. കാറും, പ്രദേശവും തെളിവെടുപ്പിനായി സീല്‍ ചെയ്തിട്ടുണ്ട്.