നാഷണൽ സ്ലോ ഡൗൺ ഡേ: 630 ഡ്രൈവർമാർ വേഗപരിധി ലംഘിച്ചതിന് പിടിയില്‍

നാഷണൽ സ്ലോ ഡൗൺ ഡേ യിൽ 630 ഡ്രൈവർമാർ വേഗപരിധി ലംഘിച്ചതായി കണ്ടെത്തിയതായി ഗാർഡായ് അറിയിച്ചു, അതിൽ 281 പേരെ നേരിട്ട് പിടികൂടിയതായി ഗാർഡായ് ടെ കണക്കുകള്‍ സൂചിപ്പിക്കുന്നു. റോഡ് സുരക്ഷാ അതോറിറ്റിയുമായി സഹകരിച്ച് നടപ്പാക്കിയ ഈ നടപടിയുടെ ലക്ഷ്യം വേഗം കുറച്ച് റോഡ് സുരക്ഷ ശക്തിപ്പെടുത്തുക എന്നതാണ്. വേഗം ലംഘിച്ച ഡ്രൈവർമാരിൽ ഒരാള്‍  Ballinacurra Weston, കോം ലിമറിക്-ലെ N18 പാതയിൽ 100 കിമി/മണിക്കൂർ വേഗപരിധിയുള്ള സ്ഥലത്ത് 136 കിമി/മണിക്കൂർ വേഗത്തിൽ സഞ്ചരിച്ചിരുന്നതായി ഗാര്‍ഡ അറിയിച്ചു. … Read more

വെക്സ്ഫോർഡിൽ അക്രമിയില്‍ നിന്നും അമ്മയെ രക്ഷിക്കാൻ ശ്രമിച്ച 8 വയസ്സുകാരിക്ക്  കുത്തേറ്റു ദാരുണാന്ത്യം

വെക്സ്ഫോർഡിലെ ന്യൂ റോസിൽ, അമ്മയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ 8 വയസ്സുകാരിയായ Malika Al Katib കുത്തേറ്റു മരിച്ചതായി റിപ്പോർട്ടുകൾ. ഞായറാഴ്ച രാത്രി വീട്ടിൽ ഉണ്ടായ ആക്രമണത്തിനിടെയാണ് ഈ ദാരുണ സംഭവം നടന്നത്. മാതാവിന് നേരെ കത്തി ഉപയോഗിച്ചുള്ള ആക്രമണം നടക്കുന്നത് കണ്ട Malika, അമ്മയെ സഹായിക്കാൻ ഓടിയെത്തിയപ്പോൾ പ്രതി കത്തിയുമായ് കുട്ടിയെ കുത്തുകയായിരുന്നു. തുടർന്ന് കുട്ടിക്ക് രണ്ടിലധികം കുത്തേറ്റതായി റിപ്പോർട്ടിൽ പറയുന്നു. “അമ്മയെ രക്ഷിക്കാൻ ഒരു കുട്ടിക്കാവുന്നത്ര ശക്തിയോടെ Malikika ശ്രമിച്ചെങ്കിലും, അവളുടെ ധൈര്യം സ്വന്തം ജീവൻ … Read more

ഐറിഷ് ഗാര്‍ഡ സംവിധാനത്തിന് തിരിച്ചടി : റിക്രൂട്ട്മെന്റ് ശ്രമങ്ങൾക്കിടയിലും ഫ്രണ്ട് ലൈന്‍  ഗാർഡമാരുടെ നിയമനം വെറും 50 പേരില്‍ ഒതുങ്ങി

ഐറിഷ് നിയമസംരക്ഷണ മേഖലയിൽ നിരാശാജനകമായ സാഹചര്യമാണ് പുതിയ കണക്കുകൾ കാണിക്കുന്നത്. തുടർച്ചയായ റിക്രൂട്ട്മെന്റ് കാമ്പെയിനുകൾക്കു ശേഷം ഫ്രണ്ട് ലൈന്‍ ഗാർഡമാരുടെ എണ്ണം കഴിഞ്ഞ വർഷത്തേക്കാൾ വെറും 50 പേർ മാത്രമാണ് കൂടിയത്. 2023 ഒക്ടോബർ അവസാനത്തെ കണക്കുകൾ പ്രകാരം മൊത്തം ഗാർഡമാരുടെ എണ്ണം 14,074 ആയപ്പോഴും, ഇതിൽ 11,178 പേർ റാങ്ക് ആന്റ് ഫയൽ ഓഫീസർമാരാണ്. ഗാർഡ കമ്മീഷണര്‍   നവംബറില്‍ നൽകിയ പുതിയ  റിപ്പോര്‍ട്ട്‌ അനുസരിച്ച്, 2023 ഒക്ടോബറിൽ ഗാർഡ സേനയുടെ എണ്ണം 13,940 ആയിരുന്നു, ഇതിൽ … Read more

ഡബ്ലിനിൽ വീട്ടിൽ കയറി കൊള്ളയും വയോധികയ്ക്ക് നേരെ ആക്രമണവും; പ്രതി പിടിയിൽ

ഡബ്ലിനില്‍ കൊള്ളയ്ക്കിടെ സ്ത്രീയെ ആക്രമിച്ചയാള്‍ പിടിയില്‍. തിങ്കളാഴ്ച പുലര്‍ച്ചെ 2 മണിയോടെയാണ് Ballyfermot-ലെ Ballyfermot Parade-ലുള്ള ഒരു വീട്ടില്‍ അതിക്രമിച്ച് കയറിയ പ്രതി, കൊള്ള നടത്തിയത്. ഇതിനിടെ വീട്ടിലുണ്ടായിരുന്ന 60-ലേറെ പ്രായമുള്ള സ്ത്രീയെ ആക്രമിക്കുകയും ചെയ്തു. ചുറ്റിക കാട്ടി ഭീഷണിപ്പെടുത്തിയ പ്രതിയില്‍ നിന്നും ബലപ്രയോഗത്തിനിടെ ഓടിരക്ഷപ്പെട്ട സ്ത്രീ തെരുവിലിറങ്ങി ഗാര്‍ഡയോട് സഹായം അഭ്യര്‍ത്ഥിക്കുകയായിരുന്നു. ഉടനടി പ്രവര്‍ത്തിച്ച ഗാര്‍ഡ ഇവിടെ വച്ച് തന്നെ ചെറുപ്പക്കാരനായ അക്രമിയെ പിടികൂടി. ഇയാളില്‍ നിന്നും കുറച്ച് പണം, വീടിന്റെയും, കാറിന്റെയും താക്കോലുകള്‍ എന്നിവയും … Read more

കോർക്കിൽ യുവാവിനെ ബലമായി വീട്ടിൽ നിന്നും വിളിച്ചിറക്കി കൊണ്ടുപോകവേ വാഹനം അപകടത്തിൽ പെട്ടു; പ്രതികളെ തേടി ഗാർഡ

കോര്‍ക്ക് സിറ്റിയില്‍ ആക്രമണത്തില്‍ പരിക്കേറ്റയാള്‍ ആശുപത്രിയില്‍. നവംബര്‍ 17 ഞായറാഴ്ചയാണ് Douglas-ലെ Maryborough Hill-ലുള്ള ഒരു വീട്ടില്‍ നിന്നും 20-ലേറെ പ്രായമുള്ള ചെറുപ്പക്കാരനെ ബലമായി വലിച്ചിറക്കി കൊണ്ടുപോയതായി പരാതി ഉയര്‍ന്നിട്ടുള്ളത്. സംഭവത്തില്‍ ഗാര്‍ഡ സാക്ഷികളെയും തെളിവും അന്വേഷിക്കുകയാണ്. ഞായറാഴ്ച പുലര്‍ച്ചെ 2.30-ഓടെ വീട്ടില്‍ നിന്നും ഇദ്ദേഹത്തെ ബലമായി വലിച്ചിറക്കി, കാറില്‍ കയറ്റി കൊണ്ടുപോയെന്നാണ് പരാതി. കോര്‍ക്കിലെ Bishopstown-ലുള്ള Curraheen Park-ല്‍ വച്ച് വാഹനം അപകടത്തില്‍ പെടുകയും, അക്രമികള്‍ രക്ഷപ്പെടുകയും ചെയ്തു. പരിക്കേറ്റ യുവാവിനെ Cork University Hospital-ല്‍ … Read more

കോർക്കിൽ കത്തി കാട്ടി കൊള്ള; പ്രതി പിടിയിൽ

കോര്‍ക്കില്‍ കത്തികാട്ടി കൊള്ള നടത്തിയ ആള്‍ പിടിയില്‍. ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷമാണ് കോര്‍ക്ക് സിറ്റിയിലെ Summerhill North-ലെ ഒരു കടയിലെത്തിയ പ്രതി കത്തികാട്ടി ജീവനക്കാരെ ഭീഷണിപ്പെടുത്തി പണം കൈക്കലാക്കിയത്. തുടര്‍ന്ന് ഗാര്‍ഡ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

ലിമറിക്കിൽ കെട്ടിടത്തിന്റെ മേൽക്കൂരയിൽ കുടുങ്ങിയ ആൾക്കെതിരെ കൊള്ള നടത്താൻ ശ്രമിച്ചതിന് കേസ്

ലിമറിക്കില്‍ കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍ കുടുങ്ങിയ ആള്‍ക്കെതിരെ കൊള്ള നടത്താന്‍ ശ്രമിച്ചതിന് കേസ്. ബുധനാഴ്ചയാണ് ലിമറിക്കിലെ Dooradoyle-ലുള്ള Superbites ഫാസ്റ്റ് ഫുഡ് പ്രവര്‍ത്തിക്കുന്ന ഇടത്തെ ഒരു കെട്ടിടത്തിന് മുകളില്‍ കുടുങ്ങിയ 41-കാരനെ രക്ഷപ്പെടുത്തിയതിന്. ശേഷം നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ക്ക് മേല്‍ കൊള്ള നടത്താന്‍ ശ്രമിച്ചതിനുള്ള കുറ്റം ചുമത്തിയ ഗാര്‍ഡ ലിമറിക്ക് ജില്ലാ കോടതിയില്‍ ഹാജരാക്കുകയായിരുന്നു. അതേസമയം ഗാര്‍ഡ എതിര്‍ത്തെങ്കിലും കോടതി ഇയാള്‍ക്ക് ജാമ്യം അനുവദിച്ചു. ഇയാളോട് തുടര്‍വിചാരണയ്ക്ക് 2025 ജനുവരി 9-ന് ഹാജരാകാനാണ് നിര്‍ദ്ദേശം.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മന്ത്രി Roderic O’Gorman-നെ അക്രമിച്ചയാൾ അറസ്റ്റിൽ

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ശിശുക്ഷേമവകുപ്പ് മന്ത്രിയും, ഗ്രീന്‍ പാര്‍ട്ടി നേതാവുമായ Roderic O’Gorman-നെ ആക്രമിച്ചയാളെ ഗാര്‍ഡ അറസ്റ്റ് ചെയ്തു. ശനിയാഴ്ച ഡബ്ലിനിലെ Blanchardstown-ല്‍ വീടുകള്‍ കയറിയിറങ്ങിയുള്ള പ്രചാരണത്തിനിടെയായിരുന്നു സംഭവം. അക്രമത്തില്‍ മന്ത്രിക്ക് പരിക്കുകളൊന്നും ഏറ്റിട്ടില്ല. മന്ത്രിക്കൊപ്പം ഉണ്ടായിരുന്ന ഗാര്‍ഡ ഉദ്യോഗസ്ഥന്‍ തുടരാക്രമണം തടയുകയും ചെയ്തിരുന്നു. അക്രമത്തില്‍ താന്‍ വിറച്ചുപോയി എന്ന് Roderic O’Gorman പ്രതികരിച്ചു. തന്നെ സംരക്ഷിച്ച ഗാര്‍ഡ ഉദ്യോഗസ്ഥന് അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു. 30-ലേറെ പ്രായമുള്ള ചെറുപ്പക്കാരനാണ് സംഭവത്തില്‍ അറസ്റ്റിലായത്. ഇയാളെ ഇന്ന് രാവിലെ Blanchardstown … Read more

കോർക്കിൽ മോഷ്ടിച്ച കാറിൽ പിന്തുടർന്നെത്തി ഡെലിവെറൂ ഡ്രൈവറെ അപകടപ്പെടുത്തി; സംഘത്തെ തിരഞ്ഞ് ഗാർഡ

കോര്‍ക്കില്‍ ഡെലിവറൂ ഡ്രൈവറെ മോഷ്ടിച്ച കാറില്‍ പിന്തുടര്‍ന്ന് അപകടപ്പെടുത്തിയ സംഘത്തെ തേടി ഗാര്‍ഡ. ഒക്ടോബര്‍ 31-ന് രാത്രി Mahon/Beaumont പ്രദേശത്ത് വച്ചാണ് മോഷ്ടിച്ച കാറുമായി എത്തിയ ഒരു സംഘം പുരുഷന്മാര്‍ ഡെലിവറൂ ഡ്രൈവറായ ചെറുപ്പക്കാരന്റെ മോട്ടോര്‍ബൈക്കിനെ പിന്തുടര്‍ന്നത്. തുടര്‍ന്ന് കാര്‍ ബൈക്കിലിടിച്ചുണ്ടായ അപകടത്തില്‍ ചെറുപ്പക്കാരന്റെ കാലിന് സാരമായി പരിക്കേറ്റു. ബ്രസീലിയന്‍ സ്വദേശിയായ ഡെലിവറൂ ജീവനക്കാരനെ Mahon മുതല്‍ Beaumont വരെ സംഘം കാറില്‍ പിന്തുടരുകയും, അപകടമുണ്ടായതോടെ രക്ഷപ്പെടുകയും ചെയ്തതായി ഗാര്‍ഡ പറഞ്ഞു. Beaumont-ലെ Woodvale Road-ല്‍ വച്ചാണ് … Read more

സംഘടിത കുറ്റകൃത്യം: ഡബ്ലിനിൽ 3 അറസ്റ്റ്

സൗത്ത് ഡബ്ലിനില്‍ സംഘടിതകുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് മൂന്ന് പേര്‍ അറസ്റ്റില്‍. ഗാര്‍ഡയുടെ Divisional Drugs Unit and Serious Crime Investigation Unit ആണ് മൂന്ന് പുരുഷന്മാരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. മയക്കുമരുന്ന് കടത്തല്‍, അനധികൃതമായി പണം പലിശയ്ക്ക് കൊടുക്കല്‍, മയക്കുമരുന്നുമായി ബന്ധപ്പെട്ടുള്ള ഭീഷണിപ്പെടുത്തലുകള്‍ മുതലായവ സംഘടിതമായി നടത്തിവന്നവരെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. അറസ്റ്റിലായവരില്‍ ഒരാള്‍ക്ക് 60 വയസിലേറെ പ്രായമുണ്ട്. മറ്റ് രണ്ടുപേര്‍ ചെറുപ്പക്കാരാണ്. അഞ്ച് ദിവസത്തോളം നടത്തിയ ഓപ്പറേഷനിലാണ് അറസ്റ്റുകള്‍. പ്രതികളെ ചോദ്യം ചെയ്തുവരികയാണെന്നും, അന്വേഷണം തുടരുമെന്നും ഗാര്‍ഡ അറിയിച്ചു.