മൂന്ന് മാസത്തിനു ശേഷം അയർലണ്ടിൽ പെട്രോൾ, ഡീസൽ വില കൂടി

തുടര്‍ച്ചയായി മൂന്ന് മാസം ഇന്ധനവില കുറഞ്ഞതിന് പിന്നാലെ നവംബറില്‍ രാജ്യത്ത് വീണ്ടും വില ഉയര്‍ന്നു. ഏറ്റവും പുതിയ AA Ireland സര്‍വേ പ്രകാരം അയര്‍ലണ്ടില്‍ നവംബര്‍ മാസം ഒരു ലിറ്റര്‍ പെട്രോളിന് 2 സെന്റും, ഡീസലിന് 1 സെന്റുമാണ് വര്‍ദ്ധിച്ചത്. ഇതോടെ പെട്രോള്‍, ഡീസല്‍ എന്നിവ ദേശീയ തലത്തില്‍ ലിറ്ററിന് യഥാക്രമം 1.73 യൂറോ, 1.67 യൂറോ എന്നതാണ് ശരാശരി. അതേസമയം മറുവശത്ത് ക്രൂഡ് ഓയിലിന് വില കുറയുകയാണ് ചെയ്ത്. ബാരലിന് ഏകദേശം 72 യൂറോ ആണ് … Read more

അയർലണ്ടുകാർക്ക് പ്രിയം പെട്രോൾ കാറുകൾ തന്നെ; രാജ്യത്ത് ഹൈബ്രിഡ് വിൽപ്പനയും ഏറുന്നു

അയര്‍ലണ്ടില്‍ ഇലക്ട്രിക് കാര്‍ വില്‍പ്പന കുറയുന്നത് തുടരുന്നു. ഒപ്പം സെപ്റ്റംബര്‍ മാസത്തിലെ ആകെ കാര്‍ വില്‍പ്പനയില്‍ 1.4% കുറവും സംഭവിച്ചിട്ടുണ്ട്. രാജ്യത്ത് ഈ വര്‍ഷം ഇതുവരെ ആകെ 118,926 പുതിയ കാറുകളാണ് വില്‍പ്പന നടന്നതെന്നാണ് The Society of the Irish Motor Industry (SIMI)-യുടെ കണക്ക്. ഇതില്‍ 16,133 എണ്ണം ഇലക്ട്രക് കാറുകളാണ്. അതായത് 13.8%. എന്നാല്‍ കഴിഞ്ഞ വര്‍ഷം ആകെ വിറ്റ കാറുകളില്‍ 18% ആയിരുന്നു ഇലക്ട്രിക്. ഈ വര്‍ഷം സാധാരണ ഹൈബ്രിഡ് കാറുകളുടെ … Read more

കാറുടമകൾക്ക് ആശ്വാസം; അയർലണ്ടിൽ പെട്രോൾ, ഡീസൽ വില കുറഞ്ഞു, ഇലക്ട്രിക് കാർ ഉപയോഗ ചെലവും കുറഞ്ഞു

അയര്‍ലണ്ടില്‍ പെട്രോളിനും, ഡീസലിനും വില കുറഞ്ഞതായി റിപ്പോര്‍ട്ട്. AA Fuel Survey-യുടെ പുതിയ കണക്ക് പ്രകാരം പെട്രോള്‍ വില 7 സെന്റ് കുറഞ്ഞ് ലിറ്ററിന് 1.74 യൂറോ ആയി. ഡീസലിനും സമാനമായി 7 സെന്റ് കുറഞ്ഞ് 1.67 യൂറോ ആയതായാണ് സെപ്റ്റംബര്‍ മാസത്തെ കണക്ക്. ഇലക്ട്രിക് കാറുകള്‍ ഓടിക്കാനുള്ള ചെലവിലും കുറവ് വന്നിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. വര്‍ഷം ശരാശരി 857.77 യൂറോ ആണ് ഒരു ഇലക്ട്രിക് കാര്‍ ഓടിക്കാനായി (ശരാശരി 17,000 കിലോമീറ്റര്‍) ഉപഭോക്താവ് നിലവില്‍ ചെലവിടേണ്ടത്. … Read more

ഇന്ധനവിലയിൽ ആശ്വാസം: അയർലണ്ടിലെ പമ്പുകളിൽ വില കുറയുന്നു

അയര്‍ലണ്ടിലെ പമ്പുകളില്‍ ഇന്ധനവില കുറയുന്നു. എഎ ഫ്യുവല്‍ പ്രൈസ് സര്‍വേയുടെ ജൂണ്‍ മാസത്തിലെ റിപ്പോര്‍ട്ട് അനുസരിച്ച് പെട്രോളിന് ശരാശരി 4 സെന്റും, ഡീസലിന് 5 സെന്റും ഈ മാസം കുറഞ്ഞതായാണ് വ്യക്തമായിരിക്കുന്നത്. ഇതോടെ ഒരു ലിറ്റര്‍ പെട്രോളിന്റെ ശരാശരി വില 1.79 യൂറോയും ഡീസലിന്റേത് 1.71 യൂറോയും ആയി. ക്രൂഡ് ഓയിലിന് ആഗോളമായി വില കുറഞ്ഞതാണ് രാജ്യത്തെ പമ്പുകളിലും പ്രതിഫലിക്കുന്നത്. ക്രൂഡ് ഓയില്‍ ബാരലിന് 83 ഡോളറായാണ് വില താഴ്ന്നത്. എക്‌സൈസ് ഡ്യൂട്ടി പുനഃസ്ഥാപിച്ചത് കാരണം ഈയിടെ … Read more

അയർലണ്ടിൽ ഇന്ധനവില വർദ്ധിപ്പിച്ചേക്കില്ല; പ്രതിപക്ഷ സമ്മർദ്ദത്തിന് സർക്കാർ വഴങ്ങാൻ സാധ്യത

ഓഗസ്റ്റ് മാസത്തില്‍ രാജ്യത്തെ ഇന്ധനനികുതി വീണ്ടും വര്‍ദ്ധിപ്പിക്കാനുള്ള തീരുമാനം പുനഃപരിശോധിച്ചുവരികയാണെന്ന് പ്രധാനമന്ത്രി സൈമണ്‍ ഹാരിസ്. പാര്‍ലമെന്റില്‍ Sinn Fein നേതാവ് മേരി ലൂ മക്‌ഡൊണാള്‍ഡിന്റെ ചോദ്യത്തിന് മറുപടി പറയവെയാണ് ഹാരിസ് ഇക്കാര്യം പറഞ്ഞത്. അതേസമയം ഇന്ധനവില വര്‍ദ്ധിപ്പിക്കുമോ ഇല്ലയോ എന്ന കാര്യത്തില്‍ അദ്ദേഹം വ്യക്തത നല്‍കിയില്ല. ഉക്രെയിന്‍ യുദ്ധം അടക്കമുള്ള കാരണങ്ങളാല്‍ ഊര്‍ജ്ജവില വര്‍ദ്ധിച്ചതോടെയാണ് 2022 മാര്‍ച്ചില്‍ പെട്രോള്‍, ഡീസല്‍ മുതലായവയ്ക്ക് എക്‌സൈസ് നികുതി കുറയ്ക്കാന്‍ സര്‍ക്കാര്‍ തയ്യാറായത്. നികുതി പുനഃസ്ഥാപിക്കുന്നത് പിന്നീട് പലതവണ മാറ്റിവച്ച ശേഷം … Read more

അയർലണ്ടിൽ പെട്രോൾ, ഡീസൽ, ഗ്യാസ് വിലവർദ്ധന ഇന്നുമുതൽ

അയര്‍ലണ്ടില്‍ ഇന്നുമുതല്‍ ഇന്ധനവില വര്‍ദ്ധിക്കും. പെട്രോള്‍ ലിറ്ററിന് 4 സെന്റ്, ഡീസലിന് 3 സെന്റ്, ഗ്യാസിന് 1.5 സെന്റ് എന്നിങ്ങനെയാണ് വില വര്‍ദ്ധന. ഉക്രെയിന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ധനത്തിന് ഏര്‍പ്പെടുത്തി എക്‌സൈസ് നികുതി ഐറിഷ് സര്‍ക്കാര്‍ രണ്ട് വര്‍ഷം മുമ്പ് എടുത്തുകളഞ്ഞിരുന്നു. ഇത് പുനഃസ്ഥാപിച്ചതോടെയാണ് വിലയില്‍ വര്‍ദ്ധന സംഭവിച്ചിരിക്കുന്നത്.

അയർലണ്ടിൽ പെട്രോൾ, ഡീസൽ വില വർദ്ധിക്കും; ബ്രോഡ്ബാൻഡ് ബില്ലും കൂടും

അയര്‍ലണ്ടില്‍ ഏപ്രില്‍ 1 മുതല്‍ പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധിക്കും. പമ്പുകളില്‍ ഒരു ലിറ്റര്‍ പെട്രോളിന് 4 സെന്റും, ഡീസലിന് 3 സെന്റുമാണ് തിങ്കളാഴ്ച അര്‍ദ്ധരാത്രി മുതല്‍ വര്‍ദ്ധിക്കുക. ഗ്യാസ് ഓയിലിന് 1.5 സെന്റും വര്‍ദ്ധിക്കും. ഉക്രെയിനിലെ യുദ്ധത്തെത്തുടര്‍ന്ന് താല്‍ക്കാലികമായി ഒഴിവാക്കിയ എക്‌സൈസ് നിരക്ക് സര്‍ക്കാര്‍ പുനഃസ്ഥാപിക്കാന്‍ തീരുമാനിച്ചതോടെയാണ് ഇന്ധനവില വര്‍ദ്ധിക്കുന്നത്. ടെലികോം നിരക്ക് വര്‍ദ്ധന Eir, Vodafone എന്നിവയുടെ ബില്‍ 7.6% വര്‍ദ്ധിക്കുമെന്ന് കമ്പനികള്‍ അറിയിച്ചിട്ടുണ്ട്. ഓരോ വര്‍ഷത്തെയും പണപ്പെരുപ്പം കണക്കാക്കിയാണ് ഇത്തരത്തില്‍ എല്ലാ ഏപ്രില്‍ … Read more

അയർലണ്ടിലെ പമ്പുകളിൽ ഇനി എല്ലാ ഇന്ധനങ്ങളുടെയും വില താരതമ്യം ചെയ്തുള്ള ബോർഡ് നിർബന്ധം

അയര്‍ലണ്ടിലെ എല്ലാ പെട്രോള്‍ പമ്പുകളിലും ഇനിമുതല്‍ പെട്രോള്‍, ഡീസല്‍, ഇലക്ട്രിക് വെഹിക്കിള്‍സ് എന്നിവയുടെ ഇന്ധനച്ചെലവ് വ്യക്തമാക്കുന്ന ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്ന നിര്‍ദ്ദേശവുമായി Sustainable Energy Authority of Ireland (SEAI). യൂറോപ്യന്‍ യൂണിയന്‍ നിര്‍ദ്ദേശത്തിന് പിന്നാലെയാണ് 100 കി.മീ യാത്രയ്ക്കായി ഓരോ ഇന്ധനം ഉപയോഗിച്ചുമുള്ള ചെലവ് വ്യക്തമാക്കുന്ന പോസ്റ്ററുകളോ, സ്‌ക്രീനുകളോ പമ്പുകളില്‍ നിര്‍ബന്ധമാക്കണമെന്ന് ഐറിഷ് അധികൃതര്‍ തീരുമാനമെടുത്തിരിക്കുന്നത്. അതേസമയം മൂന്നോ അതിലധികമോ ഇന്ധനങ്ങള്‍ വിതരണം ചെയ്യുന്ന പമ്പുകള്‍ മാത്രം ഈ നിര്‍ദ്ദേശം നടപ്പിലാക്കിയാല്‍ മതി. SEAI-യുടെ നിലവിലെ കണക്കനുസരിച്ച് … Read more

നാല് മാസത്തിന് ശേഷം അയർലണ്ടിൽ വീണ്ടും പെട്രോൾ, ഡീസൽ വില വർദ്ധന

നാല് മാസങ്ങളായി വില കുറഞ്ഞ ശേഷം അയര്‍ലണ്ടില്‍ ഇന്ധനവില വീണ്ടുമുയര്‍ന്നു. ഫെബ്രുവരിയിലെ സര്‍വേ പ്രകാരം പെട്രോള്‍ വില 3 സെന്റ് വര്‍ദ്ധിച്ച് 1.71 യൂറോ ആയി. ഡീസലിനാകട്ടെ നാല് സെന്റ് വര്‍ദ്ധിച്ച് ലിറ്ററിന് 1.72 യൂറോ ആയിട്ടുമുണ്ട്. അതേസമയം ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യാനായി മുടക്കേണ്ട തുകയില്‍ വലിയ കുറവാണ് ഉണ്ടായിരിക്കുന്നത്. ഡിസംബറില്‍ ശരാശരി 967 യൂറോ ഇതിനായി മുടക്കേണ്ടിയിരുന്നെങ്കില്‍ നിലവില്‍ അത് 900.43 യൂറോയിലേയ്ക്ക് താഴ്ന്നു. ഹോള്‍സെയില്‍ വൈദ്യുതിക്ക് വില കുറഞ്ഞതാണ് ഇലക്ട്രിക് വാഹന ഉടമകള്‍ക്ക് … Read more

പമ്പുകളിൽ ഓരോ ലിറ്റർ പെട്രോളിനും 20 സെന്റ് ഓഫ്; ഓഫർ ഇന്ന് 4 മണി വരെ മാത്രം!

അയര്‍ലണ്ടിലെ Circle K പമ്പുകളില്‍ ഇന്ന് (ഡിസംബര്‍ 14 വ്യാഴം) ഉച്ചയ്ക്ക് 1 മണി മുതല്‍ 4 മണി വരെ ഓരോ ലിറ്റര്‍ ഇന്ധനം അടിക്കുമ്പോഴും 20 സെന്റ് ഓഫ്. ക്രിസ്മസിനോടനുബന്ധിച്ചുള്ള ഓഫര്‍ ഇന്നത്തേയ്ക്ക് മാത്രമാണെന്നും കമ്പനി ഫേസബുക്കില്‍ അറിയിച്ചു.