Electric Ireland ഉപഭോക്താക്കളുടെ ബാങ്ക് വിവരങ്ങൾ ചോർന്നു; കരുതിയിരിക്കണമെന്ന് കമ്പനി

രാജ്യത്തെ പ്രമുഖ വൈദ്യുതി സേവനദാതാക്കളായ Electric Ireland-ന്റെ സേവനം ഉപയോഗിക്കുന്ന 8,000-ഓളം ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നതായി കമ്പനി. കമ്പനിക്കായി ജോലി ചെയ്യുന്ന തേര്‍ഡ് പാര്‍ട്ടി കമ്പനിയുടെ ഒരു തൊഴിലാളിയാണ് ഉപഭോക്താക്കളുടെ പേര്, ഫോണ്‍ നമ്പര്‍, ജനന തീയതി, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, IBAN എന്നിവ ചോര്‍ത്തിയെടുത്തത്. ഈ വിവരങ്ങള്‍ സാമ്പത്തിക തട്ടിപ്പിന് ഉപയോഗപ്പെടുത്തിയേക്കാമെന്ന സാധ്യത മുന്നില്‍ക്കണ്ട്, വിവരങ്ങള്‍ ചോര്‍ന്ന ഉപഭോക്താക്കള്‍ക്ക് കമ്പനി കത്തുകളയച്ചിട്ടുണ്ട്. ഗാര്‍ഡയും, ഡാറ്റ പ്രൊട്ടക്ഷന്‍ കമ്മിഷനും അന്വേഷണത്തില്‍ പങ്കാളികളായിട്ടുമുണ്ട്. കത്ത് ലഭിച്ചവര്‍ തങ്ങളുടെ ബാങ്കുകളുമായി … Read more

അയർലണ്ടിൽ ഇൻഷുറൻസ് തട്ടിപ്പുകാരെ പിടികൂടാൻ കമ്പനികളും സർക്കാരും കൈകോർക്കുന്നു; പുതിയ കരാർ ഒപ്പുവച്ചു

അയര്‍ലണ്ടില്‍ ഇന്‍ഷുറന്‍സ് തട്ടിപ്പുകാരെ പിടികൂടുന്നതിനായി പുതിയ കരാറില്‍ ഒപ്പുവച്ച് ഇന്‍ഷുറന്‍സ് കമ്പനികളും സര്‍ക്കാരും. Insurance Ireland, An Gardá Síochána, Alliance for Insurance Reform എന്നിവയുടെ പ്രതിനിധികള്‍ ചൊവ്വാഴ്ച ഒപ്പുവച്ച Memoranda of Understanding (MOU) പ്രകാരം, ഇനിമുതല്‍ ഇന്‍ഷുറന്‍സ് തട്ടിപ്പ് നടന്നതായി സംശയിക്കുന്ന സംഭവങ്ങളില്‍ കൃത്യവും, വിശദവുമായ അന്വേഷണം നടക്കും. വ്യാജമായ ക്ലെയിമുകള്‍ വഴി ഓരോ വര്‍ഷവും അയര്‍ലണ്ടിലെ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് 200 മില്യണ്‍ യൂറോ വീതം നഷ്ടം വരുന്നതായി നേരത്തെ Insurance Ireland … Read more

‘ഹലോ അമ്മേ, എന്റെ ഫോൺ കേടായി’; അയർലണ്ടിൽ പുതിയ അടവുമായി തട്ടിപ്പുകാർ

കുടുംബാംഗമായി ആള്‍മാറാട്ടം നടത്തിയുള്ള പണത്തട്ടിപ്പ് അയര്‍ലണ്ടില്‍ വ്യാപകമാകുന്ന സാഹചര്യത്തില്‍ മുന്നറിയിപ്പുമായി Bank of Ireland. നിങ്ങളുടെ കുടുംബത്തിലെ ആരുടെയെങ്കിലും പേരില്‍ ആള്‍മാറാട്ടം നടത്തിയാണ് തട്ടിപ്പുകാര്‍ പണം ആവശ്യപ്പെടുന്നത്. തന്റെ ഫോണ്‍ നഷ്ടപ്പെടുകയോ, കേടാവുകയോ ചെയ്‌തെന്ന് വിശ്വസിപ്പിച്ച്, പണം ആവശ്യപ്പെടുന്നതാണ് രീതി. ഇവര്‍ അയച്ചുതരുന്ന ലിങ്കില്‍ കയറിയാല്‍ എത്തുന്ന വെബ്‌സൈറ്റ്, നിങ്ങളുടെ ബാങ്ക് വിവരങ്ങള്‍, വ്യക്തിവിവരങ്ങള്‍ എന്നിവ ചോര്‍ത്താന്‍ സാധിക്കുന്ന തരത്തിലുള്ളതാണ്. ജൂലൈ മാസത്തില്‍ ഇത്തരം തട്ടിപ്പുകള്‍ 25% വര്‍ദ്ധിച്ചതായി Bank of Ireland പറയുന്നു. മാതാപിതാക്കള്‍, മക്കള്‍, … Read more

അയർലണ്ടിലേക്ക് കുടിയേറി പാർത്താൽ 71 ലക്ഷം രൂപ ധനസഹായം; ശുദ്ധ തട്ടിപ്പെന്ന് അധികൃതർ

അയർലണ്ടിലേക്ക് കുടിയേറി പാർക്കുന്നവർക്ക് Our Living Islands പദ്ധതി വഴി 71 ലക്ഷം രൂപ അഥവാ 80,000 യൂറോ സഹായം നൽകുന്നു എന്ന വാർത്ത തെറ്റാണെന്ന് ഐറിഷ് സർക്കാർ. ചില വെബ്സൈറ്റുകൾ ഇത്തരത്തിൽ വാർത്ത കൊടുത്തത് ശ്രദ്ധയിൽ പെട്ടതായും, എന്നാൽ തങ്ങൾ ഇത്തരത്തിൽ വിസ നൽകുന്നില്ലെന്നും ഇമിഗ്രേഷൻ വകുപ്പ് വ്യക്തമാക്കി. Our Living Islands പദ്ധതിയിൽ അപേക്ഷിക്കാവുന്നത് നിലവിൽ അയർലണ്ടിൽ പെർമിഷനോടെ താമസിക്കുന്നവർക്ക് മാത്രമാണ്. അതിനാൽ ഇത്തരത്തിൽ Our Living Islands പദ്ധതി വഴി വിസ ശരിയാക്കി … Read more

ചൂതാട്ടം നടത്താനായി 8 ലക്ഷം ഡോളർ മോഷ്ടിച്ചു; കന്യാസ്ത്രീയ്ക്ക് ഒരു വർഷം തടവ്

ചൂതാട്ടത്തിനും, ആഡംബരജീവിതം നയിക്കാനുമായി 8 ലക്ഷം ഡോളര്‍ മോഷ്ടിച്ച കന്യാസ്ത്രീക്ക് ഒരു വര്‍ഷം തടവ്. യുഎസിലെ കാലിഫോര്‍ണിയയിലുള്ള മേരി മാര്‍ഗരറ്റ് ക്രൂപ്പര്‍ എന്ന സ്ത്രീക്കാണ് കോടതി ശിക്ഷ വിധിച്ചത്. ലോസ് ഏഞ്ചലസിന് സമീപം ഒരു കാത്തലിക് എലമന്ററി സ്‌കൂളില്‍ പ്രിന്‍സിപ്പലായി ജോലി ചെയ്യവേയാണ് മേരി മാര്‍ഗരറ്റ് തട്ടിപ്പ് നടത്തിയത്. സ്‌കൂള്‍ ഫണ്ടില്‍ നിന്നും 835,000 ഡോളര്‍ വകമാറ്റിയാണ് ഇവര്‍ ലാസ് വേഗാസിലെ വമ്പന്‍ ചൂതാട്ട കേന്ദ്രങ്ങളില്‍ ചെലവിട്ടത്. ഇതിന് പുറമെ ടൂര്‍ പോകാനും, ആഡംബര റിസോര്‍ട്ടുകളില്‍ താമസിക്കാനും … Read more

അയർലണ്ടിൽ ഓൺലൈൻ, ഫോൺകോൾ തട്ടിപ്പുകൾ 370% ആയി കുതിച്ചുയർന്നു; എന്നിട്ടും നാം പഠിക്കാത്തതെന്തേ?

അയര്‍ലണ്ടില്‍ ഓണ്‍ലൈന്‍, ഫോണ്‍ എന്നിവ വഴിയുള്ള തട്ടിപ്പുകള്‍ 2021-ല്‍ 370% ആയി കുതിച്ചുയര്‍ന്നതായി റിപ്പോര്‍ട്ട്. Garda National Economic Crime Bureau (GNECB) കഴിഞ്ഞ ദിവസം പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് vishing (fraudulent phone calls), smishing (fraudulent texts), phishing (fraudulent emails) എന്നീ തട്ടിപ്പുകള്‍ ക്രമാതീതമായി വര്‍ദ്ധിച്ചതായി ചൂണ്ടിക്കാട്ടുന്നത്. അതോടൊപ്പം രാജ്യത്ത് ഓണ്‍ലൈനായും, ഓഫ്‌ലൈനായും ആകെ നടക്കുന്ന തട്ടിപ്പുകള്‍ ഒരു വര്‍ഷത്തിനിടെ 111% വര്‍ദ്ധിച്ചതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പല തരത്തിലുള്ള വാഗ്ദാനങ്ങളും മറ്റുമായി ലഭിക്കുന്ന ഫോണ്‍ … Read more

HSE, Tusla ജീവനക്കാരുടെ പേരിൽ വ്യാജ PUP അപേക്ഷകൾ നൽകി 183,000 യൂറോ തട്ടിയെടുത്തു; സംഭവം കോർക്കിൽ

Pandemic Unemployment Payment (PUP) ആയി 183,000 യൂറോ തട്ടിയെടുത്ത കേസില്‍ രണ്ട് കോര്‍ക്ക് സ്വദേശികള്‍ കുറ്റക്കാരെന്ന് കോടതി. Oluwagbewikeke Lewsi (36), Bashiru Aderibige (45) എന്നിവരെയാണ് കഴിഞ്ഞ ദിവസം നടന്ന വിചാരണയില്‍ കോര്‍ക്ക് സര്‍ക്യൂട്ട് ക്രിമിനല്‍ കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്. HSE, Tusla എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്ന 74 പേരുടെ ഇമെയില്‍ അഡ്രസുകള്‍ സംഘടിപ്പിച്ച ശേഷമായിരുന്നു പ്രതികള്‍ തട്ടിപ്പ് നടത്തിയത്. ഈ ഇമെയിലുകളിലേയ്ക്ക് ഇവര്‍ കൃത്രിമമായി ഉണ്ടാക്കിയ നീതിന്യായ വകുപ്പിന്റെ ഒരു വ്യാജവെബ്‌സൈറ്റ് അഡ്രസ് … Read more