കുറ്റവാളികളിൽ നിന്നും പിടിച്ചെടുത്ത 3.1 മില്യൺ യൂറോ ഐറിഷ് ഖജനാവിലേക്ക് അടച്ച് ഗാർഡ

ഐറിഷ് ഖജനാവിലേയ്ക്ക് ഈ മാസം 3.1 മില്യണ്‍ യൂറോ അടച്ച് Garda National Drugs and Organised Crime Bureau (GNDOCB). വിവിധ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് പിടിച്ചെടുത്ത പണമാണിത്. മയക്കുമരുന്ന് വിതരണം അടക്കമുള്ളവയ്ക്കായാണ് കുറ്റവാളി സംഘങ്ങള്‍ ഈ പണം ഉപയോഗിക്കാനിരുന്നതെന്ന് ഗാര്‍ഡ പറഞ്ഞു. അന്താരാഷ്ട്ര തലത്തില്‍ വരെ പ്രവര്‍ത്തിക്കുന്ന വിവിധ ക്രിമിനല്‍ സംഘങ്ങളില്‍ നിന്നുമാണ് ഗാര്‍ഡ ഈ പണം പിടികൂടിയത്. മയക്കുമരുന്നിനും മറ്റും ചെലവാക്കുന്ന തുക വലിയ കുറ്റകൃത്യങ്ങള്‍ക്കായാണ് ക്രിമിനലുകള്‍ ഉപയോഗിക്കുന്നതെന്ന് ഗാര്‍ഡ പറഞ്ഞു. സ്വന്തം ആവശ്യത്തിന് … Read more

ലഹരി ഉപയോഗിച്ച് ഡ്രൈവിങ്; അയർലണ്ടിൽ 218 പേർ അറസ്റ്റിൽ, ഡ്രൈവിങ്ങിനിടെ മൊബൈലിൽ സംസാരിച്ചതിന് പിടിയിലായത് 209 പേർ

ബാങ്ക് ഹോളിഡേ വീക്കെന്‍ഡില്‍ ഗാര്‍ഡ നടത്തിയ റോഡ് പരിശോധനകളുടെ ഭാഗമായി ലഹരി ഉപയോഗിച്ച് വാഹനമോടിച്ചതിന് പിടിയിലായത് 218 പേര്‍. 880 പ്രത്യേക ചെക്ക്‌പോയിന്റുകളാണ് ഡ്രൈവര്‍മാര്‍ ലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്ന് അറിയാനായി ഗാര്‍ഡ സ്ഥാപിച്ചിരുന്നത്. വ്യാഴാഴ്ച രാവിലെ 7 മണിക്ക് ആരംഭിച്ച പ്രത്യേക പരിശോധനകള്‍ ഇന്നലെ രാവിലെ 7 മണിക്കാണ് അവസാനിച്ചത്. ആകെ 2,150 ഡ്രൈവര്‍മാര്‍ അമിതവേഗതയ്ക്കും പിടിയിലായിട്ടുണ്ട്. വിവിധ നിയമലംഘനങ്ങള്‍ കാരണം 512 വാഹനങ്ങള്‍ ഈ പരിശോധനകള്‍ക്കിടെ ഗാര്‍ഡ പിടിച്ചെടുത്തു. ഡ്രൈവിങ്ങിനിടെ മൊബൈലില്‍ സംസാരിച്ചതിന് 209 പേര്‍, … Read more

Dundalk-ൽ നിന്നും കാണാതായ എട്ട് വയസുകാരൻ Kyran Durnin-ന് വേണ്ടി ജാഗ്രതാ കൂട്ടായ്മ സംഘടിപ്പിച്ചു

Dundalk-ല്‍ നിന്നും കാണാതായ എട്ട് വയസുകാരന്‍ Kyran Durnin-ന് വേണ്ടി ജാഗ്രതാ കൂട്ടായ്മ സംഘടിപ്പിച്ച് നാട്ടുകാര്‍. തിങ്കളാഴ്ച രാത്രിയാണ് Market Square-ല്‍ കൂട്ടായ്മ സംഘടിപ്പിച്ചത്. ‘Where is wee Kyran Durnin?’ എന്ന എഴുത്തോടെ Kyran-ന്റെ ഫോട്ടോ കൊളാഷ് പതിച്ച വലിയ സ്‌ക്രീനിന് മുന്നില്‍ നിരവധി പേര്‍ മെഴുകുതിരികള്‍ കത്തിച്ചു. കുട്ടിയെ കാണാതായ സംഭവത്തില്‍ ഗാര്‍ഡ കൊലപാതകമെന്ന നിലയ്ക്ക് അന്വേഷണമാരംഭിച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായി കഴിഞ്ഞയാഴ്ച കുട്ടിയുടെ കുടുംബവീട്ടില്‍ ഗാര്‍ഡ പരിശോധ നടത്തിയിരുന്നു. മാസങ്ങള്‍ക്ക് മുമ്പാണ് Kyran-നെ, അമ്മയോടൊപ്പം … Read more

ബാങ്ക് ഹോളിഡേ വീക്കെൻഡ് പരിശോധന: അയർലണ്ടിൽ അമിതവേഗത്തിന് പിടിയിലായത് 1,200 ഡ്രൈവർമാർ

വ്യാഴാഴ്ച രാവിലെ 7 മണി മുതല്‍ ആരംഭിച്ച പ്രത്യേക ബാങ്ക് ഹോളിഡേ വീക്കെന്‍ഡ് പരിശോധനയില്‍ അമിതവേഗതയില്‍ വാഹനമോടിച്ച 1,200-ലധികം ഡ്രൈവര്‍മാരെ പിടികൂടിയതായി ഗാര്‍ഡ. 158 ഡ്രൈവര്‍മാരെ ലഹരി ഉപയോഗിച്ച് വാഹനമോടിച്ചെന്ന സംശയത്തില്‍ അറസ്റ്റ് ചെയ്തതായും ഗാര്‍ഡ അറിയിച്ചു. ലഹരി ഉപയോഗിച്ച് വാഹനമോടിക്കുക എന്നത് നിയമം അനുസരിക്കുന്ന ഒരു പൗരനും ചെയ്യാന്‍ പാടില്ലാത്തതും, ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കാത്തതുമാണെന്ന് ഗാര്‍ഡ വക്താവ് പറഞ്ഞു. ഞായറാഴ്ച കോര്‍ക്കിലെ M8-ല്‍ 170 കി.മീ വേഗത്തില്‍ അപകടകരമായി വാഹനമോടിച്ച ഒരു ചെറുപ്പക്കാരനെ അറസ്റ്റ് ചെയ്തതായും … Read more

ഡബ്ലിനിൽ നിരവധി പെട്രോൾ ബോംബുകളുമായി ചെറുപ്പക്കാരൻ അറസ്റ്റിൽ

ഡബ്ലിനില്‍ സായുധ ഗാര്‍ഡ സംഘം നടത്തിയ തിരച്ചിലില്‍ പെട്രോള്‍ ബോംബുകളുമായി ഒരാള്‍ പിടിയില്‍. വടക്കന്‍ ഡബ്ലിനിലെ സംഘടിതകുറ്റകൃത്യങ്ങള്‍ തടയുന്നതുമായി ബന്ധപ്പെട്ട് നടന്നുവരുന്ന ഓപ്പറേഷന്റെ ഭാഗമായി തിങ്കളാഴ്ചയാണ് ഗാര്‍ഡ തിരച്ചില്‍ നടത്തിയത്. രാവിലെ 10.30-ഓടെ ഡബ്ലിന്‍ 13-ലെ Balgriffin-ലുള്ള ഒരു വീട്ടില്‍ നടത്തിയ പരിശോധനയില്‍ നിരവധി പെട്രോള്‍ ബോംബുകള്‍ കണ്ടെത്തുകയായിരുന്നു. Coolock Garda Station-ലെ ഉദ്യോഗസ്ഥര്‍ നടത്തിയ തിരച്ചിലിന് ഗാര്‍ഡ സായുധ സേന സഹായം നല്‍കി. സംഭവത്തില്‍ 20-ലേറെ പ്രായമുള്ള ഒരു പുരുഷനെ അറസ്റ്റ് ചെയ്തതായി ഗാര്‍ഡ അറിയിച്ചിട്ടുണ്ട്. … Read more

വെക്സ്ഫോർഡിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തി; 2 പേർ അറസ്റ്റിൽ

കൗണ്ടി വെക്‌സ്‌ഫോര്‍ഡില്‍ പുരുഷന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷമാണ് Shelmalier Commons-ല്‍ വച്ച് 20-ലേറെ പ്രായമുള്ള പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ അന്വേഷണമാരംഭിച്ച ഗാര്‍ഡ 40-ലേറെ പ്രായമുള്ള ഒരു പുരുഷനെയും, 30-ലേറെ പ്രായമുള്ള ഒരു സ്ത്രീയെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. അന്വേഷണം തുടരുകയാണ്.

ഗാർഡ സംഘം ദുബായിലേക്ക്; അന്താരാഷ്ട്ര കുറ്റവാളികളെ പിടികൂടാൻ സേനകൾ ഇനി ഒരുമിച്ച്

അന്താരാഷ്ട്ര കുറ്റവാളി സംഘങ്ങളുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിന് ഗാര്‍ഡ ദുബായിലേയ്ക്ക്. അയര്‍ലണ്ടിലെ Drugs and Organised Crime Bureau, Organised and Serious Crime Unit, National Criminal Investigation Bureau എന്നീ യൂണിറ്റുകളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരാണ് ദുബായ് പൊലീസിനെ സന്ദര്‍ശിക്കാനായി പോയിട്ടുള്ളത്. സംഘടിതകുറ്റകൃത്യം തടയുന്നതിനായി ഇരുസേനകളും ഒരുമിച്ച് പ്രവര്‍ത്തിക്കുന്നത് സംബന്ധിച്ചുള്ള കാര്യങ്ങള്‍ സന്ദര്‍ശനത്തില്‍ ചര്‍ച്ച ചെയ്യും. ഇവര്‍ക്ക് പുറമെ ഇന്റര്‍പോളിലെ ഒരു സീനിയര്‍ ഉദ്യോഗസ്ഥനും, UAE-യിലെ Garda Liaison Officer-ഉം ചര്‍ച്ചയില്‍ പങ്കെടുക്കുമെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം … Read more

ഷോട്ട് ഗൺ ഉപയോഗിച്ച് വെടിവെപ്പ്; ഡബ്ലിനിൽ 2 പേർ അറസ്റ്റിൽ

ഡബ്ലിനില്‍ ഷോട്ട് ഗണ്ണില്‍ നിന്നും വെടിയുതിര്‍ത്ത സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. ശനിയാഴ്ച രാവിലെ 11.30-ഓടെ ഡബ്ലിന്‍ 8-ലെ Vincent Street South പ്രദേശത്ത് വച്ചാണ് വെടി പൊട്ടിയത്. തുടര്‍ന്ന് ഗാര്‍ഡയുടെ സായുധസേന അടക്കം സ്ഥലത്തെത്തുകയും, ചെറുപ്പക്കാരായ രണ്ട് പുരുഷന്മാരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. തിരച്ചിലില്‍ ഒരു ഷോട്ട് ഗണ്‍ പിടിച്ചെടുത്തതായി ഗാര്‍ഡ അറിയിച്ചു. പ്രദേശത്തെ പല വീടുകളിലായി ഗാര്‍ഡ തിരച്ചില്‍ നടത്തിയിരുന്നു.

N5, N3 റോഡുകളിൽ പുതിയ നിരീക്ഷണ ക്യാമറകൾ; അമിതവേഗക്കാർ കുടുങ്ങും

Co Mayo-യിലെ Swinford-ലെ N5, Co Cavan-ലെ N3 എന്നിവിടങ്ങളില്‍ പുതിയ സ്പീഡ് നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ച് അധികൃതര്‍. വെള്ളിയാഴ്ച ഉച്ചയോടെ ഇവ പ്രവര്‍ത്തനക്ഷമമാകും. ഇതോടെ ഈ റോഡുകളില്‍ വേഗപരിധി ലംഘിക്കുന്നവര്‍ക്ക് ഫിക്‌സഡ് ചാര്‍ജ്ജ് പെനാല്‍റ്റി നോട്ടീസ്, 160 യൂറോ പിഴ, മൂന്ന് പെനാല്‍റ്റി പോയിന്റുകള്‍ എന്നിവ ശിക്ഷയായി ലഭിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. N5-ല്‍ Lislackagh-നും Cuilmore-നും ഇടയിലാണ് ക്യാമറ സ്ഥാപിച്ചിരിക്കുന്നത്. N3-യില്‍ Kilduff-നും Billis-നും ഇടയിലും. റോഡില്‍ ഇരുവശത്ത് നിന്നും വരുന്ന വാഹനങ്ങളെയും ക്യാമറകള്‍ നിരീക്ഷിക്കും. … Read more

ലിമറിക്ക് സിറ്റിയിൽ വെടിവെപ്പ്; കൗമാരക്കാരന് പരിക്ക്

ലിമറിക്ക് സിറ്റിയിൽ ഉണ്ടായ വെടിവെപ്പിൽ കൗമാരക്കാരന് പരിക്ക്. ഞായറാഴ്ച രാത്രി 8 മണിയോടെ Weston-ലെ Ballinacurra-ലാണ് സംഭവം. പരിക്കുകളോടെ University Hospital Limerick-ൽ പ്രവേശിപ്പിച്ച ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്. സംഭവത്തിൽ അന്വേഷണം നടത്തിവരികയാണെന്ന് ഗാർഡ അറിയിച്ചു.