ബാങ്ക് അക്കൗണ്ടിലെ പ്രശ്നം പരിഹരിക്കാൻ ലൈവ് ചാറ്റ്; അയർലണ്ടിൽ പുത്തൻ തട്ടിപ്പ്

ബാങ്ക് ഉദ്യോഗസ്ഥരെന്ന പേരില്‍ ഉപഭോക്താക്കളെ വിളിച്ചുള്ള പുത്തന്‍ തട്ടിപ്പുകള്‍ക്കെതിരെ മുന്നറിയിപ്പുമായി Bank of Ireland. ബാങ്കിലെ ഉദ്യോഗസ്ഥര്‍ എന്ന വ്യാജേന വിളിക്കുന്ന തട്ടിപ്പുകാര്‍ അക്കൗണ്ടില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായെന്നും, പരിഹരിക്കാനായി ലൈവ് ചാറ്റ് സര്‍വീസുമായി ബന്ധപ്പെടണമെന്നും, അല്ലെങ്കില്‍ സോഫ്റ്റ്‌വെയര്‍ ഡൗണ്‍ലോഡ് ചെയ്യണമെന്നുമാണ് ആവശ്യപ്പെടുന്നത്. ഒപ്പം കാര്‍ഡ് വിവരങ്ങള്‍, ഓണ്‍ലൈന്‍ ബാങ്ക് വിവരങ്ങള്‍, ആക്ടിവേഷന്‍ കോഡുകള്‍ മുതലായവയും ചോദിക്കുന്നുണ്ട്. ലൈവ് ചാറ്റ് വഴിയുള്ള തട്ടിപ്പുകള്‍ ഈയിടെയായി വര്‍ദ്ധിച്ചുവരുന്നതായും, ഉപഭോക്താക്കളുടെ കംപ്യൂട്ടർ റിമോട്ട് ആക്‌സസ് ചെയ്ത് വിവരങ്ങള്‍ ചോര്‍ത്താനാണ് തട്ടിപ്പുകാരുടെ ശ്രമമെന്നും … Read more

പൊതു പാർക്കിങ് മീറ്ററുകളിൽ വ്യാജ ക്യുആർ കോഡ്; അയർലണ്ടിൽ പുത്തൻ തട്ടിപ്പുമായി വിരുതന്മാർ

പൊതു പാര്‍ക്കിങ് മീറ്ററുകളില്‍ വ്യാജ ക്യുആര്‍ കോഡുകള്‍ പതിപ്പിച്ചുള്ള തട്ടിപ്പിനെതിരെ മുന്നറിയിപ്പുമായി ഫിന്‍ഗാള്‍ കൗണ്ടി കൗണ്‍സില്‍. പാര്‍ക്കിങ് ഫീസ് നല്‍കുന്ന പേ ആന്‍ഡ് ഡിസ്‌പ്ലേ മെഷീനുകളുടെ സൈഡിലും, ശരിയായ ക്യുആര്‍ കോഡിന് മുകളിലുമായി വ്യാജ കോഡുകള്‍ ഒട്ടിച്ചുവച്ചിരിക്കുന്നതായാണ് കൗണ്‍സില്‍ പുറത്തുവിട്ടിരിക്കുന്ന വീഡിയോയില്‍ കാണുന്നത്. Quishing എന്നാണ് ഇത്തരം തട്ടിപ്പിന് പറയുന്നത്. യഥാര്‍ത്ഥ ക്യുആര്‍ കോഡിന് പകരം ഈ കോഡ് സ്‌കാന്‍ ചെയ്താല്‍, വ്യാജ വെബ്‌സൈറ്റിലാണ് എത്തുക. ഇവിടെ നിന്നും നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍, പിന്‍ നമ്പര്‍, … Read more

അയർലണ്ടുകാരുടെ കീശ കാലിയാക്കി നിക്ഷേപ തട്ടിപ്പുകാർ; നഷ്ടമായത് 28 മില്യൺ യൂറോ

അയർലണ്ടിൽ കഴിഞ്ഞ വർഷം നിക്ഷേപ തട്ടിപ്പുകൾ വഴി ജനങ്ങൾക്ക് നഷ്ടമായത് 28 മില്യൺ യൂറോ എന്ന് ഗാർഡ. നിക്ഷേപ തട്ടിപ്പുകളുടെ എണ്ണത്തിൽ വൻ വർദ്ധനയാണ് സംഭവിച്ചിരിക്കുന്നത് എന്നും, 2021, 2022 വർഷങ്ങളിലെ തട്ടിപ്പുകൾ വഴി നഷ്ടമായ ആകെ തുകയേക്കാൾ അധികമാണ് 2023-ൽ മാത്രമായി തട്ടിപ്പുകാർ സ്വന്തമാക്കിയതെന്നും ഗാർഡ പുറത്തിറക്കിയ മുന്നറിയിപ്പിൽ പറയുന്നു. 2020 ജനുവരി മുതൽ ഇതുവരെ 75 മില്യൺ യൂറോ ആണ് നിക്ഷേപ തട്ടിപ്പുകൾ വഴി അയർലണ്ടുകാർക്ക് നഷ്ടമായിരിക്കുന്നത്. ഈ കാലയളവിൽ 1,117 പേരാണ് തട്ടിപ്പിന് … Read more

അയർലണ്ടിൽ ഓൺലൈൻ ഷോപ്പിംഗ് തട്ടിപ്പുകളിൽ 32% വർദ്ധന; മുന്നറിയിപ്പ് നൽകി ബാങ്ക് ഓഫ് അയർലണ്ട്

അയര്‍ലണ്ടില്‍ ഓണ്‍ലൈന്‍ ഷോപ്പിങ് തട്ടിപ്പുകള്‍ കുതിച്ചുയര്‍ന്നതായി ബാങ്ക് ഓഫ് അയര്‍ലണ്ട്. കഴിഞ്ഞ വര്‍ഷം തങ്ങള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട തട്ടിപ്പുകളില്‍ 32% വര്‍ദ്ധനയുണ്ടായതായാണ് മുന്നറിയിപ്പ് നല്‍കിക്കൊണ്ട് ബാങ്ക് വ്യക്തമാക്കിയിരിക്കുന്നത്. സാധനങ്ങള്‍ കുറഞ്ഞ വിലയില്‍ വില്‍ക്കപ്പെടുന്ന പരസ്യം കണ്ട് ക്ലിക്ക് ചെയ്യുക, നേരിട്ട് മാത്രം പണം സ്വീകരിക്കുക, ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്നും വേറെ ബാങ്ക് അക്കൗണ്ടിലേയ്ക്ക് നേരിട്ട് പണം അയയ്ക്കുക മുതലായ രീതികളിലാണ് ഏറ്റവുമധികം തട്ടിപ്പ് നടക്കുന്നത്. ഇത്തരം രീതികളില്‍ സുരക്ഷ വളരെ കുറവുമാണ്. പണം അയച്ച് കിട്ടിയതിന് … Read more

കേരളത്തിലെ നഴ്‌സുമാരിൽ നിന്നും വിസ തട്ടിപ്പിലൂടെ കോടികൾ പറ്റിച്ചത് അയർലണ്ടിലെ മറ്റൊരു മലയാളി നഴ്സ് തന്നെ; തട്ടിപ്പ് പുറത്തായപ്പോൾ മുങ്ങി

മലയാളികളായ 200 നഴ്‌സുമാരെ ജോലി വാഗ്ദാനം നല്‍കി പറ്റിച്ചത് അയര്‍ലണ്ടിലെ ഒരു പ്രമുഖ ആശുപത്രിയില്‍ നഴ്‌സായി ജോലി ചെയ്യുന്ന മറ്റൊരു മലയാളി. ഓരോരുത്തരില്‍ നിന്നും നാല് ലക്ഷത്തോളം രൂപ വീതം കൈപ്പറ്റിയ ഇയാള്‍ കോടികളുടെ തട്ടിപ്പാണ് ഇതിലൂടെ നടത്തിയിരിക്കുന്നത്. സംഗതി പുറത്തായതോടെ ഇയാള്‍ മുങ്ങിയിരിക്കുകയാണെന്നും റിപ്പോര്‍ട്ടുണ്ട്. ഏതാനും മാസം മുമ്പാണ് അയര്‍ലണ്ടിലേയ്ക്ക് 500 നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്നുവെന്ന് കാട്ടി തട്ടിപ്പുകാരന്‍ പരസ്യം നല്‍കിയത്. ഇത് കണ്ടാണ് നഴ്‌സുമാര്‍ ഇയാളുമായി ബന്ധപ്പെട്ടത്. ഇവരോട് എറണാകുളത്തെ ഒരു ഏജന്‍സി വഴി … Read more

ചെറിയ നിക്ഷേപം, വമ്പൻ ലാഭം; അയർലണ്ടിൽ നിക്ഷേപ തട്ടിപ്പിൽ ജനങ്ങൾക്ക് നഷ്ടം 25 മില്യൺ!

അയര്‍ലണ്ടില്‍ നിക്ഷേപ തട്ടിപ്പ് കുതിച്ചുയര്‍ന്നു. പോയ വര്‍ഷം 25 മില്യണ്‍ യൂറോയാണ് ഇത്തരം വ്യാജപദ്ധതികള്‍ വഴി തട്ടിപ്പുകാര്‍ അയര്‍ലണ്ടുകാരില്‍ നിന്നും അടിച്ചെടുത്തത്. 2023-ല്‍ നിക്ഷേപ തട്ടിപ്പുകള്‍ വഴി 25,360,000 യൂറോ തട്ടിപ്പുകാര്‍ കവര്‍ന്നതായാണ് ഗാര്‍ഡയുടെ റിപ്പോര്‍ട്ട്. 2021-ല്‍ ഇത് 14 മില്യണ്‍ യൂറോയും, 2022-ല്‍ ഇത് 11.5 മില്യണ്‍ യൂറോയും ആയിരുന്നു. ഒപ്പം ഈ വര്‍ഷത്തെ ആദ്യ രണ്ട് മാസത്തിനിടെ 55 പേരാണ് തങ്ങള്‍ നിക്ഷേപവുമായി ബന്ധപ്പെട്ട തട്ടിപ്പുകള്‍ക്ക് ഇരയായതായി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം ഇതേ … Read more

വിസ തട്ടിപ്പിനിരയായ 200 മലയാളി നഴ്‌സുമാർക്ക് 5 വർഷത്തേയ്ക്ക് വിലക്ക് ഏർപ്പെടുത്തി അയർലണ്ട്

റിക്രൂട്ട്‌മെന്റ് ഏജന്‍സി വഴി അയര്‍ലണ്ടില്‍ നഴ്‌സിങ് ജോലിക്ക് അപേക്ഷിച്ച കേരളത്തിലെ 200 പേരുടെ വിസ നിരസിക്കുകയും, അഞ്ച് വര്‍ഷത്തേയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തതായി വാര്‍ത്ത. 14 മാസം മുമ്പ് അയര്‍ലണ്ടിലെ ആരോഗ്യകേന്ദ്രങ്ങളില്‍ 500 നഴ്‌സുമാര്‍ക്ക് ജോലി നല്‍കുന്നു എന്നുകാട്ടി എറണാകുളത്തെ ഒരു ഏജന്‍സി പരസ്യം കണ്ട് അപേക്ഷ നല്‍കിയവര്‍ക്കാണ് ദുരനുഭവമുണ്ടായതെന്നാണ് ‘മാതൃഭൂമി’ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്. വിസ അപേക്ഷയ്‌ക്കൊപ്പം വ്യാജരേഖകള്‍ സമര്‍പ്പിച്ചു എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഐറിഷ് ഇമിഗ്രേഷന്‍ വകുപ്പ് അപേക്ഷ നിരസിക്കുകയും, വീണ്ടും അപേക്ഷിക്കുന്നതിന് അഞ്ച് … Read more

അയർലണ്ടിൽ നമ്പർ പ്ലേറ്റ് മോഷണം പതിവാകുന്നു; ലക്ഷ്യം പുതിയ തട്ടിപ്പ് രീതിയോ?

അയര്‍ലണ്ടിലെ ഡോണഗല്‍ കൗണ്ടിയില്‍ നിര്‍ത്തിയിട്ട വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റുകള്‍ മോഷ്ടിക്കപ്പെടുന്നത് പതിവാകുന്നു. ഇവയുപയോഗിച്ച് ഗുരുതര കുറ്റകൃത്യങ്ങള്‍ മോഷ്ടാക്കള്‍ നടത്തിയേക്കുമെന്ന ആശങ്ക പങ്കുവയ്ക്കുകയാണ് പ്രദേശത്തെ ഗാര്‍ഡ ഉദ്യോഗസ്ഥര്‍. ഈ സാഹചര്യത്തില്‍ തങ്ങളുടെ വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റ് നഷ്ടപ്പെട്ടതായി ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ തന്നെ തൊട്ടടുത്ത് ഗാര്‍ഡ സ്റ്റേഷനിലെത്തി വിവരമറിയിക്കണമെന്ന് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിട്ടുണ്ട്. ഇക്കഴിഞ്ഞ ശനി, ഞായര്‍ ദിവസങ്ങളിലായി Muff ഗ്രാമത്തിലെ ഒരു ഹൗസിങ് എസ്റ്റേറ്റിലാണ് അവസാനമായി നമ്പര്‍ പ്ലേറ്റുകള്‍ കാണാതെ പോയതായി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇവിടെ … Read more

‘വാഹനവിൽപ്പന, താമസസൗകര്യം വാട്സാപ്പ് വഴി പരസ്യം നൽകാം;’ അയർലണ്ടിൽ കമ്മീഷൻ തട്ടിപ്പ് പടരുന്നു

അയര്‍ലണ്ടില്‍ വാഹനവില്‍പ്പന, താമസസൗകര്യം അന്വേഷിക്കല്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ടുള്ള വാട്‌സാപ്പ് തട്ടിപ്പുകള്‍ വര്‍ദ്ധിക്കുന്നു. വാഹനം വില്‍ക്കാനോ, റൂം വാടകയ്ക്ക് നല്‍കാനോ ഉള്ളവരില്‍ നിന്നും കമ്മീഷനായി പണം വാങ്ങി നല്‍കുന്ന വാട്‌സാപ്പ് പരസ്യങ്ങളിലൂടെ ഫോണ്‍ നമ്പറുകള്‍ ദുരുപയോഗം ചെയ്യുന്നത് അടക്കമുള്ള തട്ടിപ്പുകളാണ് വര്‍ദ്ധിച്ചുവരുന്നതായി ശ്രദ്ധയില്‍ പെട്ടിരിക്കുന്നത്. ‘റോസ്മലയാളം’ പോലുള്ള പ്രവാസി ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ സൗജന്യമായി ഇത്തരം പരസ്യങ്ങള്‍ നല്‍കുമെന്നിരിക്കെയാണ് ഇടനിലക്കാര്‍ ചമഞ്ഞ് പലരും പരസ്യങ്ങള്‍ക്ക് കമ്മീഷന്‍ ഈടാക്കിവരുന്നത്. ഇത്തരം പരസ്യങ്ങള്‍ വഴി പ്രസിദ്ധപ്പെടുത്തുന്ന നമ്പറുകള്‍ മറ്റ് പല തട്ടിപ്പുകള്‍ക്കും ഉപയോഗിക്കാനും, … Read more

അയർലണ്ടിൽ കമ്പനി ജോലിക്കാരെ ലക്ഷ്യമിട്ട് തട്ടിപ്പ് സംഘങ്ങൾ; തട്ടിപ്പ് രീതി ഇങ്ങനെ…

അയര്‍ലണ്ടില്‍ കമ്പനികളിലെ ജോലിക്കാരെയും, ബിസിനസ് സ്ഥാപനങ്ങളെയും ലക്ഷ്യമിട്ട് വരുന്ന തട്ടിപ്പ് ഇമെയിലുകളെ പറ്റി മുന്നറിയിപ്പുമായി ഗാര്‍ഡ. കമ്പനിയുമായി ബന്ധപ്പെട്ട മറ്റേതെങ്കിലും സ്ഥാപനത്തിന്റെ പേരിലാണ് ഇത്തരം വ്യാജ ഇമെയിലുകള്‍ വരുന്നത്. ഏതെങ്കിലും പര്‍ച്ചേയ്‌സിന്റെ ഇന്‍വോയിസ് അയച്ച ശേഷം, തങ്ങള്‍ ഈയിടെ ബാങ്ക് മാറിയതിനാല്‍ പണം തങ്ങളുടെ പുതിയ അക്കൗണ്ടിലേയ്ക്ക് അയയ്ക്കണമെന്നാണ് തട്ടിപ്പുകാര്‍ പൊതുവെ ആവശ്യപ്പെടുന്നത്. Business Email Compromise (BEC) തട്ടിപ്പ് എന്നാണ് ഇത് അറിയപ്പെടുന്നത്. യഥാര്‍ത്ഥ കമ്പനിയില്‍ നിന്നോ, സ്ഥാപനത്തില്‍ നിന്നോ ആണ് മെയില്‍ വന്നിരിക്കുന്നതെന്ന് തെറ്റിദ്ധരിച്ച് … Read more